1 GBP = 109.57
breaking news

കോട്ടയത്ത് 3 വയസുകാരിയുടെ മരണം; ചികിത്സാ വീഴ്ചയെന്ന് പരാതി

കോട്ടയത്ത് 3 വയസുകാരിയുടെ മരണം; ചികിത്സാ വീഴ്ചയെന്ന് പരാതി


കോട്ടയത്ത് കുട്ടികളുടെ ആശുപത്രിയിൽ മൂന്നു വയസുകാരി മരിച്ച സംഭവം ചികിത്സാ വീഴ്ചയെന്ന് പരാതി. മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ച മാതാപിതാക്കൾ രംഗത്തുവന്നു. കട്ടപ്പന സ്വദേശികളായ വിഷ്ണു ആശ ദമ്പതികളുടെ മകൾ ഏകഅപർണിക ഇന്നലെയാണ് മരിച്ചത്. വയറുവേദനയെ തുടർന്ന് കോട്ടയത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്തിൽ എത്തിച്ച കുട്ടിക്ക് ദേഹാസ്വാസ്യം അനുഭവപ്പെടുകയും മരണം സംഭവിക്കുകയും ആയിരുന്നു. മരണത്തിനു മുൻപ് കുട്ടിക്ക് അസ്വസ്ഥതകൾ ഉണ്ടായപ്പോൾ മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് മാതാപിതാക്കൾ പറയുന്നത്.

കഴിഞ്ഞ പതിനൊന്നാം തീയതി കുട്ടിയെ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചിരുന്നു. അന്ന് മരുന്നു നൽകി വീട്ടിലേക്ക് പറഞ്ഞുവിട്ടു. തുടർന്ന് കഴിഞ്ഞദിവസം അസുഖം മൂർച്ചിക്കുകയായിരുന്നു. എന്നാൽ മാതാപിതാക്കളുടെ ആരോപണങ്ങൾ ആശുപത്രി അധികൃതർ തള്ളി. മതിയായ ചികിത്സ നൽകിയിരുന്നു എന്നാണ് സൂപ്രണ്ട് തന്നെ പറയുന്നത്. മാതാപിതാക്കൾ പരാതി നൽകിയതിനെ തുടർന്ന് കട്ടപ്പന പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more