- വിസ്മയ കേസ് ശിക്ഷാവിധി റദ്ദാക്കണം; പ്രതിയുടെ ഹർജിയിൽ നോട്ടീസ് നൽകി സുപ്രീംകോടതി
- ശ്രീനാഥ് ഭാസിക്ക് കഞ്ചാവ് കൈമാറി, ഷൈൻ ടോം ചാക്കോ കസ്റ്റമർ; ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ യുവതിയുടെ മൊഴി
- ‘ആശമാർക്ക് കേന്ദ്രം നൽകുന്ന ആനുകൂല്യത്തിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റാൻ ശ്രമം’; വീണാ ജോർജിനെതിരെ ശോഭാ സുരേന്ദ്രൻ
- ആശമാരെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ
- വഖഫ് ബിൽ പാർലമെന്റിൽ; പ്രതിപക്ഷത്തിന്റെ തടസവാദം തള്ളി; ബിൽ അവതരണം ആരംഭിച്ചു
- എമ്പുരാനില്‍ 24 വെട്ട്; വില്ലന്റെ പേര് മാറ്റി, നന്ദി കാർഡിൽ നിന്ന് സുരേഷ് ഗോപിയെ ഒഴിവാക്കി
- യുക്മ വെയില്‍സ് റീജിയന് നവനേതൃത്വം.....ബെന്നി അഗസ്റ്റിന് ദേശീയസമിതിയിലേക്ക്.... ജോഷി തോമസ് പ്രസിഡന്റ്....ഷെയ്ലി തോമസ് ജനറല്‍ സെക്രട്ടറി
കാവൽക്കാരുടെ സങ്കീർത്തനങ്ങൾ (ഭാഗം – 20) നക്ഷത്രങ്ങള്‍ സാക്ഷി
- Nov 15, 2024

20 – നക്ഷത്രങ്ങള്‍ സാക്ഷി
ഞാന്‍ വിളിച്ചിട്ടു നിങ്ങള്‍ ശ്രദ്ധിക്കാതെയും ഞാന്‍ കൈ നീട്ടീട്ടുആരും കൂട്ടാക്കാതെയും, നിങ്ങള്‍ എന്റെ ആലോചനഒക്കെയും ത്യജിച്ചുകളകയും എന്റെ ശാസനയെ ഒട്ടുംഅനുസരിക്കാതിരിക്കയും ചെയ്തതുകൊണ്ടു ഞാനുംനിങ്ങളുടെ അനര്‍ത്ഥദിവസത്തില്‍ ചിരിക്കും; നിങ്ങള്ഭയപ്പെടുന്നതു നിങ്ങള്‍ക്കു ഭവിക്കുമ്പോള്‍ പരിഹസിക്കും. നിങ്ങള്‍ ഭയപ്പെടുന്നതു നിങ്ങള്‍ക്കു കൊടുങ്കാറ്റുപോലെയുംനിങ്ങളുടെ ആപത്തു ചുഴലിക്കാറ്റുപോലെയും വരുമ്പോള്‍, കഷ്ടവും സങ്കടവും നിങ്ങള്‍ക്കു വരുമ്പോള്‍ തന്നേ. അപ്പോള്‍അവര്‍ എന്നെ വിളിക്കും; ഞാന്‍ ഉത്തരം പറകയില്ല. എന്നെജാഗ്രതയോടെ അന്വേഷിക്കും; കണ്ടെത്തുകയുമില്ല.
-സദൃശ്യവാക്യങ്ങള്‍, അധ്യായം 1
ഓപ്പറേഷന് കഴിഞ്ഞു.
രണ്ട് ദിവസം കൂടി കഴിഞ്ഞപ്പോള്‍ ജസ്റ്റ് ഹാം ആശുപത്രിയില്‍നിന്ന് സീസ്സര്‍ കത്തനാര്‍ക്കൊപ്പം നടന്നു. കത്തനാര് ചുറ്റിനുംനോക്കി.
വൃത്തിയുള്ള മനുഷ്യരെപ്പോലെ വൃത്തിയുള്ളആശുപത്രിക്കെട്ടിടം.
അപ്പോള്‍ ചാര്‍ളി കുടുംബത്തെ കാണാനിടയായി.
മകള്‍ മരിയോണിന്റെ ക്യാന്‍സര്‍ മാറിയെന്ന വാര്ത്തസന്തോഷത്തോടെ ചാര്‍ളി അറിയിച്ചു.
“ഇന്ന് ചെക്കപ്പിന് വന്നതായിരുന്നു. ഡോക്ടര്‍ ചോദിക്കുന്നു, ഈ കുട്ടിയുടെ രോഗം കാണാനില്ലല്ലോന്ന്. അച്ചന്റെപ്രാര്ത്ഥനയാണ്. എന്റെ കുഞ്ഞിന് വിടുതല്‍ നല്‍കിയത്”, ഗ്ലോറിയ നിറകണ്ണുകളോടെ പറഞ്ഞു. രക്ഷ നല്കിയകത്തനാരുടെ മുഖത്തേയ്ക്ക് എന്തെന്നില്ലാത്ത ആദരവോടെനോക്കി.
“താങ്ക്യൂ ഫാദര്‍” മാരിയോണ്‍ പറഞ്ഞു.
കത്തനാര് അവളുടെ തലയില്‍ തലോടി, “എല്ലാംദേവത്തിന്റെ അനുഗ്രഹമാണ്. അല്ലാതെ നമ്മുടെമിടുക്കൊന്നുമല്ല”, കത്തനാര് മറുപടി പറഞ്ഞു. ഗ്ലോറിയവീണ്ടും വീണ്ടും കത്തനാരോട് നന്ദി പറഞ്ഞു. ചാര്ളിചോദിച്ചു, “കത്തനാര് എന്താണ് ഇവിടെ? സുഖമില്ലേ?”
“ഒരു രോഗിയെ കാണാന്‍ വന്നതാ” മറുപടി കൊടുത്തത്സീസ്സര്.
“എന്തായാലും കത്തനാരുടെ പ്രാര്‍ത്ഥന ഈശോ കേട്ടു.” ചാര്‍ളി കത്തനാരെ പുകഴ്ത്തി പറഞ്ഞു.
