1 GBP = 126.55
breaking news

ഇംഗ്ലീഷ് ചാനലിൽ ബ്രിട്ടീഷ് നൗകയ്ക്ക് നേരെ റഷ്യൻ നാവികക്കപ്പൽ മുന്നറിയിപ്പ് വെടിയുതിർത്തു

ഇംഗ്ലീഷ് ചാനലിൽ ബ്രിട്ടീഷ് നൗകയ്ക്ക് നേരെ റഷ്യൻ നാവികക്കപ്പൽ മുന്നറിയിപ്പ് വെടിയുതിർത്തു

ലണ്ടൻ: ലണ്ടനും മോസ്കോയും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ചൊവ്വാഴ്ച രാവിലെ ഇംഗ്ലീഷ് ചാനലിൽ സഞ്ചരിച്ച ഒരു ബ്രിട്ടീഷ് ഉല്ലാസ നൗകയുടെ ഏതാനും നൂറ് മീറ്ററിനുള്ളിൽ ഒരു റഷ്യൻ യുദ്ധക്കപ്പൽ മുന്നറിയിപ്പ് വെടിയുതിർത്തു.
അപൂർവ സംഭവം രാവിലെ 11.40 ന് ഐൽ ഓഫ് വൈറ്റിന് 20 മൈലിലധികം തെക്കും ഫ്രാൻസിലെ നോർമാണ്ടിയിൽ നിന്ന് 40 മൈലിൽ താഴെ വടക്കുമായാണ് നടന്നത്. സ്വകാര്യ ഉല്ലാസ നൗകയായ ബ്രൈറ്റ് ഫ്യൂച്ചർ റഷ്യൻ നാവികകപ്പലായ അഡ്മിറൽ ഗ്രിഗോറോവിച്ചിന് സമീപം സഞ്ചരിച്ച് ഒരു മുന്നറിയിപ്പ് അവഗണിച്ചപ്പോഴാണ് ഈ അപൂർവ സംഭവം നടന്നത്.

അതേസമയം ബ്രിട്ടീഷ് നൗകയ്ക്ക് സമീപമെത്തിയ റഷ്യൻ നാവികർ ഒന്നിലധികം തവണ വെടിയുതിർത്തതായി പ്രാഥമിക സൂചനകളുണ്ടെന്ന് ബ്രിട്ടീഷ് വൃത്തങ്ങൾ പറഞ്ഞു. ചാനലിലെ ഒരു ബ്രിട്ടീഷ് നൗകയുമായി ബന്ധപ്പെടാൻ ശ്രമിച്ചതിനെത്തുടർന്ന്, ഗ്രിഗോറോവിച്ച് മുന്നറിയിപ്പ് വെടിയുതിർത്തു. ഇവ നൗകയെ ലക്ഷ്യം വച്ചുള്ളതല്ലെന്നും സാധ്യമായ കൂട്ടിയിടി തടയാനുള്ള ശ്രമമായിരുന്നുവെന്നും ബ്രിട്ടന്റെ പ്രതിരോധ മന്ത്രാലയം പറഞ്ഞു.

യാച്ച് അപകടകരമായ ഗതിയിലാണെന്നും അതുമായി ബന്ധപ്പെടാൻ നിരവധി ശ്രമങ്ങൾ നടത്തിയെന്നും റഷ്യയുടെ പ്രതിരോധ മന്ത്രാലയം പറഞ്ഞു. സിഗ്നൽ റോക്കറ്റുകൾ തൊടുത്തുവിട്ടതായി റഷ്യൻ നാവികർ പറഞ്ഞു.

യാത്ര തുടർന്ന ആ യാട്ടിൽ ആർക്കും പരിക്കുകളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് യുകെ അറിയിച്ചു. റോയൽ നേവി പട്രോളിംഗ് കപ്പലായ എച്ച്എംഎസ് ടൈനിൽ നിന്ന് അയച്ച ഒരു ബോട്ട് അതിലുണ്ടായിരുന്നവരെ സന്ദർശിച്ച് വിശദാംശങ്ങൾ ശേഖരിക്കുകയും ജീവനക്കാർ സുരക്ഷിതരാണെന്ന് ഉറപ്പാക്കുകയും ചെയ്തു.

ബ്രിട്ടീഷ് ദമ്പതികളായ ജെയ്നും അലൻ കെൽവിയുമാണ് 40 അടി യാട്ടിലുണ്ടായിരുന്നു. എച്ച്എം കോസ്റ്റ്ഗാർഡിനെ വിളിച്ചതിന് ശേഷം ദമ്പതികൾ സുരക്ഷിതരാണെന്ന് എച്ച്എംഎസ് ടൈൻ വ്യകത്മാക്കി. അത് അൽപ്പം ഭയാനകമായിരുന്നുവെന്നും തീർച്ചയായും അസാധാരണമായിരുന്നുവെന്നും ജെയ്ൻ അലൻ ദമ്പതികൾ മാധ്യമങ്ങളോട് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more