പാകിസ്താനിലെ 9 ഭീകര കേന്ദ്രങ്ങൾ തകർത്ത ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാൻ കേന്ദ്രസർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗം ആരംഭിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, നിർമ്മല സീതാരാമൻ,എസ് ജയശങ്കർ, രാഹുൽഗാന്ധി, മല്ലികാർജുൻ ഖാർഗെ, ജോൺ ബ്രിട്ടാസ് എംപി എന്നിവർ പാര്‍ലമെന്റില്‍ ചേരുന്ന യോഗത്തിൽ പങ്കെടുക്കാനായി എത്തി. സൈന്യത്തിന്റെ തുടര്‍നീക്കങ്ങളും യോഗത്തിൽ ചര്‍ച്ചയാകും. പാക് സംഘർഷത്തിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്ന പ്രധാനമന്ത്രിയുടെ സന്ദേശം സർവകക്ഷി യോഗത്തിൽ കേന്ദ്ര മന്ത്രിമാർ അറിയിച്ചു.കഴിഞ്ഞ 36 മണിക്കൂറിലെ സ്ഥിതിഗതികൾ രാജനാഥ് സിങ് വിശദീകരിച്ചു.
ഇന്നലെ പൂഞ്ചിൽ പാക് ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടു. 13 സാധാരണക്കാർക്ക് പാകിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിൽ ജീവൻ നഷ്ട്ടമായി. 59 പേർക്ക് പരുക്കേറ്റു. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് ശേഷമാണ് പാകിസ്താൻ സൈന്യം സാധാരണക്കാരെ ലക്ഷ്യമിട്ട് പൂഞ്ചിൽ ഷെല്ലാക്രമണം നടത്തിയത്. ആക്രമണത്തിൽ വീടുകളടക്കം തകർന്നു. പാക് പ്രകോപനം മുന്നിൽ കണ്ടുകൊണ്ട് പൂഞ്ച് രജൗരി മേഖലയിലെ ജനങ്ങളെ സൈന്യം മാറ്റി പാർപ്പിച്ചിരിക്കുകയാണ്.
അതേസമയം, നിയന്ത്രണരേഖയില്‍ പാക് പ്രകോപനം തുടരുകയാണ്. കുപ് വാര ജില്ലയിലെ നിയന്ത്രണരേഖയില്‍ പാക് സൈന്യം ഷെല്ലാക്രമണം നടത്തി. സംഭവത്തില്‍ ആളപായമില്ല. പ്രദേശവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കര്‍ണയിലെ ജനവാസമേഖലയിലും പാക് വെടിവയ്പ്പുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.
അതീവ ജാഗ്രതയിലാണ് ഇന്ത്യ.പൂഞ്ചിലെ പാകിസ്താൻ ഷെല്ല് ആക്രമണത്തിൽ ഒരു സൈനികന് വീരമൃത്യു. ലന്സ് നായിക് ദിനേശ് കുമാറാണ് വീര മൃത്യു വരിച്ചത്. നിയന്ത്രണ രേഖയിലെ സാഹചര്യം സസൂക്ഷ്മം നിരീക്ഷിച്ച സൈന്യം പാക് പ്രകോപനത്തിന് ഉചിതമായ മറുപടി നൽകാൻ സേനകൾക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകി കരസേന മേധാവി. നിയന്ത്രണ രേഖയിലെ സാഹചര്യങ്ങൾ കരസേന മേധാവി നിരീക്ഷിച്ചുവരുന്നു. പാകിസ്താനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ സാഹചര്യം കര വ്യോമ നാവികസേനകൾ വിലയിരുത്തി. ഏത് അടിയന്തര സാഹചര്യവും നേരിടാൻ സേനകൾ സജ്ജമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. പാകിസ്താനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളോട് അവശ്യവസ്തുക്കളുടെയും സേവനകളുടെയും ലഭ്യത ഉറപ്പുവരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും നിർദേശം നൽകി. രാജസ്ഥാനിലെ അതിർത്തി പ്രദേശങ്ങളിൽ ബിഎസ്എഫ് രാജസ്ഥാൻ പൊലീസും അതീവ ജാഗ്രത പുലർത്തുന്നു. ജമ്മുവിൽ കൺട്രോൾ റൂമുകളും തുറന്നു.ജമ്മു, സാംബ, കതുവ, രജൗരി, പൂഞ്ച് ജില്ലകളിലെ എല്ലാ സ്വകാര്യ സർക്കാർ സ്കൂളുകൾക്കും കോളജുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും അവധിയായിരിക്കുമെന്ന് അറിയിപ്പുണ്ട്.
click on malayalam character to switch languages