1 GBP = 106.84

പരീക്ഷകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് പേപ്പര്‍ ചോര്‍ച്ചയും ട്യൂഷന് സെന്റര്‍ മത്സരവും

പരീക്ഷകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് പേപ്പര്‍ ചോര്‍ച്ചയും ട്യൂഷന് സെന്റര്‍ മത്സരവും

ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ എം എസ് സൊല്യൂഷന്‍സ് സിഇഒ മുഹമ്മദ് ശുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കുകയാണ്. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് പരിഗണിക്കുക. കേസ് ഡയറി ഹാജരാക്കാന്‍ പ്രോസിക്യൂഷനോട് കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം സമര്‍പ്പിച്ച അധിക റിപ്പോര്‍ട്ടില്‍ സംഘടിത ഗൂഢാലോചന എന്ന കുറ്റം ചുമത്തിയിരുന്നു. ഇത് മറ്റൊരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ജോലി ചെയ്യുന്ന അധ്യാപകന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണെനാണ് പ്രതിഭാഗത്തിന്റെ വാദം.

ക്രിസ്മസ് പരീക്ഷകള്‍ക്കായി തയ്യാറെടുത്തു കൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളിലേക്ക് predicted questions എന്ന പേരില്‍ അടുത്ത ദിവസത്തെ പരീക്ഷ ചോദ്യങ്ങള്‍ എത്തിയതാണ് വിവാദമായത്. 40 മാര്‍ക്കിന്റെ പരീക്ഷയിലെ 36 മാര്‍ക്കിന്റെ ചോദ്യങ്ങളും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലെ ട്യൂട്ടര്‍ പ്രവചിക്കുകയായിരുന്നു. പത്താം ക്ലാസിലെ ഇംഗ്ലീഷ് ചോദ്യപേപ്പറിലും പ്ലസ് വണ്ണിലെ കെമിസ്ട്രി ചോദ്യപേപ്പറിലുമാണ് ഇത്തരത്തില്‍ വലിയ സാദൃശ്യം വന്നത്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി ട്യൂഷന്‍ എടുക്കുന്ന ലേര്‍ണിങ് പ്ലാറ്റ്‌ഫോമുകള്‍ എല്ലാം ഇപ്പോള്‍ സംശയത്തിന്റെ നിഴലിലാണ്. കാരണം പരീക്ഷ ചോദ്യങ്ങള്‍ പ്രവചിക്കുന്ന സ്വഭാവം എല്ലാവര്‍ക്കും ഉണ്ട് എന്നത് തന്നെ.

എം എസ് സൊല്യൂഷന്റേത് കൂടാതെ മറ്റു സ്വകാര്യ ട്യൂഷന്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. പത്താം ക്ലാസ് ക്രിസ്മസ് ചോദ്യപേപ്പര്‍ ചോര്‍ത്തിയതിന് പിന്നില്‍ എം എസ് സൊല്യൂഷന്‍സ് മാത്രമാണെന്ന് നിഗമനത്തിലാണ് ക്രൈം ബ്രാഞ്ച്. കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഇ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ശുഹൈബിന്റെ വീട്ടിലും ഓഫീസിലും നടത്തിയ പരിശോധനയില്‍ ലാപ്‌ടോപ്പ്, ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഉപകരണങ്ങളും മറ്റു രേഖകളും മൊബൈല്‍ ഫോണുകളും അന്വേഷണസംഘം കസ്റ്റഡിയിലെടുക്കുകയും കൂടാതെ അത് ഫോറന്‍സിക് പരിശോധനക്ക് അയക്കാനും തീരുമാനിച്ചിട്ടുണ്ട്. മറ്റു പല ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുടെയും പേരില്‍ പരാതി വന്നിട്ടുണ്ടെങ്കിലും ക്രൂശിക്കപ്പെടുന്നത് എം എസ് സൊല്യൂഷന്‍സ് മാത്രമാണെന്ന് ഷുഹൈബ് പരാതിപ്പെടുന്നു. ക്രിസ്മസ് പരീക്ഷയില്‍ തങ്ങള്‍ പ്രവചിച്ച നാല് ചോദ്യങ്ങള്‍ മാത്രമാണ് വന്നതെന്നും മറ്റു പ്ലാറ്റ്‌ഫോമുകള്‍ പ്രവചിച്ച ചോദ്യങ്ങളാണ് കൂടുതല്‍ വന്നിട്ടുള്ളത് എന്നും ഷുഹൈബ് ആവര്‍ത്തിച്ചു പറയുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more