1 GBP = 106.79
breaking news

യുക്മ മിഡ്‌ലാന്ഡ്സ് റീജിയണൽ കലാമേള; ലെസ്റ്റർ (LKC) അസോസിയേഷൻ ചാമ്പ്യന്മാർ, ബിർമിങ്ഹാം (BCMC) അസോസിയേഷൻ രണ്ടാം സ്ഥാനത്ത്, മൂന്നാം സ്ഥാനം വാൽമ (വാർവിക് & ലെമിഗ്ട്ടൻ സ്പാ) അസോസിയേഷന്

യുക്മ മിഡ്‌ലാന്ഡ്സ് റീജിയണൽ കലാമേള; ലെസ്റ്റർ (LKC) അസോസിയേഷൻ ചാമ്പ്യന്മാർ, ബിർമിങ്ഹാം (BCMC) അസോസിയേഷൻ രണ്ടാം സ്ഥാനത്ത്, മൂന്നാം സ്ഥാനം വാൽമ (വാർവിക് & ലെമിഗ്ട്ടൻ സ്പാ) അസോസിയേഷന്

കവന്ററി: പതിനഞ്ചാമത് യുക്മ റീജിയണൽ കലാമേള ഒക്ടോബർ 5 ശനിയാഴ്ച കവന്ററിയിൽ വെച്ച് മിഡ്‌ലാന്ഡ്സ് റീജിയണൽ പ്രസിഡന്റ് ശ്രീ ജോർജ് തോമസിന്റെ നേതൃത്വത്തിൽ പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. കവന്ററി കേരള കമ്യൂണിറ്റി ആതിഥേയത്വം വഹിച്ച കലാമേള യുക്മ നാഷണൽ സെക്രട്ടറി കുര്യൻ ജോർജ് ഉൽഘാടനം ചെയ്തു. ചടങ്ങിൽ യുക്മ ദേശീയ വക്താവ് അഡ്വക്കേറ്റ് എബി സെബാസ്റ്റ്യൻ, നാഷണൽ ട്രഷറർ ഡിക്സ് ജോർജ്, നാഷണൽ ജോയിന്റ് സെക്രട്ടറി സ്മിത തോട്ടം, ദേശീയ നിർവ്വാഹക സമിതിയംഗങ്ങളായ ടിറ്റോ തോമസ്, ജയകുമാർ നായർ എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു. യുക്മ റീജിയണൽ സെക്രട്ടറി പീറ്റർ ജോസഫ് സ്വാഗതം ആശംസിച്ചു.

വൈകിട്ടു നടന്ന സമാപന സമ്മേളനത്തിൽ ഡോക്ടർ ബിജു പെരിങ്ങത്തറ സമ്മാനദാനം നടത്തി. കലാമേള കോർഡിനേറ്റർ ഷാജിൽ തോമസ്, ജോബി പുതുക്കുളങ്ങര ട്രഷറർ, യുക്മ ജോയിന്റ് ട്രഷറർ ലുയിസ് മേനാച്ചേരി, യുക്മ മിഡ്‌ലാന്ഡ്സ് റീജിയണൽ വൈസ്പ്രസിഡന്റ് ആനി കുര്യൻ, പി ആർ ഒ അഡ്വ. ജിജി മാത്യു, സ്പോർട്സ് കോർഡിനേറ്റർ സെൻസ് ജോസ്, മുൻ യുക്മ നാഷണൽ ട്രഷറർ അനീഷ് ജോൺ, മുൻ നാഷണൽ വൈസ് പ്രസിഡന്റ്‌ ബീന സെൻസ്, മുൻ റീജിയണൽ പ്രസിഡന്റ്‌ ബിൻസു എന്നിവരും സി കെ സി പ്രസിഡന്റ് ബിജു യോഹന്നാൻ, ജിനു തോമസ്, അംഗീത, രാജേഷ് തോമസ്, നെസ്സാ, സജീവ് സെബാസ്റ്റ്യൻ, ജിനോ സെബാസ്റ്റ്യൻ, പോൾസൺ, ബിജു തോമസ്, ഷീജ നായർ, ഓഫീസ് മറ്റ് കമ്മിറ്റി അംഗങ്ങൾ ഭാരവാഹികൾ ആയ സുനിൽ രാജ്, അജയ്(ലെസ്റ്റർ ), ഷാജോ & ബിനു (ബർട്ടൻ), ജോവിൽ ജോർജ്, സിജി മാത്യു, റോഷിണി,എന്നിവർ കലാമേളയുടെ വിജയത്തിനായി പ്രയത്നിച്ചു.

