1 GBP = 107.99
breaking news

സ്വിൻഡനിൽ മരണമടഞ്ഞ അരുൺ വിൻസെന്റിന്‌ വെള്ളിയാഴ്ച്ച യുകെ മലയാളികൾ അന്ത്യയാത്രാമൊഴിയേകും

സ്വിൻഡനിൽ മരണമടഞ്ഞ അരുൺ വിൻസെന്റിന്‌ വെള്ളിയാഴ്ച്ച യുകെ മലയാളികൾ അന്ത്യയാത്രാമൊഴിയേകും

സ്വിൻഡൻ: സ്വിൻഡനിൽ മരണമടഞ്ഞ തൃശൂർ ഇരിങ്ങാലക്കുട സ്വദേശി അരുൺ വിൻസെന്റിന് വെള്ളിയാഴ്ച്ച യുകെ മലയാളികൾ അന്ത്യയാത്രയൊഴിയേകും. വെള്ളിയാഴ്ച്ച രാവിലെ ഒൻപതര മണിക്ക് സ്വിൻഡനിലെ ഹോളി ഫാമിലി ചർച്ചിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷമാകും പൊതുദർശനം നടക്കുക. ശവസംസ്കാര ചടങ്ങുകൾ പിന്നീട് നാട്ടിലായിരിക്കും. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച രാവിലെ ഒൻപത് മണിയോടെയാണ് അരുൺ മരണമടഞ്ഞത്. മുപ്പത്തിയേഴ് വയസ്സായിരുന്നു പ്രായം. രക്താർബുദത്തെത്തുടർന്നാണ് അരുണിന്റെ ആകസ്മിക വിയോഗം. സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട് നാട്ടിൽ പോയിരുന്ന അരുൺ ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു യുകെയിൽ തിരിച്ചെത്തിയത്. വളരെയേറെ ക്ഷീണം അനുഭവപ്പെട്ടതിനെത്തുടർന്നായിരുന്നു ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു. തുടർന്നായിരുന്നു അന്ത്യം.

ഏറെ സ്വപ്നങ്ങളുമായി മൂന്ന് വർഷങ്ങൾക്ക് മുൻപ് മാത്രമായിരുന്നു അരുണും കുടുംബവും യുകെയിലെത്തിയത്. നേഴ്‌സായി ജോലി ചെയ്യുന്ന ഭാര്യ ലിയ അരുണിനും നാലും ആറും വയസ്സുള്ള മക്കളായ ആൻഡ്രിക്കിനും എറിക്കിനുമൊപ്പം യുകെയിലെത്തിയ അരുണിന്റെ വിയോഗം താങ്ങാനാവാതെയാണ് കുടുംബം.

മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുന്നതിനും കുടുംബത്തിന് താങ്ങാകുന്നതിനും വിൽറ്റ്‌ഷെയർ മലയാളി അസോസിയേഷൻ ഭാരവാഹികളും പ്രവർത്തകരും സജീവമായി തന്നെ രംഗത്തുണ്ടായിരുന്നു.

പൊതുദർശനം നടക്കുന്ന സ്ഥലത്തിന്റെ വിലാസം

31/01/2025, Friday at 9:30Am @ HOLY FAMILY CHURCH
Marlowe Avenue
SN3 2PT
Holy Mass Malayalam
Office for the Dead
Viewing

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more