1 GBP = 113.70
breaking news

യുക്മ നഴ്സസ് ഫോറം (UNF) സംഘടിപ്പിക്കുന്ന ഇൻ്റർനാഷണൽ നഴ്സസ് ഡേ ആഘോഷങ്ങൾക്ക് ലിവർപൂളിൽ ഉജ്ജ്വല തുടക്കം……..

യുക്മ നഴ്സസ് ഫോറം (UNF) സംഘടിപ്പിക്കുന്ന ഇൻ്റർനാഷണൽ നഴ്സസ് ഡേ ആഘോഷങ്ങൾക്ക് ലിവർപൂളിൽ ഉജ്ജ്വല തുടക്കം……..

കുര്യൻ ജോർജ്ജ്

(നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

യുക്മ നഴ്സസ് ഫോറം (UNF) സംഘടിപ്പിക്കുന്ന ഇൻ്റർനാഷണൽ നഴ്സസ് ഡേ ആഘോഷങ്ങൾക്ക് ലിവർപൂളിൽ ഉജ്ജ്വല തുടക്കം. യുക്മ നാഷണൽ ജനറൽ സെക്രട്ടറി ജയകുമാർ നായർ എല്ലാ റീജിയണുകളിലുമായി വിത്യസ്ത തീയ്യതികളിലായി സംഘടിപ്പിച്ചിരിക്കുന്ന പരിപാടികളുടെ ദേശീയതല ഉദ്ഘാടനം നിർവ്വഹിച്ചു. ലിവർപൂളിൽ യുക്മ നോർത്ത് വെസ്റ്റ് റീജിയൻ സംഘടിപ്പിച്ച നഴ്‌സസ് ദിനാഘോഷത്തോടനുബന്ധിച്ച് പരിപാടിയിലാണ് ദേശീയതല ഉദ്ഘാടനം നടന്നത്.  യു എൻ എഫ് ദേശീയ കോർഡിനേറ്റർ  സോണിയ ലൂബി, യു എൻ എഫിന്റെ പ്രവർത്തങ്ങളെപ്പറ്റി പരാമർശിച്ചു.

സാംസ്കാരിക സമ്മേളനത്തിൽ ലാംബ് ലൈറ്റിംഗ് സെറിമണിയിൽ യുക്മ ദേശീയ ജനറൽ സെക്രട്ടറി ശ്രീ ജയകുമാർ നായർ യു എൻ എഫിൻ്റെ ദേശീയ തല നേഴ്‌സസ് ഡേ ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു . മുഖ്യ അതിഥിയായ  നെയ്തൻ അസ്ക്യു (ചീഫ് നഴ്‌സ്‌ – ആൽഡർ ഹേ ഹോസ്പിറ്റൽ,/ ലിവർപൂൾ ), യുക്മ നാഷണൽ ട്രഷറർ  ഷീജോ വർഗീസ്, ദേശീയ സമിതിയംഗം ബിജു പീറ്റർ, മുൻ നാഷണൽ ജോയിൻ്റ് ട്രഷറർ എബ്രഹാം  പൊന്നുംപുരയിടം, സെക്രട്ടറി സനോജ് വർഗീസ്, ട്രഷറർ ഷാരോൺ ജോസഫ്, ജോയിൻ്റ് ട്രഷറർ ജോസഫ് മാത്യു, ആർട്സ് കോർഡിനേറ്റർ രാജീവ്,  യുക്മ നേഴ്സസ് ഫോറം (UNF) നോർത്ത് വെസ്റ്റ് റീജിയൺ കോ ഓർഡിനേറ്റർ  ജിൽസൺ ജോസഫ്, ലിംക ഭാരവാഹികളായ ജേക്കബ്  വർഗീസ്, റീന ജോർജ്, റാണി ജേക്കബ് , രാജി തോമസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. തുടർന്ന്  സ്വപ്ന തോമസ് ചൊല്ലിയ നേഴ്സുമാരുടെ പ്രതിജ്ഞവാചകം കൈയിൽ ദീപങ്ങളുമായി നഴ്സുമാർ ഏറ്റുചൊല്ലി.  ഇന്ത്യൻ നഴ്സുമാർ സേവന രംഗത്ത് കാണിക്കുന്ന അർപ്പണബോധത്തെയും ജോലിയിലെ മികവിനെയും ചീഫ് നേഴ്സിൻ്റെ പ്രസംഗത്തിൽ പ്രത്യേകം പരാമർശിച്ചു. 

