യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡ്സ് കായിക മത്സരം ആവേശോജ്ജ്വലമായി….. വാൽമ ചാമ്പ്യൻമാർ…… റെഡ്ഡിച്ച് റണ്ണർ അപ്പ്……. അമ്മ മലയാളം മൂന്നാം സ്ഥാനത്ത്
Jun 24, 2025
രാജപ്പൻ വർഗ്ഗീസ്(പി ആർ ഒ, യുക്മ മിഡ്ലാൻഡ്സ്)
റെഡ്ഡിച്ച് : യുക്മയുടെ ഏറ്റവും സജീവവും ശക്തവുമായ ഈസ്റ്റ് & വെസ്റ്റ് മിഡ്ലാൻസ് റീജയൻ്റെ അത്യന്തം വാശിയേറിയ മത്സരം ജൂൺ 21 നു് ശനിയാഴ്ച റെഡ്ഡിച്ചിൽ നടത്തപ്പെട്ടു. രാവിലെ നടന്ന കായിക മേളയുടെ ഫ്ലാഗ് ഓഫ് റെഡ്ഡിച്ച് മേയർ ജോആൻ കെയ്നും യുക്മ നാഷണൽ വൈസ് പ്രസിഡൻ്റ് സ്മിത തോട്ടവും ചേർന്ന് നിർവ്വഹിച്ചു.
കായിക മേളയുടെ ഔപചാരികമായ ഉദ്ഘാടനം യുക്മ ദേശീയ അദ്ധ്യക്ഷൻ അഡ്വ.എബി സെബാസ്റ്റ്യൻ നിർവ്വഹിച്ചു. യോഗത്തിൽ റീജണൽ പ്രസിഡൻ്റ് അഡ്വ. ജോബി പുതുകുളങ്ങര അദ്ധ്യക്ഷനായിരുന്നു. നാഷണൽ ജനറൽ സെക്രട്ടറി ജയകുമാർ നായർ, നാഷണൽ വൈസ് പ്രസിഡൻ്റ് സ്മിത തോട്ടം,വള്ളം കളി കോർഡിനേറ്റർ ഡിക്സ് ജോർജ്ജ് മിഡ്ലാൻഡ്സിൽ നിന്നുള്ള നാഷണൽ കമ്മിറ്റിയംഗം ജോർജ്ജ് തോമസ്, സ്പോർട്സ് കോഡിനേറ്റർ സജ്ജീവ് സെബാസ്റ്റ്യൻ എന്നിവർ കായിക താരങ്ങൾക്ക് വിജയാശംസകൾ നേർന്നു.റീജണൽ സെക്രട്ടറി ലൂയിസ് മേനാച്ചേരി സ്വാഗതവും റീജണൽ ട്രഷറർ പോൾ ജോസഫ് നന്ദിയും പറഞ്ഞു.
കായിക മേളയുടെ വിജയത്തിനായി റീജണൽ ഭാരവാഹികളായ രാജപ്പൻ വർഗ്ഗീസ് ,അരുൺ ജോർജ്ജ്, രേവതി അഭിഷേക്, രാജീവ് ജോൺ, സനൽ ജോസ്, ബെറ്റ്സ്,അരുൺ സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം നൽകി.
രാവിലത്തെ സെഷൻ കഴിഞ്ഞപ്പോൾ വാൽമ വാർവിക്ക് കെ സി എ റെഡ്ഡച്ചിനേക്കാൾ പോയൻ്റ് നിലയിൽ വളരെ പുറകിലായിരുന്നു.എന്നാൽ റിലേ ഫലങ്ങൾ വന്നപ്പോൾ വാൽമ വാർവിക് പോയൻ്റ് നിലയിൽ മുന്നിലെത്തുകയായിരുന്നു. എല്ലാവരേയും അത്യന്തം ആവേശത്തിലും അതോടൊപ്പം സമ്മർദ്ദത്തിലും ആക്കി ഒന്നാം സ്ഥാനത്തിനുള്ള പോരാട്ടം പെൻഡുലത്തിൽ ആടുന്നതുപോലെ നേരിയ വ്യത്യാസത്തിൽ ആയിരുന്നു വാൽമ വാർവിക്കും കെ സി എ റെഡ്ഡിച്ചും തമ്മിൽ. ഒടുവിൽ അവസാന ഇനമായ ലോങ്ങ് ജംപിൽ വാൽമയുടെ സെക്രട്ടറി ജോസ് പാറയ്ക്കൽ നടത്തിയ മിന്നും പ്രകടനമായിരുന്നു വാൽമയ്ക്ക് ഒന്നാം സ്ഥാനം ഉറപ്പിക്കാനുള്ള നിർണ്ണായക നിമിഷത്തിലേക്ക് നയിച്ചത്.
