1 GBP = 109.98
breaking news

ലിവർപൂൾ ടൈഗേഴ്‌സ് സംഘടിപ്പിക്കുന്ന ദേശീയ  പഞ്ചഗുസ്‌തി മത്സരം  ഇന്ന് ലിവർപൂൾ വിസ്റ്റൺ ടൗൺ ഹാളിൽ…. വനിതകളും പങ്കെടുക്കുന്നു

ലിവർപൂൾ ടൈഗേഴ്‌സ് സംഘടിപ്പിക്കുന്ന ദേശീയ  പഞ്ചഗുസ്‌തി മത്സരം  ഇന്ന് ലിവർപൂൾ വിസ്റ്റൺ ടൗൺ ഹാളിൽ…. വനിതകളും പങ്കെടുക്കുന്നു

ലിവർപൂൾ ടൈഗേഴ്‌സ് സംഘടിപ്പിക്കുന്ന ദേശീയ  പഞ്ചഗുസ്‌തി മത്സരം ഇന്ന് ലിവർപൂൾ വിസ്റ്റൺ ടൗൺ ഹാളിൽ നടക്കും. വനിതകളും പങ്കെടുക്കുന്ന മത്സരം യുക്മ നാഷണൽ ട്രഷറർ ഷിജോ വർഗീസ് ഉദ്ഘാടനം ചെയ്യും. യുക്മ നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻറ് ഷാജി തോമസ് വരാക്കുടി ഉൾപ്പെടെ പ്രമുഖ വ്യക്തികൾ പങ്കെടുക്കുമെന്ന് പരിപാടിയുടെ മുഖ്യ സംഘാടകനായ ഹരികുമാർ ഗോപാലൻ അറിയിച്ചു.

ലിവർപൂളിൽ വച്ചു നടത്തപ്പെടുന മ   യു. കെയിൽ ആദ്യകാല  വടംവലി ടീമിൽ ഒന്നായ  ലിവർപൂൾ ടൈഗേഴ്‌സ് ആണ് യു കെ മലയാളികൾക്ക് വേണ്ടി പഞ്ചഗുസ്തി മത്സരം നടത്തുന്നത്. ലിവർപൂളിലെ വിസ്റ്റൺ ടൗൺ ഹാളിൽ ആണ് മത്സരം നടക്കുക.   യു കെയിൽ ദേശീയ തലത്തിൽ ഇദംപ്രഥമായി നടത്തപ്പെടുന്ന ഈ പഞ്ചഗുസ്തി മത്സരത്തിൽ  യു കെയിലുള്ള  മലയാളികളാണ്  പങ്കെടുക്കുന്നത്. 

തികച്ചും പ്രൊഫഷണലായി നടത്തപ്പെടുന്ന ഈ മത്സരത്തിനാവശ്യമായ ടേബിളുകൾ സെറ്റു ചെയ്യുന്നതുൾപ്പെടെയുള്ള  എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി  സംഘാടകർ അറിയിച്ചു. വെയിറ്റിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും മത്സരങ്ങൾ നടത്തുന്നത് എന്നു സംഘടകർ അറിയിച്ചിട്ടുണ്ട്. പുരുഷന്മാരുടെയൊപ്പം സ്ത്രീകൾക്കായും പ്രത്യേകം മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. വലം കൈ മൽസരങ്ങൾ മാത്രമാണ് നടത്തുന്നത്.  

മത്സര വിജയികൾക്ക് ആകർഷകമായ ക്യാഷ് പ്രൈസും ട്രോഫിയും ഉണ്ടായിരിക്കുന്നതാണ്. മത്സരത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിരിക്കുന്നവർ രാവിലെ തന്നെ എത്തിച്ചേരണമെന്ന് സംഘാടകർ ഓർമിപ്പിച്ചു. 

കൈക്കരുത്തും മനക്കരുത്തും കൈകോർക്കുന്ന ഈ മത്സരത്തിൽ പങ്കെടുക്കുവാനും മത്സരത്തിന്റെ ആവേശം കണ്ട് മതിമറന്നാഹ്ലാദിക്കുവാനും മലയാളികൾക്ക് മാത്രമായി നടത്തുന്ന ഈ മത്സരത്തിലേക്ക് ഏവരെയും ക്ഷണിക്കുകയും ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. 

മത്സരത്തോടനുബന്ധിച്ച് തനതു കേരള രുചിവൈവിധ്യങ്ങൾ ആസ്വദിക്കുന്നതിനുള്ള സൗകര്യങ്ങളും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. മത്സരത്തിൽ പങ്കെടുക്കുന്നവർക്കോ, കാണികളായി എത്തുന്നവർക്കോ ഏതെങ്കിലും ആവശ്യങ്ങൾ വരികയാണെങ്കിൽ താഴെ പറയുന്നവരെ ബന്ധപ്പെടാവുന്നതാണ്:-

Blesson –  07405 575123

Cleisher – 07909 263001

     Sejin  – 07570 185064 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more