1 GBP = 106.63
breaking news

യാത്രക്കാരുടെ ഹാൻഡ്ബാ​ഗ് ഭാരം ഉയർത്തി എയർ അറേബ്യ

യാത്രക്കാരുടെ ഹാൻഡ്ബാ​ഗ് ഭാരം ഉയർത്തി എയർ അറേബ്യ

ദുബായ്: യാത്രക്കാ‍ർക്ക് ഒരു സന്തോഷ വാർത്തയുമായി എയർ അറേബ്യ. വിമാന യാത്രികർക്ക് കൈയിൽ കരുതാവുന്ന ഹാൻഡ് ബാ​ഗിൻ്റെ ഭാര പരിധി ഉയർത്തിയിരിക്കുകയാണ് എയർ അറേബ്യ. ഇനി മുതൽ 10 കിലോ ഭാരം വരെ യാത്രക്കാർക്ക് കൈയിൽ കരുതാനാകും. മുൻപ് എയർ അറേബ്യയിലെ യാത്രക്കാർക്ക് കൈയിൽ കരുതാവുന്ന ഭാരം 7 കിലോ വരെയായിരുന്നു. ഈ ഭാര അളവിനാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്.

ഹാൻഡ് ബാ​ഗിന് പുറമെ ഒരു പേഴ്സണൽ ബാ​ഗ് കൂടി കൈയിൽ കരുതാമെന്നും എയർ അറേബ്യ അറിയിച്ചിട്ടുണ്ട്. ബാക്പാക്, ഡ്യൂട്ടി ഫ്രീ ബാ​ഗ്, ചെറിയ ബാ​ഗ് എന്നിവയാണ് യാത്രക്കാർക്ക് കൈവശം വെക്കാൻ സാധിക്കുക. കുട്ടികളുമായി വരുന്ന യാത്രക്കാർക്ക് 3 കിലോ ഭാരം വരെ അധികം കൈവെക്കാമെന്നും എയർ അറേബ്യ തീരുമാനിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more