“നമ്മള് വിശ്വാസത്തോടെ പ്രാര്‍ത്ഥിച്ചു. നന്മ വിതച്ചാല്‍ നന്മയേകൊയ്തെടുക്കാന് കഴിയൂ. അല്ലാതെ തിന്മയല്ല”.
“എന്തൊക്കെ പറഞ്ഞാലും കത്തനാരേ നമ്മുക്ക് ലഭിച്ചത് ഒരുമഹാഭാഗ്യം തന്നെയാണ്.” മനസ്സില്ലാ മനസ്സോടെചെറുതായൊരു കള്ളപ്പുഞ്ചിരിയില്‍ സീസ്സര്കത്തനാരെയൊന്ന് പുകഴ്ത്തി.
“ദൈവ ഭക്തിയില്‍ ജീവിക്കുന്ന ആര്‍ക്കും ദൈവം നന്മകളേചെയ്യൂ. കുരിശു ചുമക്കാതെ നന്മകള് ലഭിക്കില്ല. പൂര്‍ണ്ണഹൃദയത്തോടെ ദൈവത്തില്‍ ആശ്രയിക്ക. സ്വന്തംവിവേകത്തില് ആകരുത്. നിന്റെ എല്ലാം വഴികളിലുംഅവനെ നിനച്ചു കൊള്‍ക. അവന് നിന്റെ പാതകളെനേരെയാക്കും.”
സീസ്സര്‍ കത്തനാരേ ആശങ്കയോടെ നോക്കി, ഒരു മുടിഞ്ഞസുവിശേഷം. എനിക്ക് വേറെ പണിയുണ്ടെന്ന് പറയണമെന്ന്തോന്നി. ആശുപത്രിക്കുള്ളില്‍ സുവിശേഷം പറയാന്കണ്ടൊരു നേരം. ഒരു കിഡ്നി പോയിട്ടും ഇങ്ങേര്‍ക്ക് ഒരുക്ഷീണവുമില്ലേ. ഇങ്ങനെയും മനുഷ്യരുണ്ടോ?
പെട്ടെന്ന് സീസ്സറിന്റെ ശ്രദ്ധ തിരിഞ്ഞു. സുന്ദരിയായ ഒരുമദാമ്മ. കറുത്ത കൂളിംഗ് ഗ്ലാസ്സും ഒന്നുകൂടി നേരെയാക്കിഅവളുടെ മദകസൗന്ദര്യത്തില് നിമിഷങ്ങള്‍ ലയിച്ചുപോയി. മറ്റുള്ളവര്‍ പറയുന്നതൊന്നും സീസ്സര്‍ ശ്രദ്ധിക്കുന്നില്ല. കണ്ണുകള്‍ മദാമ്മയില്‍ തന്നെയായിരുന്നു. സീസ്സര്‍ ആരെയോനോക്കി നില്‍ക്കുന്നത് കണ്ട് ചാര്‍ളി ചോദിച്ചു.
“ഇയാള്‍ ഞങ്ങള്‍ പറയുന്നത് എന്തെങ്കിലും കേട്ടോ?” സീസ്സറിന്റെ കണ്ണുകള്‍ തുറന്നു. പുഞ്ചിരിച്ച് പറഞ്ഞു.
“പി..പിന്നെ. എന്നാ നമ്മുക്ക് പോകാം.”അവര്‍ പിരിഞ്ഞു. സീസ്സര്‍ കാറോടിച്ചു. നല്ല തണുപ്പനുഭവപ്പെട്ടു.
പൂട്ടിക്കിടന്ന മുറി കത്തനാരുടെ കൈയ്യിലുള്ള താക്കോല്‍വാങ്ങി സീസ്സര്‍ തുറന്നു. കതകിന്റെ ഇടഭാഗത്തൂടെ അകത്ത്വീണു കിടന്ന ഒരു കത്തെടുത്ത് കത്തനാരേ ഏല്‍പ്പിച്ചു. ഇന്ത്യയില്‍നിന്നുള്ള കത്ത്. അത് തുറന്നു വായിച്ചു. ദീര്‍ഘനിശ്വാസത്തോടെ സെറ്റിയിലിരുന്നു. കത്തനാരുടെമുഖത്തെ സന്തോഷം നഷ്ടപ്പെട്ടു. വിഷണ്ണനായി ഇരിക്കുന്നത്കണ്ടപ്പോള്‍ സീസ്സര്‍ ചോദിച്ചു.
“എന്താ സുഖം തോന്നുന്നില്ലേ. ഒന്ന് കിടന്ന് എഴുന്നേറ്റാല്എല്ലാ ക്ഷീണവും മാറും.”
കത്തനാര് കത്ത് സീസ്സറെ ഏല്‍പ്പിച്ചു. സീസ്സര്‍ അത് വായിച്ചു. ഉള്ളിലെ സന്തോഷം മുഖത്ത് പ്രകടിപ്പിച്ചില്ല. കിഡ്നി വരെഎടുപ്പിച്ചല്ലേ വിടുന്നത്.
“എന്താ കത്തനാരേ ഇത്. വന്നിട്ട് അഞ്ച് മാസം പോലുംആയിട്ടില്ല. ഇത്ര വേഗത്തില്‍… ഇല്ല. അത് ഞങ്ങള്അംഗീകരിക്കില്ല. ഞങ്ങള്‍ക്ക് കത്തനാരെ ഇവിടെ തന്നെവേണം.”
വിഷണ്ണനായിരുന്ന കത്തനാര് രോക്ഷാകുലനായസീസ്സറിന്റെ മുഖത്തേക്കു നോക്കി.
“വളരെ കുറച്ച് ഇടവകകളിലെ ഞാനിരുന്നിട്ടുള്ളൂ. എങ്ങുംനാലുവര്ഷം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല.”
“അതെന്താ നാല് വര്‍ഷം തികയ്ക്കാത്തത്?”
“ഒന്നുകില്‍ ഇടവകക്കാര് പുറത്താക്കും. അല്ലെങ്കില്പിതാക്കന്മാര് പുറത്താക്കും.”
