1 GBP = 109.39
breaking news

വനിതാ ജീവനക്കാരിയുടെ ലൈംഗിക ആരോപണ പരാതി: കരുനാഗപ്പള്ളി നഗരസഭ ചെയര്‍മാന്‍ കോട്ടയില്‍ രാജുവിനെതിരെ കേസ്

വനിതാ ജീവനക്കാരിയുടെ ലൈംഗിക ആരോപണ പരാതി: കരുനാഗപ്പള്ളി നഗരസഭ ചെയര്‍മാന്‍ കോട്ടയില്‍ രാജുവിനെതിരെ കേസ്


ലൈംഗിക ആരോപണ പരാതിയില്‍ കരുനാഗപ്പള്ളി നഗരസഭ ചെയര്‍മാന്‍ കോട്ടയില്‍ രാജുവിനെതിരെ കേസ്. നഗരസഭയിലെ താല്‍ക്കാലിക വനിതാ ജീവനക്കാരിയുടെ പരാതിയിലാണ് കേസ്. നഗരസഭ ചെയര്‍മാര്‍ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്ന് യുവതി പറഞ്ഞു.

ഭര്‍ത്താവിന്റെ ചികിത്സ ധനസമാഹരണവുമായി ബന്ധപ്പെട്ട് സമീപിച്ചപ്പോഴായിരുന്നു സംഭവം. പണം വേണമെങ്കില്‍ തന്റെ ഒപ്പം ചെല്ലണമെന്ന് നഗരസഭ ചെയര്‍മാന്‍ ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. ചെയര്‍മാന്റെ റൂമില്‍ വെച്ചും അശ്ലീല ചുവയോടെ സംസാരിച്ചു. നിവര്‍ത്തികേടുകൊണ്ടാണ് ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി ചെയര്‍മാനെ സമീപിച്ചതെന്നും ചെയര്‍മാനെ ചോദ്യം ചെയ്തതോടെ പിന്നീട് ബുദ്ധിമുട്ടുകള്‍ ഉണ്ടായെന്നും ജീവനക്കാരി പറയുന്നു.

ചെയര്‍മാന്‍ ഇടപെട്ട് ജോലി സ്ഥലം മാറ്റിയെന്നും യുവതി പറഞ്ഞു. സിപിഐഎം സംസ്ഥാന സെക്രട്ടറിയ്ക്ക് യുവതി പരാതി നല്‍കി. സിപിഐഎം പ്രാദേശിക ഘടകങ്ങള്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്ന് യുവതി പറഞ്ഞു. ഗതികേടുകൊണ്ടാണ് ഭാര്യ ധനസമാഹരണത്തിന് സഹായം അഭ്യര്‍ത്ഥിച്ച് ചെയര്‍മാനെ സമീപിച്ചതെന്ന് യുവതിയുടെ ഭര്‍ത്താവ് വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more