1 GBP = 112.36
breaking news

സൗത്ത് ലണ്ടനിലെ ട്യൂബ് സ്റ്റേഷന് സമീപം പതിനാറുകാരൻ വെടിയേറ്റ് കൊല്ലപ്പെട്ടു

സൗത്ത് ലണ്ടനിലെ ട്യൂബ് സ്റ്റേഷന് സമീപം പതിനാറുകാരൻ വെടിയേറ്റ് കൊല്ലപ്പെട്ടു

ലണ്ടൻ: സൗത്ത് ലണ്ടനിലെ ട്യൂബ് സ്റ്റേഷന് സമീപം പതിനാറു വയസ്സുള്ള ആൺകുട്ടി വെടിയേറ്റ് കൊല്ലപ്പെട്ടു. സ്റ്റോക്ക്‌വെൽ ട്യൂബ് സ്റ്റേഷന് സമീപമുള്ള പാരഡൈസ് റോഡിൽ വെടിവയ്പുണ്ടായതായി വിവരം ലഭിച്ചതിനെത്തുടർന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ പോലീസെത്തിയിരുന്നു. എന്നാൽ സംഭവസ്ഥലത്ത് വച്ച് തന്നെ വെടിയേറ്റ 16 വയസ്സുള്ള ആൺകുട്ടി മരിച്ചുവെന്ന് മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു.

ഇരയെ തിരിച്ചറിയാനും കുടുംബവുമായി ബന്ധപ്പെടാനുമുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. “ഈ വിനാശകരമായ സമയത്ത് ഞങ്ങളുടെ ചിന്തകൾ കുട്ടിയുടെ കുടുംബത്തോടൊപ്പമാണ്. ഇത് വളരെ ഞെട്ടിക്കുന്ന സംഭവമാണ്, ഇത് പ്രാദേശിക സമൂഹത്തിന് വലിയ ദുരിതം ഉണ്ടാക്കുമെന്ന് ഞാൻ കരുതുന്നു. പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും എന്താണ് സംഭവിച്ചതെന്ന് ദൃഢീകരിക്കാൻ സാക്ഷികളോട് സംസാരിക്കുകയും ചെയ്യുന്നു.” പോലീസ് സൂപ്രണ്ട് ഗബ്രിയേൽ കാമറൂൺ പറഞ്ഞു.

വെടിവയ്‌പ്പിനെക്കുറിച്ച് കേട്ടപ്പോൾ തനിക്ക് വളരെ സങ്കടമുണ്ടെന്നും വളരെ ദുഖകരമായ അവസ്ഥയാണെന്നും വോക്‌സ്ഹാൾ കാംബർവെൽ ഗ്രീനിൻ്റെ എംപി ഫ്ലോറൻസ് എഷലോമി പറഞ്ഞു.
ഈ വർഷം തലസ്ഥാനത്ത് 25 വയസ്സിന് താഴെയുള്ള മൂന്നാമത്തെ കൊലപാതകമാണ് നടന്നിരിക്കുന്നത്. പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more