സീസ്സര്‍ വിസ്മയത്തോടെ നോക്കി.
“ലണ്ടനില്‍ വന്നെങ്കിലും നന്നാകുമെന്ന് കരുതിയായിരിക്കും. ഇങ്ങോട്ടയച്ചത്. എന്ത് ചെയ്യാം എന്നെപ്പോലെ നന്നാകാന്മനസ്സില്ലാത്ത കുറെ പുരോഹിതന്മാരുണ്ടെന്ന് മനസ്സിലായി.”
ചുരുക്കത്തില്‍ കത്തനാരുടെ കൈയ്യിലിരിപ്പ് അത്ര നന്നല്ലെന്ന്ബോധ്യമായി. ഇവിടെ വീഞ്ഞടിച്ച് പോത്തുപോലെകിടന്നുറങ്ങിയിരുന്നെങ്കില് ഇതുവല്ലോം ഉണ്ടാകുമോ? ഇവിടെവന്ന് വിശ്രമമില്ലാതെ ഓടിച്ചാടി നടന്ന് പണി എടുത്തതല്ലേ, നാട്ടില്‍ പോയി കുറെ വിശ്രമിക്കട്ടെ. സീസ്സര്‍ കുളിംഗ് ഗ്ലാസ്സ്തലയ്ക്ക് മുകളിലേയ്ക്ക ഉയര്ത്തിവെച്ചിട്ട് പറഞ്ഞു.
“ഇവിടുന്ന് ആര്‍ക്കെങ്കിലും കത്തനാരെപ്പറ്റി പരാതി പറയാന്‍കഴിയുമോ? സുഖമായി ഉണ്ടുറങ്ങുന്ന എത്രയോ അച്ചന്മാരുംപിതാക്കന്മാരുമുണ്ട്. ഏതെങ്കിലും ഒരു രോഗിക്ക് പ്രാര്ത്ഥിച്ച്സുഖം കൊടുക്കാന്‍ ഇവര്‍ക്കും കഴിഞ്ഞിട്ടുണ്ടോ?”
കത്തനാരുടെ മുഖത്ത് നോക്കി സന്തോഷവാനായിപറയുമ്പോള് ഉള്ളില്‍ പറഞ്ഞു. ഈ വിപത്ത് ഇവിടെനിന്നൊന്ന് പോയി കിട്ടിയാല്‍ മതി. കുറെ പുരോഹിതര്രോഗസൗഖ്യം കൊടുക്കാനുണ്ടെങ്കില്‍ പിന്നെ എന്തിനാണ്സയന്സും ഡോക്ടര്‍മാരും.
കത്തനാര് സംതൃപ്തനായി പറഞ്ഞു, “എല്ലാം ദൈവനിശ്ചയംപോലെ നടക്കൂ. ഈശോ തന്നെ പറഞ്ഞില്ലേ. ഞാന്‍ നിന്നെഒരു നാളും കൈവിടുകയില്ല. ഉപേക്ഷിക്കയുമില്ല. മനുഷ്യര്ക്ക്എന്നോട് എന്ത് ചെയ്യാന്‍ കഴിയും.”
സീസ്സര്‍ക്ക് എത്രയും വേഗം പോകണമെന്ന് തോന്നി. ഇനിയുംഇവിടെയിരുന്നാല് കല്ലറയില്‍ അടക്കപ്പെടുവന് മുന്നാം നാള്ഉയിര്ത്തെഴുന്നേറ്റു എന്നുവരെയെത്തും. വളരെ താഴ്മയോടെചോദിച്ചു, “കത്തനാര്‍ക്ക് വീട്ടില്‍നിന്ന് എന്തെങ്കിലുംകഴിക്കാന് കൊണ്ടു വരട്ടെ?”
മൗനമായിരുന്ന കത്തനാരുടെ മുഖം ഉയര്‍ന്നു.
“അതൊന്നും വേണ്ട. കഞ്ഞിവച്ചു കുടിക്കാം. എന്നാല്‍, സീസ്സര്‍ ചെന്നാട്ടെ, ഞാനൊന്ന് കിടക്കട്ടെ. പോകുമ്പോള്‍ ആകതകൊന്ന് അടച്ചേയ്ക്ക്”
അത്രയും കേട്ടപ്പോഴെത്തെയ്ക്കും സീസ്സര്‍ ചാടിയെഴുന്നേറ്റു, “കത്തനാര്‍ക്ക് എന്താവശ്യം വന്നാലും എന്നെ വിളിക്കാന്മടിക്കരുത്. ഇനിയും ഞാനും കത്തനാര്‍ക്ക് വേണ്ടിപ്രാര്ത്ഥിക്കാം. എന്നാല്‍ ഇറങ്ങട്ടെ.”
കത്തനാര് സമ്മതം മൂളി. സീസ്സര്‍ കതകടച്ച്പുറത്തേയ്ക്കിറങ്ങി.
ആ മുറിക്കുള്ളില്‍ നീണ്ട നിശ്ശബ്ദത പറന്നു. കത്തനാര്കട്ടിലില് നീണ്ടു നിവര്‍ന്ന് കിടന്ന് പെട്ടെന്നുറങ്ങി. കത്തനാര്ഞെട്ടി പിടഞ്ഞേഴുറ്റ് കണ്ണുകള്‍ തുറന്നു. മുന്നില്മൂടല്മഞ്ഞുപോലെ കാണപ്പെട്ടു. വിഷാദത്തോടെ ചുറ്റിനുംനോക്കി. ഞാന്‍ ജെറുശലേമിലായിരുന്നല്ലോ. ഇവിടെഎങ്ങനെവന്നു? ഞാന്‍ എവിടെയാണ് മനസ്സില്‍ ധാരാളംചോദ്യങ്ങള് ഉയര്‍ന്നു വന്നു. എഴുന്നേറ്റ് കൈയും മുഖവുംകഴുകി കുപ്പായമെടുത്തിട്ട് പള്ളിക്കുള്ളിലേയ്ക്കു പോയി മുറിതുറന്ന് വിശുദ്ധരൂപത്തിന് മുന്നില്‍ മുട്ടുമടക്കി കൈകള്മുകളിലേയ്ക്കുയര്ത്തി പ്രാര്‍ത്ഥനയില്‍ ലയിച്ചിരുന്നു.
