1 GBP = 110.15
breaking news

ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടത് ഇസ്രയേലുമായി വെടിനിർത്തലിന് സമ്മതിച്ചതിന് തൊട്ട് പിന്നാലെ എന്ന് വെളിപ്പെടുത്തൽ

ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടത് ഇസ്രയേലുമായി വെടിനിർത്തലിന് സമ്മതിച്ചതിന് തൊട്ട് പിന്നാലെ എന്ന് വെളിപ്പെടുത്തൽ


ഹിസ്ബുള്ളയുടെ ഉന്നത നേതാവ് ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടത് ഇസ്രയേലുമായി വെടിനിർത്തലിന് സമ്മതിച്ചതിന് തൊട്ട് പിന്നാലെയാണെന്ന് ലെബനൻ വിദേശകാര്യ മന്ത്രി അബ്ദുല്ല ബൗ ഹബീബിന്റെ വെളിപ്പെടുത്തൽ. സിഎൻഎൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

”അദ്ദേഹം സമ്മതിച്ചു, സമ്മതിച്ചു. ഹിസ്ബുള്ളയുമായി കൂടിയാലോചിച്ച ശേഷമാണ് ലെബനൻ വെടിനിർത്തലിന് പൂർണ സമ്മതം നൽകിയത്, ഇത് അമേരിക്കൻ, ഫ്രഞ്ച് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഇസ്രയേലിൻ്റെ ബെഞ്ചമിൻ നെതന്യാഹുവും വെടിനിർത്തൽ നിർദ്ദേശം അംഗീകരിച്ചിരുന്നു”

ലെബനീസ് ഹൗസ് സ്പീക്കർ മിസ്റ്റർ നബിഹ് ബെറി ഹിസ്ബുള്ളയുമായി കൂടിയാലോചിച്ചതിന് ശേഷമായിരുന്നു ഞങ്ങൾ വെടിനിർത്തൽ കരാറിനെക്കുറിച്ച് അമേരിക്കയെയും ഫ്രാൻസിനെയും അറിയിച്ചു. രണ്ട് പ്രസിഡൻ്റുമാരുടെയും പ്രസ്താവന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അംഗീകരിച്ചതായി അവർ ഞങ്ങളോട് പറഞ്ഞു, അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്രയേൽ ബെയ്റൂട്ടില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഹിസ്ബുള്ളയുടെ എക്കാലത്തെയും പ്രധാന നേതാവായ നസ്റല്ല കൊല്ലപ്പെടുന്നത്. കഴിഞ്ഞ മൂന്ന് ദശാബ്ദമായി ഹിസ്ബുള്ളയുടെ ജീവവായുവായ നസ്റല്ലയുടെ വിയോഗമുണ്ടാക്കുന്ന ശൂന്യത സംഘടനയ്ക്ക് വലിയൊരു ആഘാതമാണ്. നസ്‌റല്ലയുടെ ഖബറടക്കം വെള്ളിയാഴ്ച നടക്കും.അദ്ദേഹത്തിന്റെ മരണത്തിനു പിന്നാലെ 5 ദിവസത്തെ ദുഖാചരണമായിരുന്നു ലെബനന്‍ പ്രഖ്യാപിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more