യുക്മ നേഴ്സസ് ഫോറം എന്ന (UNF) യു എൻ എഫിന്റെ സ്ഥാപനം മുതൽ നാളിതുവരെ ആ  പ്രസ്ഥാനത്തിൻറെ വളർച്ചയിലും പ്രവർത്തിയിലും ഒരു നിർണായക പങ്കു വഹിക്കുകയും രണ്ട് ദശാബ്ദത്തിലേറെയായി നേഴ്സുമാർക്ക് വേണ്ടി ഒട്ടേറെ സഹായങ്ങൾ ചെയ്തൊരു വ്യക്തിയായ  തമ്പി ജോസിനെ യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ ഫലകം നൽകിയും യുക്മ ദേശിയ ട്രഷറർ  ഷീജോ വർഗ്ഗീസ്  പൊന്നാടയണിയിച്ചും ആദരിക്കുകയുണ്ടായി.

നേഴ്‌സസ് ഫോറം (യു എൻ എഫ് ) .  യുക്മ  നോർത്ത് വെസ്റ്റ് റീജിയണിലുള്ള നേഴ്സുമാർക്ക് വേണ്ടി യുക്മ നേഴ്‌സസ് ഫോറം (യു എൻ എഫ് )  നോർത്തുവെസ്റ്  റീജിയണും ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷനും (ലിംക ) സംയുക്തമായി മെയ് 10 – തീയതി നടത്തിയ  ഇൻ്റർനാഷണൽ നേഴ്‌സസ് ഡേ സെലിബ്രേഷൻ നേഴ്‌സുമാരുടെ പങ്കാളിത്തം കൊണ്ടും എൻ എച്ച് എസ് ഇംഗ്ലണ്ടിലെയും, വിവിധ എൻ എച്ച് എസ് ട്രസ്റ്റുകളിലെ നേഴ്സിംഗ് ഉന്നതാധികാരികൾ,  ആർ സി എൻ തുടങ്ങിയ വിവിധ മേഖലയിലെ പ്രഗൽഭരായ സ്‌പീക്കർമാരുടെ സാന്നിധ്യം കൊണ്ടും അവിസ്മരണീയമാക്കി. ആതുരശുശ്രൂഷ രംഗത്തെ  നേഴ്‌സുമാരുടെ സംഭാവനകളെ സ്‌മരിക്കുന്നതിനു വേണ്ടിയാണ് അന്താരാഷ്ട്ര നേഴ്‌സസ് ദിനം ആചരിക്കുന്നത്. ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമായ മെയ് 12 ആണ് അന്താരാഷ്ട്ര നേഴ്‌സസ് ദിനമായി എല്ലാവർഷവും ആചരിക്കുന്നത്. 2025 ലെ ലോക നേഴ്‌സസ് ദിനത്തിലെ തീം ആയ   “നേഴ്‌സുമാരുടെ ശാരീരികവും മാനസികവുമായ ക്ഷേമം” (Physical and Mental Wellbeing of the Nurses) എന്ന പ്രമേയത്തെ അന്വർത്ഥമാക്കുന്നതരത്തിലുള്ള ക്ലാസുകളും, ഗ്രൂപ്പ് ഡിസ്കഷൻസും ആയിരുന്നു ഈ വർഷത്തെ  നേഴ്‌സസ് ദിനത്തിലെ പ്രത്യേകത. 

ലിവർപൂളിലെ ഔർ ലേഡി ഓഫ് ദി അസംപ്ഷൻ പാരീഷ് സെന്ററിൽ  നടന്ന നേഴ്‌സസ് ഡേ ആഘോഷങ്ങൾക്ക് യുക്മ നോർത്ത് വെസ്റ്റ് റീജണൽ പ്രസിഡന്റ്  ഷാജി തോമസ് വരാക്കുടിയുടെ ആമുഖ പ്രസംഗത്തോടെ തുടക്കം  കുറിച്ചു. തുടർന്ന്  ജെന്നി ടെയ്‌ലർ (ഡയറക്ടർ ഓഫ് നഴ്സിംഗ് –  ഐൻട്രീ  യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ),   ജോആൻ മാത്യൂസ് (ഡയറക്ടർ ഓഫ് നഴ്സിംഗ്  – ലിവർപൂൾ ഹാർട്ട് ആൻഡ് ചെസ്ററ് ഹോസ്പിറ്റൽ),  കാർമേൽ ഓ’ബോയൽ (ചെയർ ഓഫ് ആർ സി ൻ  കൗൺസിൽ), എന്നിവർ ആശംസകൾ അറിയിച്ചു. ആദ്യ സെഷനിൽ നേഴ്‌സുമാർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ പ്രധാനമായുള്ള ഫിസിക്കൽ ഹെൽത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു പോസ് ആൻഡ് ബോഡി ക്ലിനിക്കിന്റെ  കോ – ഡയറക്ടറായ ഹോളി ബൊവെൻ വിശദീകരിച്ചു.  വലേറി ബാൽ, മൈൻഡ് ഫുൾനെസ് (Mindfulness) എന്ന വിഷയത്തിൽ എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ സംവേദാത്മകമായ ക്ലാസ് ശ്രദ്ധയാകർഷിച്ചു. ഇന്ന്  യുകെയിലെ നഴ്സിംഗ് മേഖലയിൽ നഴ്സുമാർ അഭിമുഖീകരിക്കുന്ന തൊഴിൽ നിയമ പ്രശ്‌നങ്ങളെകുറിച്ചും അതിന്റെ പ്രതിവിധികളെക്കുറിച്ചും, യുകെയിലെ പ്രമുഖ ഇമിഗ്രേഷൻ സോളിസിറ്ററും  ലീഗൽ കൺസൾട്ടന്റുമായ സോളിസിറ്റർ പോൾ ജോൺ നൽകിയ  ക്ലാസ്  നേഴ്സുമാർക്ക് വളരെ ഉപകാരപ്രദായകമായിരുന്നു. 