മഞ്ഞുകാലം വരവായി. മരങ്ങളിലെ ഇലകളുടെ നിറം മാറി.
കാര്‍ മോഷണം പോയതിന് ശേഷം ലണ്ടന്‍ ബസുകളിലാണ്കത്തനാര് യാത്രകള്‍ തുടര്‍ന്നത്. പല ദിവസങ്ങളിലുംജോബിനെയും കൂട്ടും. അപ്പോഴൊക്കെ ലിന്ഡയുടെകാറിലാണ് പോകാറ്.
മകളുടെ പരീക്ഷ കഴിഞ്ഞു. റിസല്‍റ്റ് വന്നാലുടന്ഏതെങ്കിലും നല്ലൊരു സ്ഥാപനത്തില്‍ ബിസ്സിനസ്സ്എക്സിക്യൂട്ടീവ് ആക്കാനാണ് സീസ്സര്‍ ആഗ്രഹിക്കുന്നത്. ഒപ്പം നല്ലൊരു ബിസ്സിനസ്സ് കുടുംബത്തിലെ യോഗ്യനായചെറുപ്പക്കാരനെക്കൊണ്ട് വിവാഹവും കഴിപ്പിക്കണം. തന്റെകാലം കഴിഞ്ഞാല്‍ ഹോട്ടലുകള്‍ മകളെ ഏല്പ്പിക്കയുംചെയ്യാം.
കത്തനാരുടെ അവസാനത്തെ വിശുദ്ധമായി നടത്തുന്നഞായറാഴ്ച പള്ളിയില്‍ ജനങ്ങള്‍ നിറഞ്ഞു കവിഞ്ഞു. ഇതിനകം തന്നെ രോഗികള്‍ സൗഖ്യമായതും മച്ചികള്ഗര്ഭവതികളായതും വിശ്വാസികളില്‍ ആശ്ചര്യമുളവാക്കി. എത്രയോ, പുരോഹിതര്‍ വന്നുപോയി. കത്തനാര് തികച്ചുംക്രിസ്തുവിന്റെ ദാസന് എന്നവര്‍ മനസ്സിലാക്കി. അദ്ദേഹത്തോടുള്ള ആരാധന വര്‍ദ്ധിച്ചു. ഒപ്പംമടങ്ങിപ്പോകുന്നതില് പലരും ദുഃഖം പ്രകടിപ്പിക്കയും ചെയ്തു. അതില്‍ ഏറ്റവും കൂടുതല്‍ ദുഃഖം ഗ്ലോറിയായിലും മകള്മാരിയോനുമായിരുന്നു. വിശ്വാസബലിയില്‍ ആളുകളുടെഎണ്ണം കൂടിയെങ്കിലും സീസ്സര്‍ അത് ബഹിഷ്ക്കരിക്കതന്നെചെയ്തു. ഇന്ന് കത്തനാര് പ്രസംഗത്തിന് തെരഞ്ഞെടുത്തത്ലൂക്കോസിന്റെ സുവിശേഷം മൂന്നാം അദ്ധ്യായം ഇരുപതാംവാക്യമാണ്. പ്രിയമുള്ളവരെ ഞാന്‍ ആദ്യം ഈവിശുദ്ധവേദിയില്നിന്ന് പ്രസംഗിച്ചത് ബാലനായിരുന്നയോഹന്നാനെപ്പറ്റിയായിരുന്നു. അവന് അമ്മയുടെ ഉദരത്തില്‍വെച്ചുതന്നെ പരിശുദ്ധാത്മാവുകൊണ്ട് നിറഞ്ഞിരുന്നു. എത്രഅമ്മമാര്ക്ക് പറയുവാന്‍ കഴിയും. എന്റെ കുഞ്ഞ്ആത്മാവിലാങ്ങോ ജനിച്ചത് അതോ ജന്മത്തിലോ? ആത്മാവില്‍ കുഞ്ഞുങ്ങള്‍ ജനിക്കണമെങ്കില്‍ അവര്സ്നേഹത്തില് വിശുദ്ധികരിക്കപ്പെടണം. ആത്മാവില്എങ്ങനെ ജനിക്കും എന്നതുപോലെ സ്നേഹം എങ്ങനെവിശുദ്ധികരിക്കും. വിശുദ്ധിയുള്ള സ്നേഹം തീയില്‍ ഊതികാച്ചിയ പൊന്നുപോലെയാണ്. അത് ഈ ലോകത്തിന്റെജസിക സ്നേഹമല്ല. ആ സ്വര്‍ണ്ണം നമ്മുടെ ശരീരത്ത്എങ്ങനെ തിളങ്ങുന്നുവോ അതുപോലെ വിശുദ്ധീകരിച്ചസ്നേഹവും തിളങ്ങും. അതിന് മനസ്സിലെ മാലിന്യങ്ങള്‍ നാംഒഴുക്കണം. നമ്മുടെ ജീവിതത്തില്‍ മറ്റുള്ള മനുഷ്യരെസ്നേഹിക്കണം. ആ സ്നേഹം കളങ്കമറ്റതാകണം. സ്നേഹമുള്ള മനുഷ്യരില്‍ ജസമോഹം, പരദൂഷണം, അസൂയ, കുശുമ്പ് തുടങ്ങിയവ കാണില്ല. അവര്‍ ആമാലിന്യങ്ങളെ മനസ്സില്‍ നിന്ന് എടുത്തെറിഞ്ഞ്പൂര്ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടും മറ്റുള്ളവരെസ്നേഹിക്കുന്നു. ഇങ്ങനെ വിശുദ്ധിയുള്ളവരായി നമുക്ക്ജീവിക്കാന് കഴിയുമോ? അതോ മാലിന്യമണിഞ്ഞ മണ്ണിന്റെമക്കളായി നാം ജീവിച്ച് മരിക്കുമോ!
