1 GBP = 105.58

ഹെറിഫോർഡ് മലയാളി അസോസിയേഷൻ 2025 ക്രിസ്തുമസ്-പുതുവത്സരാഘോഷം ജനുവരി 11-ന്

ഹെറിഫോർഡ് മലയാളി അസോസിയേഷൻ 2025 ക്രിസ്തുമസ്-പുതുവത്സരാഘോഷം ജനുവരി 11-ന്

ഹെറിഫോർഡ് മലയാളി അസോസിയേഷൻ (HEMA) 2025-നെ വരവേൽക്കാൻ വലിയ ഉത്സവത്തിനൊരുങ്ങുകയാണ്. ജനുവരി 11, 2025-ന് വൈകിട്ട് 3 മുതൽ രാത്രി 9 വരെ St. Mary’s R.C. High School, HR1 4DR-ൽ ഈ ആഘോഷം നടത്തപ്പെടും .

കലയുടെയും സംഗീതത്തിന്റെയും രുചിയൂറും ഭക്ഷണത്തിന്റെയും ആഘോഷമായ ഈ പരിപാടി കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ പ്രദർശിപ്പിക്കുകയാണ്. ഉത്സവത്തിന്റെ പ്രധാന ആകർഷണം പ്രശസ്ത ഗായകൻ ഗോകുൽ ഹർഷൻ നേതൃത്വം നൽകുന്ന ലൈവ് ബാൻഡ് പെർഫോമൻസ് ആയിരിക്കും. പരിപാടിക്കു നിറക്കൂട്ട് കൂട്ടുവാൻ മനോഹരമായ ഭക്ഷണമെനുവും ഒരുക്കിയിട്ടുണ്ട്. സംഗീതവും നൃത്തവും രുചിയൂറും വിഭവങ്ങളുമായി ആഘോഷങ്ങൾ നിറഞ്ഞ ഈ ദിനം സമുഹത്തെ ഒരുമിപ്പിക്കുന്ന ഉത്സവമായി മാറും. ആഘോഷപരിപാടികൾക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഹേമ എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു ..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more