യുകെയിലെ ആദ്യത്തെയും ഏക മയക്കുമരുന്ന് ഉപഭോഗ കേന്ദ്രം സ്കോട്ട്ലൻഡിൽ. തിസിൽ എന്ന് പേര് നൽകിയ കേന്ദ്രം തിങ്കളാഴ്ച്ച മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് സ്‌കോട്ടിഷ് സർക്കാർ. ഏകദേശം ഒരു പതിറ്റാണ്ടോളം നീണ്ടുനിന്ന പ്രതിസന്ധികൾക്കും മയക്കുമരുന്ന് നിയമങ്ങളെച്ചൊല്ലിയുള്ള തർക്കങ്ങൾക്കും ശേഷമാണ് കേന്ദ്രം തുറക്കാൻ തയ്യാറായത്.
മെഡിക്കൽ മേൽനോട്ടത്തിൽ അനധികൃതമായി വാങ്ങിയ ഹെറോയിൻ അല്ലെങ്കിൽ കൊക്കെയ്ൻ കുത്തിവയ്ക്കാൻ വരുന്ന ആദ്യത്തെ ക്ലയൻ്റുകളെ തിങ്കളാഴ്ച തിസിൽ സ്വാഗതം ചെയ്യും.
പൊതുസ്ഥലത്ത് മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുതലുള്ള ഗ്ലാസ്‌ഗോയുടെ കിഴക്കേ അറ്റത്താണ് തിസിൽ സ്ഥിതി ചെയ്യുന്നത്.
സ്കോട്ടിഷ് ഗവൺമെൻ്റിൻ്റെ ധനസഹായത്തോടെ, അമിത അളവും മയക്കുമരുന്നുമായി ബന്ധപ്പെട്ട ദോഷങ്ങളും കുറയ്ക്കുകയും മയക്കുമരുന്ന് ഉപയോഗം സമൂഹത്തിന് ദൃശ്യമാകാതിരിക്കുകയും ചെയ്യുക എന്നതാണ് തിസിലിന്റെ ലക്ഷ്യമെന്ന് സ്‌കോട്ടിഷ് സർക്കാർ വൃത്തങ്ങൾ പറയുന്നു.
മയക്കുമരുന്ന് നിയമങ്ങൾ യുകെ സർക്കാർ കർശനമായി നടപ്പിലാക്കിയിട്ടുള്ളത് സ്കോട്ടിഷ് കോടതികൾക്കും ബാധകമാണ്. അതേസമയം
സ്‌കോട്ട്‌ലൻഡിലെ സീനിയർ പ്രോസിക്യൂട്ടർ ലോർഡ് അഡ്വക്കേറ്റ് നയത്തിൽ മാറ്റം വരുത്തിയതിനാൽ മാത്രമേ ഈ സ്‌കീമിന് മുന്നോട്ട് പോകാനാകൂ. തിസിൽ ഫെസിലിറ്റിയിലായിരിക്കുമ്പോൾ അനധികൃത മയക്കുമരുന്ന് കൈവശം വെച്ചതിന് ഉപയോക്താക്കൾക്കെതിരെ നടപടിയെടുക്കില്ല എന്നാണ്.
അതേസമയം മറ്റ് ഉപഭോഗ കേന്ദ്രങ്ങൾ അവതരിപ്പിക്കാൻ പദ്ധതിയില്ലെന്നും എന്നാൽ ഗ്ലാസ്‌ഗോ പദ്ധതിയിൽ ഇടപെടില്ലെന്നും യുകെ സർക്കാർ അറിയിച്ചു. ചില പ്രദേശവാസികൾ പദ്ധതിക്ക് എതിരാണ്, ഇത് പ്രദേശത്തേക്ക് കൂടുതൽ ഇടപാടുകൾ കൊണ്ടുവരുമെന്ന് അവർ കരുതുന്നു. ഇത് ആളുകളെ സ്വയം ഉപദ്രവിക്കാൻ പ്രോത്സാഹിപ്പിക്കുമെന്നും ഇത്തരം ഉദ്യമങ്ങളിൽ നിന്നും സർക്കാർ പിന്തിരിയണമെന്നും ഒരു ചാരിറ്റി സംഘടന ആവശ്യപ്പെട്ടു.
click on malayalam character to switch languages