1 GBP = 105.49
breaking news

തോടയാട്ടം യുകെയിലാദ്യമായി കാണികളിലേക്കെത്തിച്ച് യുബിഎംഎ ; ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം അവിസ്മരണീയമായി

തോടയാട്ടം യുകെയിലാദ്യമായി കാണികളിലേക്കെത്തിച്ച് യുബിഎംഎ ; ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം അവിസ്മരണീയമായി

ജെഗി ജോസഫ്

എല്ലാവര്‍ഷത്തേയും പോലെ ഈ വര്‍ഷവും യുബിഎംഎയുടെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം ഗംഭീരമായി . പാട്ടും നൃത്തവും ഡിജെയുമായി മനോഹരമായ ഒരുപാട് നിമിഷങ്ങള്‍ സമ്മാനിക്കുന്നതായിരുന്നു ഇത്തവണത്തെ പരിപാടികള്‍. വ്യത്യസ്തമായ അനുഭവം സമ്മാനിച്ച് വേദിയില്‍ തോടയാട്ടവും അരങ്ങേറി. ചവിട്ടുനാടകത്തിന്റെ ഫീമെയില്‍ വേര്‍ഷനായ തോടയാട്ടം യുകെയില്‍ ആദ്യമായി മിനിയും സംഘവും അവതരിപ്പിച്ചു.

പ്രേക്ഷകരുടെ മനം കവര്‍ന്ന ഡിജെയും ഉള്‍പ്പെടെ ക്രിസ്മസ് ന്യൂഇയങ്ങള്‍ ആഘോഷം അവിസ്മരണീയമാക്കി. നെല്‍സണ്‍, ഷെമി, രാജേഷ് കര്‍ത്ത, നക്ഷത്ര, ഷെറിന്‍, സോണിയയും യുബിഎംഎയുടെ സ്വന്തം റെജിയും ചേര്‍ന്ന് മനോഹരമായി ഗാനങ്ങള്‍ അവതരിപ്പിച്ച് വേദിയെ കീഴടക്കി. ഫില്‍ട്ടന്‍ കമ്യൂണിറ്റി ഹാളിലായിരുന്നു വൈകീട്ട് നാലുമണിയോടെ പരിപാടികള്‍ അരങ്ങേറിയത്.

അനറ്റ് ടീം, അനീറ്റ ആന്‍ഡ് ടീം, റോസ് ജോഷി ആന്‍ഡ് ടീം എന്നിവരുടെ സിനിമാറ്റിക് ഡാന്‍സ് ഗംഭീരമായിരുന്നു. യുബിഎംഎ മനോഹരമായി തന്നെ വേദി ഒരുക്കിയിരുന്നു. മികച്ച ആംബിയന്‍സ് ഒരുക്കിയാണ് ആഘോഷപരിപാടികള്‍ നടന്നത്. നിരവധി പാട്ടുകളും മനസിനെ കീഴടക്കി. കേക്കും വൈനും ആസ്വദിച്ച് ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം യുബിഎംഎ അംഗങ്ങള്‍ ഒരുമിച്ചിരുന്ന് ആഘോഷിച്ചു. യുബിഎംഎ അംഗങ്ങള്‍ തന്നെ ഒരുക്കിയ രുചികരമായ ഭക്ഷണവും ഏവരുടേയും ഹൃദയം കവര്‍ന്നു.

പരിപാടിയുടെ അവസാനം ഡിജെ എല്ലാവരും ചേര്‍ന്ന് ആവേശത്തോടെ കൊണ്ടാടിയെന്ന് പറയാം.
യുകെയിലെ പ്രമുഖ മോര്‍ട്ട്ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്ഗേജ് പരിപാടിയുടെ മുഖ്യ സ്പോണ്‍സറായിരുന്നു.

അംജ ട്രാവല്‍സ്, സാംഗി റസ്റ്റൊറന്റ് എന്നിവര്‍ മറ്റ് സ്പോണ്‍സേഴ്സായിരുന്നു.
യുബിഎംഎയുടെ പ്രസിഡന്റ് ബിജു പപ്പാരില്‍ എല്ലാവര്‍ക്കും സ്വാഗതം പറഞ്ഞു. തുടര്‍ന്ന് പ്രസിഡന്റും സെക്രട്ടറിയും 15 അംഗ എക്സിക്യൂട്ടിവ് കമ്മറ്റി ഭാരവാഹികളും ചേര്‍ന്ന് ക്രിസ്മസ് ന്യൂഇയര്‍ പരിപാടി ഉത്ഘാടനം ചെയ്തു.സെക്രട്ടറി ജെയ് ചെറിയാന്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞു.
മിനി മികച്ച രീതിയില്‍ പരിപാടിയുടെ അവതരണം നിര്‍വ്വഹിച്ചു.

യുകെയിലെ പ്രമുഖ ഡിജിറ്റല്‍ എല്‍ഇഡി ലൈറ്റ് ആന്റ് സൗണ്ട് വൈബ്രന്റ്സ് യുകെയാണ് യുബിഎംഎയ്ക്ക് വേണ്ടി വേദി ഒരുക്കിയത്.
എബിയാണ് ലൈറ്റ്സ് ആന്‍ഡ് സൗണ്ട് കൈകാര്യം ചെയ്തത്. സോണിയാ സോണിയായിരുന്നു ഡെക്കറേഷൻ ഒരുക്കിയത് .
ജോണ്‍ ജോസഫും ജാക്സണ്‍ ജോസഫും പ്രോഗ്രാം കോര്‍ഡിനേറ്റേഴ്സായിരുന്നു.
യുബിഎംഎയുടെ നേതൃത്വത്തിന്റെയും കമ്മറ്റി അംഗങ്ങളുടേയും ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായിരുന്നു പരിപാടി. യുബിഎംഎ അംഗങ്ങള്‍ക്ക് പുതുവര്‍ഷം ഏറ്റവും മികച്ച ഒരു സമ്മാനം നല്‍കി തന്നെയാണ് അസോസിയേഷന്‍ പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക് ചുവടുവച്ചിരിക്കുന്നത്.

.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more