1 GBP = 106.91
breaking news

എയർ ലിംഗസ് വിമാനത്തിന് അടിയന്തിര ലാൻഡിംഗ്; ബെൽഫാസ്റ്റ് സിറ്റി എയർപോർട്ട് താത്കാലികമായി അടച്ചു

എയർ ലിംഗസ് വിമാനത്തിന് അടിയന്തിര ലാൻഡിംഗ്; ബെൽഫാസ്റ്റ് സിറ്റി എയർപോർട്ട് താത്കാലികമായി അടച്ചു

ബെൽഫാസ്റ്റ്: ശക്തമായ കാറ്റിൽ ലാൻഡിംഗിനിടെ എയർ ലിംഗസ് വിമാനത്തിന് അടിയന്തര അപകടമുണ്ടായതിനെ തുടർന്ന് ബെൽഫാസ്റ്റ് സിറ്റി എയർപോർട്ടിൻ്റെ റൺവേ പൂർണ്ണമായും അടച്ചു.

ഇന്നലെ വൈകുന്നേരം ഏകദേശം നാല് മണിയോടെ ലാൻഡ് ചെയ്ത വിമാനത്തിന്റെ ലാൻഡിംഗ് ഗിയർ തകർന്നതായാണ് വിവരം. വിമാനത്തിന്റെ മുൻഭാഗം റൺവേ ടാർമാക്കിൽ കിടക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നത്. എഡിൻബർഗിൽ നിന്ന് ബെൽഫാസ്റ്റിലേക്ക് നാല് ജീവനക്കാരുമായി വന്ന വിമാനത്തിൽ യാത്രക്കാരില്ലായിരുന്നു.

മുൻകരുതലെന്ന നിലയിൽ അത്യാഹിത വിഭാഗം സംഭവസ്ഥലത്തെത്തി, പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എമർജൻസി ലാൻഡിങ്ങിന്റെ ഫലമായി ബെൽഫാസ്റ്റ് സിറ്റി എയർപോർട്ടിലേക്കും പുറത്തേക്കുമുള്ള ഏകദേശം 40 വിമാനങ്ങൾ തടസ്സപ്പെട്ടു. ചിലത് റദ്ദാക്കുകയും ബാക്കിയുള്ളവ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്തു. ഇന്ന് തിങ്കളാഴ്ച വരെ റൺവേ തുറക്കാൻ സാധ്യതയില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more