1 GBP = 116.83
breaking news

അഹമ്മദാബാദ് വിമാനം തകർന്ന് മരിച്ചവരിൽ യുകെയിലെ മലയാളി നഴ്സും; തിരുവല്ല സ്വദേശിനി രഞ്ജിതയുടെ വിയോഗത്തിന്റെ ഞെട്ടലിൽ യുകെ മലയാളികൾ

അഹമ്മദാബാദ് വിമാനം തകർന്ന് മരിച്ചവരിൽ യുകെയിലെ മലയാളി നഴ്സും; തിരുവല്ല സ്വദേശിനി രഞ്ജിതയുടെ വിയോഗത്തിന്റെ ഞെട്ടലിൽ യുകെ മലയാളികൾ

ലണ്ടൻ: അഹമ്മദാബാദിൽ വിമാനം തകർന്ന് മരിച്ചവരിൽ മലയാളിയും. പത്തനംതിട്ട തിരുവല്ല പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാറാണ് മരിച്ചത്. മരണം സ്ഥിരീകരിച്ച അറിയിപ്പ് ജില്ലാ ഭരണകൂടത്തിന് ലഭിച്ചതായി കലക്ടർ അറിയിച്ചു.

ലണ്ടനിലെ പോർട്ടസ്‌മൗത്ത് ക്വീൻ അലക്‌സാണ്ടറാ ഹോസ്പിറ്റലിൽ നഴ്സായി ജോലി ചെയ്യുന്ന രഞ്ജിത, നാട്ടിൽ സർക്കാർ ജോലി ലഭിച്ചപ്പോൾ ഇതിൽ പ്രവേശിക്കാനായി എത്തിയതായിരുന്നു. സർക്കാർ ജോലിയിൽനിന്ന് അവധിയെടുത്ത ശേഷം തിരികെ ലണ്ടനിലേക്ക് മടങ്ങുമ്പോഴാണ് അപകടത്തിൽപെടുന്നത്. കഴിഞ്ഞദിവസം വൈകീട്ടാണ് പത്തനംതിട്ടയിലെ വീട്ടില്‍നിന്ന് അഹമ്മദാബാദിലേക്ക് പോയത്.

പുതിയ വീടിന്‍റെ നിർമാണം പുരോഗമിക്കുന്നതിനിടെയാണ് രഞ്ജിതയുടെ മരണം.
പത്തിലും ഏഴിലും പഠിക്കുന്ന മക്കളുണ്ട്. രഞ്ജിതയുടെ ഭർത്താവ് ഓമനിലാണ് ജോലി ചെയ്യുന്നത്.

രഞ്ജിതയുടെ വിയോഗത്തിൽ യുക്മ ദേശീയ ഭാരവാഹികളായ അഡ്വ. എബി സെബാസ്റ്റ്യൻ, സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗ്ഗീസ്, യുക്മ ലെയ്സൺ ഓഫീസർ മനോജ് കുമാർ പിള്ള, യുക്മ ചാരിറ്റി ഫൗണ്ടേഷൻ വൈസ് ചെയർമാൻ അലക്സ് വർഗീസ്, സെക്രട്ടറി ഷാജി തോമസ്, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, റീജിയണൽ ഭാരവാഹികളായ സുരേന്ദ്രൻ ആരക്കോട്ട്, ജിപ്സൺ തോമസ്, സാംസൺ പോൾ, തേജു മാത്യൂസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more