സീസ്സറിന്റെയും കൈസറിന്റെയും ഉള്ളം പൊള്ളിയെങ്കിലുംകത്തനാരുടെ വാക്കുകള്‍ വര്‍ദ്ധിച്ച ആവേശത്തോടെ ജനങ്ങള്കേട്ടിരുന്നു. ആ കൂട്ടത്തില്‍ രാമന്‍പിള്ളയും കുടുംബവും മറ്റ്മതവിശ്വാസികളുമുണ്ടായിരുന്നു. ചില സ്ത്രീകള്കണ്ണുതുടയ്ക്കുന്നതും കാണുവാന്‍ ഇടയായി. അവര്ക്ക്നല്ലൊരു ഇടയനെ നഷ്ടപ്പെടുന്നതിലുള്ള ദുഃഖമായിരുന്നു.
ഞാന്‍ മടങ്ങിപോകാന്‍ ആഗ്രഹിക്കുമ്പോള്‍ വളര്‍ന്ന് വലുതായയോഹന്നാന് എന്ന സ്കാപക യോഹന്നാനെപ്പറ്റിയാണ്പറയുവാന് ആഗ്രഹിക്കുന്നത്. അവന്റെ യൗവനകാലംമാതാപിതാക്കളെ അനുസരിച്ചും സത്യത്തിലും ദൈവത്തെഭയന്നും അവന് ജീവിച്ചു. നിങ്ങള്‍ അറിയാത്ത മറ്റൊന്നുകൂടിഞാന് പറയട്ടെ അദ്ദേഹം ഒരു എഴുത്തുകാരന്‍കൂടിയായിരുന്നു. ദൈവരാജ്യത്തേപ്പറ്റിയും സമൂഹത്തില്‍കാണുന്ന അനീതികളെപ്പറ്റിയും അദ്ദേഹം എഴുതി. റോമന്ഗ്രീക്ക് സാന്നിദ്ധ്യത്തില്‍ തന്റെ സ്ഥാനം ഉറപ്പിച്ചിരുന്നു. ആടുകളെ മേയിക്കുക അദ്ദേഹത്തിന് ഒരുവിനോദമായിരുന്നു. അങ്ങനെ തടാകതീരത്ത് നാടുവഴിയായഹേരോദ രാജാവ് കാമുകിയായ ഹേരോദ്യയുമായിപ്രണയസല്ലാപങ്ങള് പങ്കുവെക്കുന്നു. ആ സംഭവം തന്റെതൂലികയിലൂടെ അക്ഷരങ്ങളായി അഗ്നിയായി ആളിക്കത്തി. രാജാവ് അമ്പരന്നു.നാടിന്റെ നാഥന് രാജനീതിനടപ്പാക്കുന്നവനാകണം. മറ്റൊരുത്തന്റെ ഭാര്യയെസ്വന്തമാക്കുന്നവനാകരുതെന്ന് തുറന്നെഴുതി. അതിനാല്രാജപാപം ജനങ്ങളിലേയ്ക്ക് പകര്‍ന്ന് രാജ്യത്തേവേശ്യാലയമാക്കരുത് വിശുദ്ധനായ യോഹന്നാന് സത്യത്തിന്വേണ്ടി ജീവിച്ചു. ഒടുവില്‍ ലഭിച്ചതോ പീഡനങ്ങള്‍, കാരാഗ്രഹം, തടവില്‍ കിടന്നുകൊണ്ടും മനുഷ്യന്റെനന്മയ്ക്കായി, പാപങ്ങളില്‍ നിന്ന് വിടുതല്പ്രാപിക്കുന്നതിനായി പ്രാര്‍ത്ഥിച്ചു. രാജാവിന്റെജന്മദിനത്തില് ഹേരോദ്യയും ഹേരോദാവുംനിശ്ചയിച്ചിറുപ്പിച്ചതുപോലെ അവളുടെ മകള്‍ നൃത്തം ചെയ്തു. രാജാസദസ്സില് മകള്‍ എന്താവശ്യപ്പെട്ടാലുംനല്കുമെന്നറിയിച്ചു. അവര്‍ക്കും വേണ്ടിയിരുന്നത് സ്നാപകയോഹന്നാന്റെ തലയായിരുന്നു. ആ വിശുദ്ധന്റെ തല ഇതാനമ്മുടെ മുന്നില്‍ ഇരിക്കുന്നു. ഇതുപോലെയുള്ളവരുടെ തലഅറുത്തെടുത്താല് ധാരാളം ഇടവകള്‍ക്കും ഹേരോദ്യരാജക്കന്മാരുമുണ്ട്. ഈ പള്ളിയില്‍ ആരെങ്കിലുമുണ്ടോ?
ജനങ്ങള്‍ സംശയത്തോടെ നോക്കി.
Latest News:
വിസ്മയ കേസ് ശിക്ഷാവിധി റദ്ദാക്കണം; പ്രതിയുടെ ഹർജിയിൽ നോട്ടീസ് നൽകി സുപ്രീംകോടതി
സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ വിസ്മയയുടെ കേസിൽ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ...Breaking Newsശ്രീനാഥ് ഭാസിക്ക് കഞ്ചാവ് കൈമാറി, ഷൈൻ ടോം ചാക്കോ കസ്റ്റമർ; ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടി...
ആലപ്പുഴയിൽ യുവതിയെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ കേസിൽ യുവതിയുടെ മൊഴി പുറത്ത്. പ്രതിക്ക് സിനിമ മേഖ...Latest News‘ആശമാർക്ക് കേന്ദ്രം നൽകുന്ന ആനുകൂല്യത്തിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റാൻ ശ്രമം’; വീണാ ജോർജിനെതിരെ ശോഭാ...