രണ്ടാമത് നടന്ന സെഷനിൽ ക്ലിനിക്കൽ ലീഡ് നേഴ്സ് ആയി ലണ്ടനിലെ കിങ്‌സ് കോളേജിൽ ജോലി ചെയ്യുന്ന മിനിജാ ജോസഫ്, തന്റെ ലീഡർഷിപ്  സ്‌കിൽസിൽ ഉള്ള പരിചയസമ്പത്തു അതിന്റെ പ്രാധാന്യത്തെപ്പറ്റി  വിശദീകരിച്ചുകൊടുത്തത് മറ്റുള്ള നഴ്‌സസിന് പ്രചോദനമായി. എഡ്യൂക്കേഷണൽ കരിയർ പാത്ത്വെയ്‌സ്നെ പറ്റി ഡോ. ഡില്ല ഡേവിസ് (ലെക്ച്ചറർ, കിങ്‌സ് കോളേജ് ലണ്ടൻ ), ഇന്റർവ്യൂ പ്രിപ്പറേഷൻസ്  രാജി തോമസ് (ലെക്ച്ചറർ ഇൻ പ്രാക്ടിസ് ലേർണിങ്, ലിവർപൂൾ ജോൺ മൂർസ് യൂണിവേഴ്സിറ്റി),  ക്ലിനിക്കൽ ഗവേർണൻസ്  ചാൾസ് എടാട്ടുകാരൻ (ഹെഡ് ഓഫ് ഗവെർണൻസ്, ക്ലെമെമെന്റിൻ ചർച്ചിൽ ഹോസ്പിറ്റൽ, ലണ്ടൻ), കരിയർ ആസ്പിരേഷൻസ്  ജിനോയ് മാടൻ (നേഴ്സ് ക്ലിനിഷ്യൻ റോയൽ ലിവർപൂൾ ഹോസ്പിറ്റൽ),  റ്റിജു ഫിലിപ്പ് (സീനിയർ തിയറ്റർ  പ്രാക്ടിഷനർ), ഫ്രീഡം ടു സ്പീക്ക് അപ്പ്  സുനിത മാത്യു  (ക്വാളിറ്റി ആൻഡ് പേഷ്യന്റ്  എക്സ്പീരിയൻസ്, ടീംസൈഡ് ആൻഡ് ഗ്ലോസോപ് എൻ എച്ച് എസ് ട്രസ്റ്റ് ) എന്നിവർ നടത്തിയ ടേബിൾ ടോപ് സെഷൻസ്, പങ്കെടുത്ത ഏവർക്കും വിജ്ഞാനപ്രദവും അവരുടെ  തൊഴിൽ മേഖലയിൽ എങ്ങനെ സുരക്ഷിതമായും അനായാസമായും ദൈനംദിന പ്രശ്നങ്ങളെ അഭിമുഖീകരിച്ച് മുന്നേറാം എന്ന് മനസ്സിലാക്കാനുമുള്ള വേദിയായിമാറി.

തുടർന്നുണ്ടായ പാനൽ ചർച്ചയിൽ, നഴ്സുമാരുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും സ്‌പീക്കർമാർ നൽകിയ ലളിതമായ ഉത്തരങ്ങൾ ഏവർക്കും ആശ്വാസമേകി. യുക്മ നേഴ്സസ് ഫോറം (UNF) നോർത്ത് വെസ്റ്റ് റീജിയൺ കോ ഓർഡിനേറ്റർ ശ്രീ ജിൽസൺ ജോസഫിന്റെ നന്ദി പ്രസംഗത്തോടെ നോർത്ത് വെസ്റ്റ് റീജിയണൽ ഇന്റർനാഷണൽ നേഴ്‌സസ് ദിനാഘോഷങ്ങൾക്ക് സമാപനംകുറിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more