കലാഭവൻ ലണ്ടന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 12 ശനിയാഴ്ച്ച ലണ്ടനിൽ വെച്ച് നടക്കുന്ന ഡാൻസ് ഫെസ്‌റ്റിവെലിനോടനുബന്ധിച്ചു ഡാൻസ് വർക്‌ഷോപ്പും ഓൾ യുകെ ഡാൻസ് കോമ്പറ്റിഷനും(ഗ്രൂപ്പ് തലം) ഡാൻസ് റീൽ മത്സരവും സംഘടിപ്പിക്കുന്നു
ഏപ്രിൽ 12 ശനിയാഴ്ച്ച ലണ്ടൻ ഹോൺചർച്ചിലുള്ള ക്യാമ്പ്യൻ അക്കാദമി ഹാളിൽ വെച്ചാണ് ഡാൻസ് ഫെസ്റ്റിവൽ അരങ്ങേറുന്നത്, നൃത്ത രംഗത്ത് പ്രാവീണ്യം നേടിയ വിദഗ്ദ്ധ ടീമിന്റെ നേതൃത്വത്തിലാണ് ഡാൻസ് വർക് ഷോപ്പ് നടത്തപ്പെടുന്നത് . നൃത്തത്തിൽ അഭിരുചിയും താല്പര്യവുമുള്ളവർക്ക് പ്രായ ഭേദമെന്ന്യേ ഈ വർക് ഷോപ്പിൽ പങ്കെടുക്കാം. ശനിയാഴ്ച്ച രാവിലെ പത്തു മണിക്ക് വർക് ഷോപ്പ് ആരംഭിക്കും.
ഡാൻസ് ടെക്‌നിക്‌സിലും മൂവ്‌മെന്റ്സിലും കൊറിയോഗ്രാഫിയിലും പ്രത്യേക പരീശീലനം വർക് ഷോപ്പിൽ ഉണ്ടായിരിക്കും, ഗ്രൂപ്പ് പ്രാക്റ്റീസ് സെഷൻസ്, സ്‌റ്റേജ് പെർഫോമൻസ് ടിപ്‌സ്, സ്‌റ്റേജ് പ്രെസെൻസ് ഗൈഡൻസ് തുടങ്ങിയ പരിശീലന ഘടകങ്ങൾ ആയിരിക്കും. ഡാൻസിലൂടെ എങ്ങനെ ബോഡി ഫിറ്റ്നസ് നേടാം മത്സര വേദികളിൽ മികച്ച രീതിയിൽ എങ്ങനെ പെർഫോം ചെയ്യാം തുടങ്ങിയ കാര്യങ്ങളിലുള്ള ഗൈഡൻസും പരിശീലനവും വർക് ഷോപ്പിൽ നൽകും.
തുടർന്ന് ഓൾ യുകെ ഡാൻസ് കോമ്പറ്റിഷൻ (ഗ്രൂപ്പ്തലം) അരങ്ങേറും. മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് മാർച്ച് 15 വരെ രജിസ്റ്റർ ചെയ്യാനുള്ള അവസരം ഉണ്ടായിരിക്കും.
മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് ഒന്നാം സമ്മാനം അഞ്ഞൂറു പൗണ്ടും രണ്ടാം സ്ഥാനത്തെത്തുന്നവർക്ക് മുന്നൂറു പൗണ്ടും മൂന്നാം സ്ഥാനം കരസ്ഥമാക്കുന്നവർക്ക് ഇരുന്നൂറു പൗണ്ടും സമ്മാനമായി ലഭിക്കുന്നതാണ്, കൂടാതെ ട്രോഫിയും സർട്ടിഫിക്കറ്റുകളും ലഭിക്കും. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന പത്ത് ടീമുകൾക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകും.
ഓൾ യുകെ ഡാൻസ് കോമ്പറ്റിഷൻ ഗ്രൂപ്പ് തലത്തിൽ മാത്രമാണ് സംഘടിപ്പിക്കുന്നത്,എന്നാൽ സോളോ, ഡ്യൂയോ തലങ്ങളിൽ മത്സരിക്കാൻ ഇതിനകം ധാരാളം ആളുകൾ താല്പര്യപ്പെടുന്നുണ്ട്. അങ്ങനെയുള്ളവർക്ക് അവസരമൊരുക്കുന്നതിന് വേണ്ടി ഓൺലൈൻ ഡാൻസ് റീൽ മത്സരവും സംഘടിപ്പിക്കുന്നു
സോളോ / ഡ്യൂറ്റ് മത്സര വിഭാഗങ്ങളിൽ കിഡ്‌സ് / ജൂനിയർ / സീനിയർ / സൂപ്പർ സീനിയർ കാറ്റഗറികളിലും ഗ്രൂപ്പ് വിഭാഗത്തിൽ ജൂനിയർ / സീനിയർ / സൂപ്പർ സീനിയർ വിഭാഗങ്ങളിലും ആയിരിക്കും ഡാൻസ് റീൽ മത്സരങ്ങൾ അരങ്ങേറുന്നത്. ഒരു മിനിറ്റ് ആയിരിക്കും റീലിന്റെ ദൈർഘ്യം. വിജയികളാകുന്നവർക്ക് സമ്മാനങ്ങളും ട്രോഫികളും സർട്ടിഫിക്കറ്റുകളും ലഭിക്കും. ഡാൻസ് റീൽ മത്സരങ്ങൾക്ക് രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയതി മാർച്ച് ഒന്നിന് അവസാനിക്കും.
ഡാൻസ് മത്സരങ്ങളിൽ വിജയികളാകുന്നവർക്കും വർക് ഷോപ്പിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്കും ജൂലൈയിൽ നടക്കുന്ന കുഞ്ചാക്കോ ബോബൻ നേതൃത്വം നൽകുന്ന മെഗാഷോ “നിറം 2025” പെർഫോം ചെയ്യാൻ അവസരം ലഭിക്കും. രമേശ് പിഷാരഡിയുടെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബനെ കൂടാതെ മാളവിക മേനോൻ, റിമി ടോമി, സ്റ്റീഫൻ ദേവസ്സി, കൗശിക് വിനോദ് തുടങ്ങി പതിനെട്ടു പേരടങ്ങുന്ന ടീമാണ് “നിറം 2025” മെഗാഷോയിൽ അണിനിരക്കുന്നത്.
ഡാൻസ് കോംപെറ്റീഷൻ / വർക് ഷോപ്പ് രജിസ്‌ട്രേഷനും കൂടതൽ വിവരങ്ങൾക്കും ബന്ധപ്പെടുക
കൊച്ചിൻ കലാഭവൻ ലണ്ടൻ
ഫോൺ : 07841613973
Email : [email protected]
www.kalabhavanlondon.com
click on malayalam character to switch languages