1 GBP = 110.28
breaking news

മാൾട്ടയിൽ മരണമടഞ്ഞ അമൽരാജിന്റെ ഭൗതികശരീരം ഇന്ന് നാട്ടിലെത്തിക്കും.

മാൾട്ടയിൽ മരണമടഞ്ഞ അമൽരാജിന്റെ ഭൗതികശരീരം ഇന്ന് നാട്ടിലെത്തിക്കും.

വലേറ്റ: യൂറോപ്പ്യൻ രാജ്യമായ മാൾട്ടയിൽ മാർച്ച് 30ന് മരണമടഞ്ഞ തൃശ്ശൂർ പറവട്ടാനി സ്വദേശി അമൽരാജിന്റെ (35) ഭൗതികശരീരം ഇന്ന് (5_4_2025)രാവിലെ കൊച്ചിൻ രാജ്യാന്തര വിമാനത്താവളത്തിലേക്ക് കൊണ്ടുവരും, അർബുദ ബാധയെ തുടർന്ന് മാൾട്ടയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 
മാൾട്ടയിൽ വിദ്യാർത്ഥിയായിരുന്നു.

തൃശ്ശൂർ പറവട്ടാനി ചിരിയങ്കണ്ടത് വീട്ടിൽ രാജു ലില്ലി ദമ്പതികളുടെ മകനാണ് അമൽ രാജ്. ഭാര്യ ലിനി ജോൺ മാൾട്ടയിൽ ആരോഗ്യ മേഖലയി ജോലി ചെയ്യുന്നു. ഇന്ത്യൻ ഹൈ കമ്മീഷനുമായി ചേർന്ന് യുവധാര സാംസ്കാരിക സംഘടനയാണ് നാട്ടിലെത്തിക്കാൻ നേതൃത്വം കൊടുത്തത്. മറ്റു സൗകര്യങ്ങൾ നോർക്ക ചെയ്തു നൽകി. 
ശവസംസ്കാര ശുശ്രൂഷ ഇന്ന് വൈകിട്ട് മൂന്നര മുതൽ തൃശൂർ പരവട്ടാനി വിമലനാഥ ദേവാലയത്തിൽ വച്ച് നടക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more