അത്യന്തം വാശിയേറിയ മത്സരം കലാപ്രേമികളേയും കാണികളേയും ആവേശഭരിതരാക്കി ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ വാർവിക് & ലെമിങ്ങ്ടൺ അസോസിയേഷൻ(വാൽമ) വാർവിക് 211 പോയൻ്റോടെ ഒന്നാം സ്ഥാനവും, കേരള കൾച്ചറൽ അസോസിയേഷൻ (കെ സി എ)റെഡ്ഡിച്ച് 193 പോയൻ്റോടെ രണ്ടാം സ്ഥാനവും, അമ്മ മലയാളം മാൻസ് ഫീൽഡ് 80 പോയൻ്റോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കായികമേളയിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ വാൽമ വാർവിക് കെ സി എ റെഡ്ഡിച്ച് അമ്മ മലയാളം മാൻസ് ഫീൽഡ് എന്നിവർക്കുള്ള ട്രോഫിയും മത്സര വിജയികൾക്കുള്ള സമ്മാനദാനവും യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ നിർവ്വഹിച്ചു.
Individual Champion list see below.
UUKMA East & West Midlands റീജിയണൽ സ്പോർട്സ് ഡേ വിജയകരമാക്കാൻ താഴെ കൊടുത്തിരിക്കുന്ന വ്യക്തികളും പ്രസ്ഥാനങ്ങളും നിർലോഭമായി നൽകിയ മുഴുവൻ പ്രവർത്തനത്തിനും സഹകരണത്തിനും ഹൃദയ പൂർവ്വമായ നന്ദിയും ആദരവും അറിയിക്കുന്നു .
കേരള കൾച്ചറൽ അസോസിയേഷൻ(KCA) റെഡ്ഡിച്ച് പ്രസിഡൻ്റ് ശ്രീ. ബിൻജു ജേക്കബ്, സെക്രട്ടറി ശ്രീ. അഭിലാഷ് സേവ്യർ, മറ്റു കമ്മിറ്റി അംഗങ്ങൾ, കൂടാതെ റെഡ്ഡിച്ചിൽ നിന്നുള്ള ശ്രീ. ടോമി അഗസ്റ്റ്യൻ (ഇവൻ്റ് കോർഡിനേറ്റർ) നന്ദി അറിയിക്കുന്നു.
പരിപാടിയുടെ സ്പോൺസർമാരായ Lifeline Protect, St John’s travel’s, Magic spoon, JMP software, UUKMA News.com, നിറം25 എന്നിവർക്കു പ്രത്യേകം നന്ദി അറിയിക്കുന്നു.
ശ്രീ.Jino sebastian (ന്യൂനീട്ടൺ മലയാളി അസോസിയേഷൻ) — പരിപാടിയുടെ ദിനം മുഴുവൻ അനൗൺസ്മെന്റ് ചെയ്തതിനു നന്ദി അറിയിക്കുന്നു.
ശ്രീ. ഷാജോ ജോസ്, ശ്രീമതി. നിയ രഞ്ജിത്ത്, ശ്രീമതി. ജോവിറ്റ ജോർജ്, ഓഫീസ് കാര്യങ്ങൾ ഭംഗിയായി നടത്തിയതിന്പ്രത്യേകം നന്ദി അറിയിക്കുന്നു. ശ്രീ. ഫെലിൻ ജേക്കബ്, ശ്രീ. തോമസ് ജോർജ്, ശ്രീ. ജോഫിൻ ജോർജ്, ഫോട്ടോകളും വീഡിയോകളും പകർത്തിയതിന് നന്ദി അറിയിക്കുന്നു.
വിഭവ സമർദമായ രുചികരമായ ഭക്ഷണം ഒരുക്കിയതിന് മാജിക് കാറ്ററേഴ്സിന് നന്ദി അറിയിക്കുന്നു. സ്റ്റേഡിയം ശുചിത്വം പുലർത്തിയതിന് ശ്രീമതി. ആത്മജ വിനു, ശ്രീ. അബിരാജ് എസ് പിള്ള എന്നിവർക്കും നന്ദി അറിയിക്കുന്നു.
മിഡ്ലാൻഡ്സ് റീജിയണൽ കായിക മേള വലിയ വിജയമാക്കിയതിന് എല്ലാവർക്കും ദേശീയ സമിതിയംഗം ജോർജ് തോമസ്, പ്രസിഡന്റ് ജോബി പുതുകുളങ്ങര, സെക്രട്ടറി ലൂയിസ് മേനാച്ചേരി എന്നിവർ റീജിയൻ കമ്മിറ്റിക്കു വേണ്ടി നന്ദി അറിയിച്ചു.
click on malayalam character to switch languages