യുക്മ മിഡ്ലാൻഡ്സ് റീജിയണൽ കലാമേള നാളെ കവന്ററിയിൽ. പതിനഞ്ചാമത് യുക്മ ദേശീയ കലാമേളയുടെ മുന്നോടിയായ മിഡ്ലാൻഡ്സ് റീജിയണൽ കലാമേള 2024 ഒക്ടോബർ 5 ശനിയാഴ്ച കവന്ററിയിൽ വച്ചു നടത്തപെടും. യുക്മ നാഷണൽ സെക്രട്ടറി കുര്യൻ ജോർജ് കലാമേള ഔദ്യോകികമായ് ഉൽഘാടനം ചെയ്യും.ചടങ്ങിൽ യുക്മ ദേശിയ ഭാരവാഹികൾ ആയ ഡിക്സ് ജോർജ്, സ്മിത തോട്ടം, റ്റിറ്റോ തോമസ് , ജയകുമാർ നായർ എന്നിവർ പങ്കെടുക്കും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ യുക്മ നാഷണൽ പ്രസിഡന്റ് ഡോക്ടർ ബിജു പെരിങ്ങത്തറ സമ്മാനദാനം നിർവഹിക്കും.കാണികളിൽ നിന്നും കഴിഞ്ഞ വർഷത്തെ അതെ എൻട്രി ഫീസ് തന്നെയാണ് ഈ വർഷവും മേടിക്കുകയൊള്ളു എന്ന് ട്രെഷറർ ജോബി പുതുകുളങ്ങര,ജോയിന്റ് ട്രെഷറർ ലുയിസ് മേനാചേരി എന്നിവർ അറിയിച്ചു. വേദികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ട മാസ്റ്റർ പ്ലാൻ തയ്യാറായി കഴിഞ്ഞു. കലാമേള കോർഡിനേറ്റർ ഷാജിൽ തോമസ് അറിയിച്ചു. നാലു വേദികളിലായി നടത്തപ്പെടുന്ന കലാമേളക്ക് വേണ്ട എല്ലാ ക്രമീകരണങ്ങളും ഏകോപിപ്പിച്ച് വിജയിപ്പിക്കുന്നതിനായി ഒരു ടീം തന്നെ തയ്യാറായി കഴിഞ്ഞു.
റീജിയണിലെ അംഗ അസോസിയേഷനുകളിൽ നിന്നുള്ള മത്സരാർഥികൾ കലാമേളക്ക് വേണ്ടിയുള്ള അവസാനഘട്ട പരിശീലനത്തിലാണ്.യുക്മ ദേശീയ കലാമേള ഒഴിച്ചാൽ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുക്കുന്ന കലാമേളയും മിഡ്ലാൻഡ്സ് റീജിയണൽ കലാമേള തന്നെ.മിഡ്ലാൻഡ്സ് റീജിയൺ 2022,2023 വർഷങ്ങളിൽ നാഷണൽ ചാമ്പ്യൻഷിപ് നേടിയ ടീം ആണ്. കലാമേളയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി യുക്മ പ്രവർത്തകരുടെ ഒരു വലിയ സംഘം തന്നെ കലാമേളക്ക് പിന്നിൽ അണിനിരക്കും. യുക്മ മിഡ്ലാൻഡ്സ് റീജിയണൽ കലാമേള വൻ വിജയമാക്കുന്നതിന് എല്ലാ സഹായ സഹകരണങ്ങളും സംഘടനാ അംഗ അസോസിയേഷൻ പ്രസിഡന്റ്, സെക്രട്ടറി, യുക്മ പ്രതിനിധികൾ എന്നിവരുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്.
യുക്മ റീജിയണൽ കലാമേളയുടെ നടത്തിപ്പിനായി സ്വാഗത കമ്മിറ്റി അംഗങ്ങളായ മിഡ്‌ലാൻഡ്സ് റീജിയണൽ സെക്രട്ടറി പീറ്റർ ജോസഫ് ,വൈസ്പ്രസിഡന്റുമാരായ സിബു ജോസഫ് ,ആനി കുര്യൻ ,ജോയിൻ സെക്രട്ടറിമാരായ ജോൺ എബ്രഹാം ,സിനി ആന്റോ, ചാരിറ്റി കോർഡിനേറ്റർ ആയ ജോർജ് മാത്യു, സ്പോർട്സ് കോർഡിനേറ്റർ ആയ സെൻസ് ജോസ് എന്നിവരും സി കെ സി പ്രസിഡന്റ് ബിജു യോഹന്നാന്റെ നേതൃത്വത്തിൽ ഉള്ള കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകും.
കലാമേളയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് വിജയാശംസകൾ നേരുന്നതോടൊപ്പം തന്നെ സ്പോൺസർ ചെയ്തു സഹായിച്ച എല്ലാ സ്പോൺസർമാർക്കും മിഡ്‌ലാന്ഡ്സ് കമ്മിറ്റിയുടെ പേരിൽ നന്ദി പറയുന്നു. കലാവേദിയിലേക്കു എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാന്ഡ്സ് റീജിയൻ പ്രസിഡന്റ് ജോർജ് തോമസ് വടക്കേക്കുറ്റ് അറിയിച്ചു.
യുക്മ ദേശീയ കലാമേള വേദിയിൽ വെച്ച് 2025 ലെ യുക്മ കലണ്ടർ പ്രകാശനം സോജൻ ജോസഫ് എം.പി. നിർവ്വഹിച്ചു….. യുക്മ കലണ്ടർ 2025 സൌജന്യമായി ലഭിക്കുവാൻ വാർത്തയിലെ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. /
യുക്മ – ലൈഫ് ലൈൻ പ്രൊട്ടക്ട് ബംപർ ടിക്കറ്റ് നറുക്കെടുപ്പ്; പതിനായിരം പൗണ്ടിൻ്റെ ഭാഗ്യവാൻ റെഡിച്ചിലെ സുജിത്ത് തോമസ്….രണ്ടാം സമ്മാനം ബ്രിസ്റ്റോളിലെ കെവിൻ എബ്രഹാമിന് /
click on malayalam character to switch languages