18 അസോസിയേഷനുകളിൽ നിന്നും അഞ്ഞൂറിലധികം മത്സരാർഥികൾ പങ്കെടുത്ത കലാമേളയിൽ ധാരാളം കാണികളും പങ്കെടുത്തു. ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയിൽ നിന്നുള്ള കലേഷ് ടി രമണി കലാപ്രതിഭയും, ഇതേ അസോസിയേഷനിൽ നിന്നുള്ള ജോഹാന എൽസ ജിന്റോ, വാർവിക് & ലെമിഗ്ട്ടൻ അസോസിയേഷനിൽ നിന്നുള്ള അദ്വൈത പ്രശാന്ത്, അമേയകൃഷ്ണ നിധീഷ് എന്നിവർ കലാതിലകവും ആയി. യുക്മ റീജിയണൽ കലാമേളയുടെ ചരിത്രത്തിൽ ആദ്യമായി മൂന്ന് പേർ കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടത്.

യുക്മ റീജിയണൽ കലാമേളയിൽ പങ്കെടുത്ത വിജയികളായ എല്ലാവർക്കും യുക്മ മിഡ്‌ലാന്ഡ്സ് കമ്മിറ്റിയുടെ പ്രത്യക അഭിനന്ദനങ്ങൾ. കലാമേളയിൽ പങ്കെടുത്ത എല്ലാവർക്കും, അവരെ പിന്തുണച്ച അവരുടെ കുടുംബങ്ങൾക്കും ഈ പരിപാടി ഒരു വലിയ വിജയമാക്കി മാറ്റിയ എല്ലാ കമ്മിറ്റി അംഗങ്ങൾക്കും പ്രവർത്തകർക്കും കമ്മിറ്റി നന്ദി രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട് യുക്മ നാഷണൽ കലാമേളയിൽ ജേതാക്കൾ ആയ മിഡ്‌ലാന്ഡ്സ് ടീമിന് ഇനി വരും കാലങ്ങളിലും ഒന്നാം സ്ഥാനം നിലനിർത്താൻ കഴിയുമെന്ന പ്രത്യാശയും സമ്മാനദാന ചടങ്ങിൽ റീജിയണൽ ഭാരവാഹികൾ പങ്കുവച്ചു. ഭാവിയിലെ കലാമേളകൾ വിജയിക്കുന്നതിൽ മിഡ്‌ലാന്ഡ്സ് മേഖല കാണിക്കുന്ന സർഗ്ഗാത്മക തുടരുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും നവംബർ 2നു ചെല്ടൻഹാമിൽ വെച്ചുനടത്തപ്പെടുന്ന പതിനഞ്ചാമത് യുക്മ നാഷണൽ കലാമേളയിൽ പങ്കെടുക്കുന്ന എല്ലാ മത്സരാർത്ഥികൾക്കും എല്ലാവിധ അഭിനന്ദനങ്ങളും ആശംസകളും നേരുന്നതായും യുക്മ മിഡ്‌ലാന്ഡ്സ് റീജിയണൽ കലാമേള കോർഡിനേറ്റർ ഷാജിൽ തോമസും യുക്മ മിഡ്‌ലാന്ഡ്സ് റീജിയണൽ പ്രസിഡന്റ്
ജോർജ് തോമസും പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more