1 GBP = 112.22
breaking news

പണം വാങ്ങി കബളിപ്പിച്ചു; പാതിവില തട്ടിപ്പിൽ BJP നേതാവ് AN രാധാകൃഷ്ണനെതിരെ പൊലീസിൽ പരാതി

പണം വാങ്ങി കബളിപ്പിച്ചു; പാതിവില തട്ടിപ്പിൽ BJP നേതാവ് AN രാധാകൃഷ്ണനെതിരെ പൊലീസിൽ പരാതി

പാതിവില തട്ടിപ്പിൽ BJP നേതാവ് AN രാധാകൃഷ്ണനെതിരെ പൊലീസിൽ പരാതി. ആലുവ എടത്തല സ്വദേശിനി ഗീതയാണ് പൊലീസിൽ പരാതി നൽകിയത്. പാതിവിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് പറഞ്ഞ് രാധാകൃഷ്ണനും അദ്ദേഹം പ്രതിനിധീകരിക്കുന്ന സംഘടനയും പണം വാങ്ങി കബളിപ്പിച്ചതായായി പരാതിക്കാരി പറയുന്നു. പല തവണയായി ഫോണിൽ വിളിച്ചിരുന്നുവെങ്കിലും സംസാരിക്കാൻ തയ്യാറായില്ല എന്നടക്കമുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് പരാതി നൽകിയിരിക്കുന്നത്. പരാതിക്കാരി രാധാകൃഷ്ണന് പണം നൽകിയത് 2O24 മാർച്ച് 10ന് ആലുവയിൽ വെച്ചായിരുന്നു.

‘ഹോണ്ട ഡിയോ’ എന്ന സ്കൂട്ടർ നൽകാമെന്ന് പറഞ്ഞ് പരാതിക്കാരിയിൽ നിന്ന് വാഹനത്തിന്റെ പകുതി വിലയായ 59,500 രൂപ വാങ്ങിയിരുന്നു. അന്ന് കുഞ്ചാട്ടുക്കര ദേവീ ക്ഷേത്രത്തിൽ വെച്ച് നടന്ന പരിപാടിയിലാണ് സംഘാടകരുടെ അടക്കം സാന്നിധ്യത്തിൽ പരാതിക്കാരി പണം നൽകിയിരുന്നത്. പിന്നീട് ഒരു വർഷമായിട്ടും വാഹനം കിട്ടിയില്ല. പൊന്നുരുന്നിയിലുള്ള ഓഫീസിൽ ഏറെ തവണ പോയെങ്കിലും പ്രശ്നത്തിന് പരിഹാരമായില്ലെന്നും എടത്തലയിൽ തന്നെ ഇത്തരത്തിൽ ഏറെപേർ ഈ തട്ടിപ്പിൽ ഇരയായിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.

അതേസമയം, പരാതിക്കാരി നിലവിൽ പരാതിയുമായി മുന്നോട്ട്പോയാൽ പൊലീസിന് ബിജെപി നേതാവിന്റെ പേരിൽ കേസ് എടുക്കേണ്ടിവരും. കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമോ എന്നകാര്യത്തിൽ ഇതുവരെയും തീരുമാനം ആയിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more