1 GBP = 107.93
breaking news

അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ ജയിലിലേക്ക് അടയ്ക്കാൻ ഉത്തരവിട്ട് ട്രംപ്; അതിക്രൂരമായ തീരുമാനമെന്ന് ക്യൂബ

വാഷിങ്ടൺ: അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ ജയിലിലേക്ക് അടയ്ക്കാൻ ഉത്തരവിട്ട് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഗ്വാണ്ടനാമോയിലെ തടവറകൾ വിപുലീകരിക്കാനും ട്രംപ് ഉത്തരവിട്ടിട്ടുണ്ട്. 30,000 കുടിയേറ്റക്കാരെ താമസിപ്പിക്കാൻ കഴിയുംവിധം തടവറ വിപുലീകരിക്കാൻ ആണ് ഉത്തരവ്. 9/11 ആക്രമണത്തിന് ശേഷം ഭീകരവാദ പ്രതികളെ തടവിലാക്കിയ കുപ്രസിദ്ധ ജയിലാണ് ഗ്വാണ്ടനാമോ. ട്രംപിന്‍റേത് അതിക്രൂരമായ തീരുമാനമെന്നാണ് ക്യൂബയുടെ പ്രതികരണം.

‘അമേരിക്കൻ ജനതയ്ക്കു ഭീഷണിയായ ‌നിയമവിരുദ്ധ, ക്രിമിനൽ കുടിയേറ്റക്കാരെ തടങ്കലിൽ വയ്ക്കുന്നതിനുളള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവയ്ക്കുകയാണ്. 30,000 കുടിയേറ്റക്കാരെ ഉൾക്കൊള്ളിക്കാനുള്ള സൗകര്യമൊരുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. അവരിൽ ചിലർ വളരെ മോശം ആളുകളാണ്. അവരുടെ രാജ്യങ്ങൾപോലും അവരെ സ്വീകരിക്കാൻ തയ്യാറാകില്ല. അതുകൊണ്ടാണു ഗ്വാണ്ടനാമോയിലേക്ക് അയയ്ക്കുന്നതെന്നും’ ട്രംപ് വൈറ്റ് ഹൗസിൽ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more