വീണാ ജോർജ് ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രൻ. ആശാവർക്കർമാരുടെ...Latest Newsആശമാരെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ
ആശാ വർക്കേഴ്സിനെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ. നാളെ ഉച്ചയ്ക്ക് മൂന്നുമണിക്കാണ് ആരോഗ്യ മന്ത്രി വീണാ...Latest Newsവഖഫ് ബിൽ പാർലമെന്റിൽ; പ്രതിപക്ഷത്തിന്റെ തടസവാദം തള്ളി; ബിൽ അവതരണം ആരംഭിച്ചു
സംയുക്ത പാർലമെന്റ് സമിതി മാറ്റങ്ങൾ വരുത്തിയ വഖഫ് നിയമസഭേഗദതി ബിൽ ലോക്സഭയിൽ. ബില്ല് അവതരിപ്പിക്കുന്ന...Latest Newsഎമ്പുരാനില്‍ 24 വെട്ട്; വില്ലന്റെ പേര് മാറ്റി, നന്ദി കാർഡിൽ നിന്ന് സുരേഷ് ഗോപിയെ ഒഴിവാക്കി
എമ്പുരാന്റെ റീഎഡിറ്റ് ചെയ്ത പതിപ്പിൽ 24 കട്ടുകൾ. പ്രധാന വില്ലന്റെ പേര് ബജ്റംഗി എന്നത് ബൽദേവ് എന്നാ...Latest Newsയുക്മ വെയില്‍സ് റീജിയന് നവനേതൃത്വം.....ബെന്നി അഗസ്റ്റിന് ദേശീയസമിതിയിലേക്ക്.... ജോഷി തോമസ് പ്രസിഡന്...
കുര്യൻ ജോർജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വെയില്സ...Associations"എൻ.എച്ച്.എസ്സ്. ഇംഗ്ലണ്ട്"നെ നിറുത്തലാക്കിയ ബ്രിട്ടീഷ് സർക്കാർ നടപടി എൻ.എച്ച്.എസ്സ്. നെ ബാധിക്കുമോ?
മലയാളി സമൂഹത്തെ ഏറെ സ്വാധീനിക്കപ്പെടുന്ന ഒരു വിഷയം തന്നെയാണ് എൻ.എച്ച്.എസ്സ്. ഒരു ലക്ഷത്തോളം മലയാളി ...Featured News
Post Your Comments Here ( Click here for malayalam )
Latest Updates
- വിസ്മയ കേസ് ശിക്ഷാവിധി റദ്ദാക്കണം; പ്രതിയുടെ ഹർജിയിൽ നോട്ടീസ് നൽകി സുപ്രീംകോടതി സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ വിസ്മയയുടെ കേസിൽ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കിരൺ കുമാർ നൽകിയ ഹർജിയിൽ നോട്ടീസ് നൽകി സുപ്രീംകോടതി. സംസ്ഥാന സർക്കാരിനാണ് നോട്ടീസ് നൽകിയത്. ജസ്റ്റിസുമാരായ എംഎം സുന്ദരേഷ് രാജേഷ് ബിന്ദല് എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ആത്മഹത്യാ പ്രേരണ കുറ്റം നിലനിൽക്കില്ല എന്നാണ് ഹർജിയിലൂടെ പ്രതി കിരൺ ഉന്നയിച്ചത്. പത്തുവർഷം തടവു ശിക്ഷ വിധിച്ച വിചാരണ കോടതി വിധിക്കെതിരെയാണ് പ്രതി കിരൺ സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞതവണ ഹർജി സുപ്രീംകോടതി പരിഗണിച്ചിരുന്നുവെങ്കിലും
- ശ്രീനാഥ് ഭാസിക്ക് കഞ്ചാവ് കൈമാറി, ഷൈൻ ടോം ചാക്കോ കസ്റ്റമർ; ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ യുവതിയുടെ മൊഴി ആലപ്പുഴയിൽ യുവതിയെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ കേസിൽ യുവതിയുടെ മൊഴി പുറത്ത്. പ്രതിക്ക് സിനിമ മേഖലയിലെ ഉന്നതരുമായി ബന്ധം ഉണ്ടെന്ന് മൊഴി. മലയാള സിനിമയിലെ പ്രമുഖ താരങ്ങൾക്കെതിരെയാണ് യുവതി മൊഴി നൽകിയത്. ശ്രീനാഥ് ഭാസിക്ക് കഞ്ചാവ് കൈമാറി. ഷൈൻ ടോം ചാക്കോ കസ്റ്റമറാണെന്നും മൊഴി. ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും കൊച്ചിയിൽ ലഹരി കൈമാറി എന്ന് യുവതി മൊഴി നൽകി. തസ്ലീന സുൽത്താനയാണ് എക്സൈസിന് മൊഴി നൽകിയത്. ഇരുവരുമായുള്ള ബന്ധത്തിന്റെ ഡിജിറ്റൽ തെളിവുകൾ എക്സസിനു ലഭിച്ചു
- ‘ആശമാർക്ക് കേന്ദ്രം നൽകുന്ന ആനുകൂല്യത്തിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റാൻ ശ്രമം’; വീണാ ജോർജിനെതിരെ ശോഭാ സുരേന്ദ്രൻ വീണാ ജോർജ് ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രൻ. ആശാവർക്കർമാരുടെ ഇൻസെന്റീവ് വർധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചതാണ്. സംസ്ഥാനം സമ്മർദ്ദം ചൊലുത്തിയാണ് വർധനവെന്ന് വരുത്താനാണ് വീണാ ജോർജിന്റെ ശ്രമമെന്ന് ശോഭാ സുരേന്ദ്രൻ ആരോപിച്ചു. സംസ്ഥാനം ആശമാർക്കുള്ള ഓണറേറിയം വർധിപ്പിക്കുകയാണ് വേണ്ടത്.ആശമാർക്ക് കേന്ദ്രം നൽകുന്ന ആനുകൂല്യത്തിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റാൻ ശ്രമിക്കുന്നത് മനുഷ്യത്വ വിരുദ്ധമാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദയുമായി മന്ത്രി വീണാ ജോർജ് ഇന്ന് ചർച്ച നടത്തിയിരുന്നു. ചർച്ച
- ആശമാരെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ ആശാ വർക്കേഴ്സിനെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ. നാളെ ഉച്ചയ്ക്ക് മൂന്നുമണിക്കാണ് ആരോഗ്യ മന്ത്രി വീണാജോർജിന്റെ ചേമ്പറിൽ ചർച്ച നടക്കുക. സമരസമിതി മുന്നോട്ട് വെച്ചിരിക്കുന്ന കാര്യങ്ങൾ പരിഹരിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കുകയുളൂവെന്ന് എസ് മിനി പറഞ്ഞു. ആശാ വർക്കേഴ്സുമായി ബന്ധപ്പെട്ടുള്ള ട്രേഡ് യൂണിയൻ രംഗത്തുള്ള സംഘടനകളെക്കൂടി ചർച്ചയ്ക്ക് സർക്കാർ വിളിച്ചിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് സംസ്ഥാന സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച നടത്തുന്നത്. അതേസമയം, ആശമാരുടെ സമരം 52 -ാം ദിവസം പിന്നിട്ടിരിക്കുകയാണ്. നിരാഹാര സമരം 14-ാം ദിവസവും തുടരുകയാണ് .കേന്ദ്ര
- വഖഫ് ബിൽ പാർലമെന്റിൽ; പ്രതിപക്ഷത്തിന്റെ തടസവാദം തള്ളി; ബിൽ അവതരണം ആരംഭിച്ചു സംയുക്ത പാർലമെന്റ് സമിതി മാറ്റങ്ങൾ വരുത്തിയ വഖഫ് നിയമസഭേഗദതി ബിൽ ലോക്സഭയിൽ. ബില്ല് അവതരിപ്പിക്കുന്നത്തിന് സ്പീക്കർ അനുമതി നൽകി. പ്രതിപക്ഷത്തിന്റെ തടസവാദം തള്ളി. കിരൺ റിജിജു ബില്ലിനുള്ള പ്രമേയം അവതരിപ്പിച്ചു. ബില്ലിൽ എട്ട് മണിക്കൂർ ചർച്ച സഭയിൽ നടക്കും. ബില്ല് അവകരണത്തെ പ്രതിപക്ഷം വിമർശിച്ചു. നിയമവ്യവസ്ഥയ്ക്കെതിരെ ബുൾഡോസിംഗ് നടത്തുന്നുവെന്ന് കെസി വേണുഗോപാൽ പറഞ്ഞു. ഉച്ചയ്ക്കുശേഷമാണ് ബില്ല് നാളെ സഭയിൽ അവതരിപ്പിക്കുമെന്ന തീരുമാനം ഉണ്ടാകുന്നതെന്നും അദേഹം പറഞ്ഞു. ബിൽ അവതരണത്തെ എൻ.കെ.പ്രേമചന്ദ്രൻ എംപിയും എതിർത്തു. യഥാർത്ഥ ബില്ലിൽ ചർച്ച

സാസി ബോണ്ട് – 2025 നാളെ കവൻട്രിയിൽ; സെലിബ്രിറ്റി ഗെസ്റ്റായി ഡെയ്ൻ ഡേവിസ്, മുഖ്യാതിഥിയായി ശ്രീ രാജ് ശ്രീകണ്ഠൻ, വിശിഷ്ടാതിഥിയായി വിൽസ് ഫിലിപ്പ് /
സാസി ബോണ്ട് – 2025 നാളെ കവൻട്രിയിൽ; സെലിബ്രിറ്റി ഗെസ്റ്റായി ഡെയ്ൻ ഡേവിസ്, മുഖ്യാതിഥിയായി ശ്രീ രാജ് ശ്രീകണ്ഠൻ, വിശിഷ്ടാതിഥിയായി വിൽസ് ഫിലിപ്പ്
അലക്സ് വർഗ്ഗീസ് അമ്മയെന്ന മനോഹര സങ്കൽപ്പത്തെ പുനരന്വേഷിക്കുകയാണ് സാസി ബോണ്ട് 2025! ആധുനിക കാലഘട്ടത്തിലെ മാറുന്ന മാതൃകല്പനകൾക്ക് ഒരു പുതുഭാവവും ആവിഷ്കാരവും നൽകാൻ ഒരുങ്ങുകയാണ് സാസി ബോണ്ട് 2025 ന്റെ സംഘാടകർ. മാർച്ച് 30 ന് കവെൻട്രിയിലെ എച്ച്.എം.വി എംപയറിൽവച്ച് ഉച്ചമുതൽ ആരംഭിക്കുന്ന കലാ-സാംസ്കാരിക മേള യുക്മ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ ഉദ്ഘാടനം ചെയ്യും. സെലിബ്രിറ്റി ഗെസ്റ്റായി സിനിമ നടനും അവതാരകനുമായ ഡെയ്ൻ ഡേവിസ് മേളയുടെ ഭാഗമാകും. മുഖ്യാതിഥിയായി ട്വന്റി ഫോർ ചാനലിന്റെ ശ്രീ രാജ്

സാസി ബോണ്ട് – 2025 നാളെ കവന്‍ട്രിയില്‍; യുക്മ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ ഉദ്ഘാടനം ചെയ്യും; സെലിബ്രിറ്റി ഗെസ്റ്റായി സിനിമ നടനും അവതാരകനുമായ ഡെയ്ൻ ഡേവിസ് /
സാസി ബോണ്ട് – 2025 നാളെ കവന്‍ട്രിയില്‍; യുക്മ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ ഉദ്ഘാടനം ചെയ്യും; സെലിബ്രിറ്റി ഗെസ്റ്റായി സിനിമ നടനും അവതാരകനുമായ ഡെയ്ൻ ഡേവിസ്
