1 GBP = 126.19
breaking news

ഗ്ലോസ്റ്റെർഷെയർ മലയാളി അസോസിയേഷന് നവനേതൃത്വം; റോബി മേക്കര പ്രസിഡന്റ്, ഷാരോൺ തോമസ് സെക്രട്ടറി, അജീഷ് വാസുദേവൻ ട്രഷറർ

ഗ്ലോസ്റ്റെർഷെയർ മലയാളി അസോസിയേഷന് നവനേതൃത്വം; റോബി മേക്കര പ്രസിഡന്റ്, ഷാരോൺ തോമസ് സെക്രട്ടറി, അജീഷ് വാസുദേവൻ ട്രഷറർ

ഗ്ലോസ്റ്റെർഷെയർ: യുകെയിലെ പ്രമുഖ സംഘടനകളിലൊന്നായ ഗ്ലോസ്റ്റെർഷെയർ മലയാളി അസോസിയേഷന് നവനേതൃത്വം. റോബി മേക്കര പ്രസിഡന്റായും ഷാരോൺ തോമസ് സെക്രട്ടറിയായും അജീഷ് വാസുദേവൻ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ട എക്സിക്യു്ട്ടീവ് കമ്മിറ്റിയാകും ഗ്ലോസ്റ്റെർഷെയർ മലയാളി അസോസിയേഷനെ (ജിഎംഎ) അടുത്ത രണ്ടു വർഷം നയിക്കുക.

മാർട്ടിൻ ജോസ് വൈസ് പ്രസിഡന്റായും ഷാജി ജോസഫ് ജോയിന്റ് സെക്രട്ടറിയായും അനീഷ് ചാണ്ടി ജോയിന്റ് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. ജൂൺ 7 2026 ഞായറാഴ്ച്ച വൈകുന്നേരം ആറു മണിയോടെ എംക്രോഫ്റ്റ് കമ്മ്യൂണിറ്റി സെന്ററിൽ മുൻ പ്രസിഡന്റ് ജഡ്സൺ ആലപ്പാട്ടിന്റെ അധ്യക്ഷതയിൽ ആരംഭിച്ച പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. മുൻ സെക്രട്ടറി ഗോപു ശിവകുമാർ പൊതുയോഗത്തിന് സ്വാഗതം ആശംസിച്ചു. ബെസ്റ്റോ ചാക്കോ സംഘടനയുടെ വിശദമായ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. പ്രസിഡന്റ് ജഡ്സൺ തങ്ങളുടെ കാലയളവിൽ അംഗങ്ങളിൽ നിന്ന് ലഭിച്ച നിർലോഭമായ പിന്തുണയ്ക്ക് നന്ദി അറിയിച്ചു.

തുടർന്ന് നിയുക്ത പ്രസിഡന്റ് റോബി മേക്കര സംഘടനയുടെ വരും വര്ഷങ്ങളിലെ പ്രവർത്തനങ്ങളെക്കുറിച്ച് ഒരു രൂപരേഖ അവതരിപ്പിച്ചു. നിലവിൽ മൂന്ന് യൂണിറ്റുകളുള്ള ജിഎം എ യുടെ പ്രധാന പരിപാടികൾ യൂണിറ്റുകളെ ഏകോപിപ്പിച്ച് അതി വിപുലമായി നടത്തുന്നതിനുള്ള പദ്ധതികളാണ് ആവിഷ്കരിക്കുന്നതെന്ന് റോബി മേക്കര പറഞ്ഞു. എട്ടുമണിയോടെ അവസാനിച്ച പൊതുയോഗത്തിന് പുതിയ കമ്മിറ്റി നന്ദി രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more