ഐ ഓ സി യുകെ സംഘടിപ്പിച്ച ഇഫ്‌താർ സംഗമം വൻ ജനപങ്കാളിത്തം കൊണ്ട് അവിസ്മരണീയമായി.
Mar 25, 2025
ലണ്ടൻ:ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ സംഘടിപ്പിച്ച ഇഫ്‌താർ വിരുന്ന് ജന പങ്കാളിത്തം കൊണ്ടും വ്യത്യസ്തത കൊണ്ടും വൻ ജന ശ്രെധ നേടി.ചടങ്ങിലേക്ക് ഒഴുകിയെത്തിയവരെ നിയന്ത്രിക്കുവാൻ സംഘാടകർ നന്നേ പാടുപെടുന്നുണ്ടായിരുന്നു. സ്ഥലപരിമിതിമൂലം 3 നിലകളിലായി ഇരുപ്പിടമൊരുക്കിയാണ് സംഘാടകർ വൻ ജനാവലിയെ മുഴുവൻ ചടങ്ങിന്റെ ഭാഗവാക്കാക്കിയത്.
കേരള ചാപ്റ്റർ പ്രസിഡന്റ് സുജു കെ ഡാനിയലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഐ ഓ സി യു കെ ദേശീയ ഉപാധ്യക്ഷ ഗുർമിൻഡർ രൺധാവ മുഖ്യ അതിഥിയായിരുന്നു.പ്രോഗ്രാം കോഡിനേറ്ററായ അപ്പ ഗഫൂർ സ്വാഗതമാശംസിച്ച ചടങ്ങിൽ വിവിധ മത വിഭാഗത്തിൽപെട്ട മുനീർ മൗലവി, റെവ. സോജു എം തോമസ് തുടങ്ങിയവർ റമദാൻ സന്ദേശം നൽകി. മുൻ മേയറും കൗൺസിലറുമായ മഞ്ജു ഷാഹുൽ ഹമീദ് , കൗൺസിലർ നിഖിൽ തമ്പി, കെ എം സി സി ചെയർമാൻ അബ്ദുൽ കരീം, ഐ ഓ സി യൂറോപ്പ് ജനറൽ സെക്രെട്ടറി മുഹമ്മദ് ഇർഷാദ് തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
പ്രതീക്ഷിച്ചതിലും കൂടുതൽ ജന പങ്കാളിത്തം കൊണ്ടും ചിട്ടയായ പ്രവർത്തനം കൊണ്ടും ഐ ഓ സി യുടെ ചരിത്രതാളുകളിൽ തങ്ക ലിപികളാൽ എഴുതി ചേർക്കപ്പെട്ട ഒന്നായി മാറി കഴിഞ്ഞു ഈ വർഷത്തെ ഇഫ്താർ മീറ്റ് .പ്രോഗ്രാം കോർഡിനേറ്റർ മാരായ അഷ്‌റഫ് അബ്ദുള്ള,അപ്പ ഗഫൂർ ,ജോർജ്ജ് ജോസഫ് തുടങ്ങിയവരുടെ നേതൃ പാടവവും കഠിന പ്രയത്നവുമാണ് കേവലം ഒരാഴ്ചകൊണ്ട് 300 ഓളം പേരെ പങ്കെടുപ്പിച്ചു കൊണ്ട് പരിപാടി വൻ വിജത്തിലെത്തിച്ചത്..ഇത്തരം പ്രവർത്തനങ്ങൾ അക്ഷരാർഥത്തിൽ ഐ ഓ സി യുടെ പ്രവർത്തന പന്താവിൽ മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണെന്ന് ഐഒസി വൈസ് പ്രസിഡന്റ് അശ്വതി നായർ പറഞ്ഞു .ദീർഘ ദൂരം യാത്ര ചെയ്തു വിവിധ റീജിയണുകളിൽ നിന്നെത്തിച്ചേർന്നവർ ജാതി മത ഭേതമന്യേ ഒറ്റ വികാരം മനസ്സിൽ പേറി സ്നേഹ വായ്പുകൾ കൈമാറുമ്പോൾ തെളിഞ്ഞു നിന്നത് മതേതരത്വത്തിന്റെ കാവൽക്കാരായ ഇന്ധ്യൻ നാഷണൽ കോൺഗ്രസ്സിന്റെ മായ്ക്കാനാകാത്ത വികാര വിചാരങ്ങളായിരുന്നു.
ഐ ഓ സി യുടെ ദേശീയ നേതാക്കൾ, ഓ ഐ സി സി യുടെ മുൻ നേതാക്കൾ, ഐ ഓ സി യൂത്ത് വിങ് നേതാക്കൾ, കൗൺസിലർമാർ, കെ എം സി സിയുടെ നേതാക്കൾ, തമിഴ്നാട്, കർണാടക, പഞ്ചാബ്, പോണ്ടിച്ചേരി, മഹാരാഷ്ട തുടങ്ങി വിവിധ ചാപ്റ്ററുകളിൽ നിന്നുള്ളവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ചടങ്ങിന് അഷ്‌റഫ് അബ്ദുള്ള നന്ദി രേഖപ്പെടുത്തി.
click on malayalam character to switch languages