അലക്സ് വര്‍ഗ്ഗീസ് മാതൃ- ശിശു ബന്ധങ്ങളുടെ കാവ്യാത്മകതയെയും ആഴത്തെയും ആഘോഷിക്കുന്ന “സാസി ബോണ്ട് 2025” യു.കെ മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയമായിക്കഴിഞ്ഞു. അമ്മയെന്ന മനോഹര സങ്കല്‍പ്പത്തെ പുനരന്വേഷിക്കുന്ന, ആധുനിക കാലഘട്ടത്തിലെ മാറുന്ന മാതൃകല്പനകള്‍ക്ക് ഒരു പുതുഭാവവും ആവിഷ്കാരവും നല്കാന് ഏറെ പുതുമകളോടെ അണിയിച്ചൊരുക്കിയിരിക്കുന്ന “സാസി ബോണ്ട് 2025” ഫാഷന്‍ മത്സരങ്ങളുടെയും പ്രദര്‍ശനങ്ങളുടെയും പരമ്പരാഗത സങ്കല്പങ്ങളെ മാറ്റിയെഴുതുന്നതാണ്. മാര്‍ച്ച് 30 ഞായറാഴ്ച്ച കവന്‍ട്രിയിലെ എച്ച്.എം.വി എംപയറില്‍ ഉച്ചയ്ക്ക് 1.30 മുതല്‍ ആരംഭിക്കുന്ന കലാ-സാംസ്കാരിക മേള യുക്മ പ്രസിഡന്റ് അഡ്വ എബി

സാസി ബോണ്ട് – 2025 മാര്‍ച്ച് 30ന് കവന്‍ട്രിയില്‍; യുക്മയുടെ അംഗഅസോസിയേഷനുകളില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക നിരക്ക് /
സാസി ബോണ്ട് – 2025 മാര്‍ച്ച് 30ന് കവന്‍ട്രിയില്‍; യുക്മയുടെ അംഗഅസോസിയേഷനുകളില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക നിരക്ക്
അലക്സ് വര്‍ഗ്ഗീസ് മാതൃ- ശിശു ബന്ധങ്ങളുടെ കാവ്യാത്മകതയെയും ആഴത്തെയും ആഘോഷിക്കുന്ന “സാസി ബോണ്ട് 2025” യു.കെ മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയമായിക്കഴിഞ്ഞു. അമ്മയെന്ന മനോഹര സങ്കല്‍പ്പത്തെ പുനരന്വേഷിക്കുന്ന, ആധുനിക കാലഘട്ടത്തിലെ മാറുന്ന മാതൃകല്പനകള്‍ക്ക് ഒരു പുതുഭാവവും ആവിഷ്കാരവും നല്കാന് ഏറെ പുതുമകളോടെ അണിയിച്ചൊരുക്കിയിരിക്കുന്ന “സാസി ബോണ്ട് 2025” ഫാഷന്‍ മത്സരങ്ങളുടെയും പ്രദര്‍ശനങ്ങളുടെയും പരമ്പരാഗത സങ്കല്പങ്ങളെ മാറ്റിയെഴുതുന്നതാണ്. മാര്‍ച്ച് 30 ഞായറാഴ്ച്ച കവന്‍ട്രിയിലെ എച്ച്.എം.വി എംപയറില്‍ ഉച്ചയ്ക്ക് 1.30 മുതല്‍ ആരംഭിക്കുന്ന കലാ-സാംസ്കാരിക മേളയില്‍ അമ്മമാരും കുഞ്ഞുങ്ങളുമടങ്ങുന്ന ചെറുസംഘങ്ങളുടെ സര്‍ഗാത്മക

നവനേതൃത്വം കര്‍മ്മപഥത്തിലേയ്ക്ക്; യുക്മ ദേശീയ നേതൃയോഗം ഏപ്രില്‍ അഞ്ചിന് /
നവനേതൃത്വം കര്‍മ്മപഥത്തിലേയ്ക്ക്; യുക്മ ദേശീയ നേതൃയോഗം ഏപ്രില്‍ അഞ്ചിന്
കുര്യൻ ജോർജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ആഗോള പ്രവാസി മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ സംഘടനാ കൂട്ടായ്മയായ യുക്മ (യൂണിയന് ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ്) പുതിയ ദേശീയ സാരഥികളുടെ നേതൃത്വത്തില്‍ അടുത്ത രണ്ടു വര്‍ഷങ്ങളിലെ കര്‍മ്മ പദ്ധതികള്‍ ആസൂത്രം ചെയ്ത് മുന്നോട്ടുള്ള പ്രയാണം ആരംഭിക്കുകയാണ്. 2027 ഫെബ്രുവരി വരെയുള്ള രണ്ടുവര്‍ഷക്കാലമാണ് പുതിയ ഭരണസമിതിയുടെ കാലാവധി. 2009 ജൂലൈ 4ന് ആരംഭിച്ച യുക്മ ഇന്ന് 144 പ്രാദേശിക മലയാളി അസോസിയേഷനുകളുടെ അംഗത്വവുമായി ലോക മലയാളികള്‍ക്കിടയില്‍ തലയെടുപ്പോടെ

“ലണ്ടൻ ഡ്രീംസ്” ഫ്ലവേഴ്സ് ചാനൽ യുക്മയുമായി ചേർന്ന് സംഘടിപ്പിക്കുന്ന വിവിധ ഷോകൾക്കായുള്ള ഓഡിഷൻ ഏപ്രിൽ 7ന് നോർവിച്ചിലും 12ന് നോട്ടിംങ്ങ്ഹാമിലും… /
“ലണ്ടൻ ഡ്രീംസ്” ഫ്ലവേഴ്സ് ചാനൽ യുക്മയുമായി ചേർന്ന് സംഘടിപ്പിക്കുന്ന വിവിധ ഷോകൾക്കായുള്ള ഓഡിഷൻ ഏപ്രിൽ 7ന് നോർവിച്ചിലും 12ന് നോട്ടിംങ്ങ്ഹാമിലും…
കുര്യൻ ജോർജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) കേരളത്തിലെ ഏറ്റവും പ്രമുഖമായതും മലയാളി കുടുംബ പ്രേക്ഷകരുടെ ഏറ്റവും ഇഷ്ടപ്പെട്ട വിനോദ ടി വി ചാനലുമായ ഫ്ലവേഴ്സ് ചാനലിൽ നടന്നുവരുന്ന “ഇതു ഐറ്റം വേറെ”, സ്മാർട്ട് ഷോ”, ടോപ് സിംഗർ – 5 എന്നീ കുടുംബ ഷോകളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർക്കായി വിവിധ പ്രായപരിധിയിലുള്ള മത്സരാർത്ഥികളെ തിരഞ്ഞെടുക്കുവാനുള്ള ഓഡിഷൻ യുകെയിലെ രണ്ട് പ്രമുഖ നഗരങ്ങളിൽ വച്ച് നടക്കുന്നു. ഏപ്രിൽ 7-ാം തീയതി നോർവിച്ചിലും ഏപ്രിൽ 12-ാം തീയതി നോട്ടിംങ്ങ്ഹാമിൽ

click on malayalam character to switch languages