1 GBP = 109.68
breaking news

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോ​ഗതി, ഇറ്റാലിയൻ പ്രധാനമന്ത്രി സന്ദർശിച്ചു

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോ​ഗതി, ഇറ്റാലിയൻ പ്രധാനമന്ത്രി സന്ദർശിച്ചു

റോം: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. കഴിഞ്ഞ ദിവസം നടത്തിയ രക്ത പരിശോധനയിലാണ് മാറ്റം കണ്ടെത്തിയത്. ശ്വാസകോശ അണുബാധയിൽ ചികിത്സ തുടരുന്നുണ്ടെങ്കിലും സഹപ്രവർത്തകരുമായി സംസാരിക്കുകയും സ്വയം എഴുന്നേറ്റ് ഭക്ഷണം കഴിച്ചതായും വത്തിക്കാൻ അറിയിച്ചു. അതേസമയം ഇറ്റാലിയൻ പ്രധാനമന്ത്രി മാർപാപ്പയെ ആശുപത്രിയിലെത്തി സന്ദർശിച്ചു.

പോപ് ഫ്രാന്‍സിസിനെ കണ്ട് സംസാരിച്ചുവെന്നും എത്രയും വേഗം രോഗമുക്തിയുണ്ടാകട്ടെയെന്നും ഇറ്റാലിയൻ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി പറ‍ഞ്ഞു.

കടുത്ത ശ്വാസതടസത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് മാർപ്പാപ്പയെ റോമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകൾക്കുമായി ആശുപത്രിയിൽ തുടരുകയാണ് അദ്ദേഹം. അൽപം സങ്കീർണമായ അണുബാധയായതിനാൽ കൂടുതൽ ദിവസം ആശുപത്രിവാസം വേണ്ടിവരുമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.

2013 മുതൽ കത്തോലിക്കാ നേതാവാണ് ഫ്രാൻസിസ് മാർപാപ്പ. കഴിഞ്ഞ രണ്ട് വർഷമായി അദ്ദേഹത്തിന് പലപ്പോഴായി പനിയും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ട്. ചെറുപ്പത്തിൽ അദ്ദേഹത്തിന് പ്ലൂറിസി ബാധിച്ച് ശ്വാസകോശങ്ങളിലൊന്ന് ഭാഗികമായി നീക്കം ചെയ്തതാണ്. അതാണ് ഇടക്കിടെ അണുബാധയുണ്ടാകാൻ കാരണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more