1 GBP = 107.13
breaking news

മോശം കാലാവസ്ഥ; ഇംഗ്ലണ്ടിലെ രണ്ടു കൗണ്ടികളിൽ മേജർ ഇൻസിഡന്റ് പ്രഖ്യാപിച്ചു; പ്രളയബാധിത പ്രദേശത്ത് നിന്ന് ഒരു മൃതദേഹം കണ്ടെടുത്തു

മോശം കാലാവസ്ഥ; ഇംഗ്ലണ്ടിലെ രണ്ടു കൗണ്ടികളിൽ മേജർ ഇൻസിഡന്റ് പ്രഖ്യാപിച്ചു; പ്രളയബാധിത പ്രദേശത്ത് നിന്ന് ഒരു മൃതദേഹം കണ്ടെടുത്തു

യുകെ മോശം കാലാവസ്ഥയിൽ തുടരുന്നതിനാൽ ഇംഗ്ലണ്ടിലെ രണ്ട് കൗണ്ടികൾ പ്രധാന സംഭവങ്ങൾ പ്രഖ്യാപിച്ചു. യുകെയിലും അയർലൻഡിലും ഉണ്ടായ അതിരൂക്ഷമായ കാലാവസ്ഥയ്ക്ക് പ്രതികരണമായി തിങ്കളാഴ്ച ലെസ്റ്റർഷെയർ, ലിങ്കൺഷയർ കൗണ്ടികളാണ് മേജർ ഇൻസിഡന്റ് പ്രഖ്യാപിച്ചത്. നൂറുകണക്കിന് മഞ്ഞുവീഴ്ച്ച വെള്ളപ്പൊക്ക മുന്നറിയിപ്പുകളും നിലവിലുണ്ട്.

കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് മാഞ്ചസ്റ്റർ വിമാനത്താവളം അടച്ചതോടെ യാത്രയെയും ബാധിച്ചു. നോർത്ത് യോർക്ക്ഷെയറിലെ വെള്ളപ്പൊക്ക മേഖലയിൽ നിന്ന് ഒരാളുടെ മൃതദേഹം കണ്ടെടുത്തിരുന്നു. എഗ്‌ബറോയ്ക്കും നോട്ടിംഗ്‌ലിക്കും സമീപമുള്ള ബീലിലെ ഇൻടേക്ക് ലെയ്‌നിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
50-നും 60-നും ഇടയിൽ പ്രായമുള്ള ഒരാളുടെ മൃതദേഹമാണ് കണ്ടെടുത്തത്. ഇയാൾ കഴിഞ്ഞ 24 മുതൽ 48 മണിക്കൂറിനുള്ളിൽ വെള്ളത്തിലിറങ്ങിയിരിക്കാമെന്ന് ഉദ്യോഗസ്ഥർ കരുതുന്നു. പോലീസ് അനൗപചാരികമായി തിരിച്ചറിഞ്ഞയാൾ എങ്ങനെയാണ് മരിച്ചത് എന്ന് വ്യക്തമല്ല.

മേജർ ഇൻസിഡന്റ് പ്രഖ്യാപിച്ച ലെസ്റ്റർഷയർ ഫയർ ആൻഡ് റെസ്‌ക്യൂ, വെള്ളപ്പൊക്കത്തെക്കുറിച്ച് തിങ്കളാഴ്ച രാവിലെ മുതൽ 200 ലധികം കോളുകൾ ലഭിച്ചതായി പറഞ്ഞു. തിങ്കളാഴ്ച ഏകദേശം 59 പേരെയാണ് പ്രളയബാധിത പ്രദേശത്ത് നിന്ന് രക്ഷിച്ചത്.

ലിങ്കൺഷെയർ റെസിലിയൻസ് ഫോറം മേജർ ഇൻസിഡന്റ് പ്രഖ്യാപിക്കുകയും എഡൻഹാമിലെ ഒരു സ്കൂളിൽ ഒറ്റപ്പെട്ടുപോയ കുട്ടികളെ എമർജൻസി സർവീസുകൾ രക്ഷിച്ചതായി അറിയിക്കുകയും ചെയ്തു. അഗ്നിശമന സേനാംഗങ്ങൾക്കും സന്നദ്ധപ്രവർത്തകർക്കും നന്ദി പറഞ്ഞുകൊണ്ട് 45 വിദ്യാർത്ഥികളെ സുരക്ഷിതമായി ഒഴിപ്പിച്ചതായി റെസിലൻസ് ഗ്രൂപ്പ് പറഞ്ഞു.

അതേസമയം കനത്ത മഞ്ഞുവീഴ്ച്ച യുകെയുടെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുകയാണ്. നിരവധിയിടങ്ങളിൽ ആംബർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more