1 GBP = 105.79
breaking news

യുക്മ വയനാട് അപ്പീലുമായി കൈകോർത്തു യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൺ അംഗമായ ക്ലാക്ടൻ മലയാളി വെൽഫയർ അസോസിയേഷൻ

യുക്മ വയനാട് അപ്പീലുമായി കൈകോർത്തു യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൺ അംഗമായ ക്ലാക്ടൻ മലയാളി വെൽഫയർ അസോസിയേഷൻ

വയനാടിന് കൈത്താങ്ങാകാൻ യുക്മയും യുക്മ ചാരിറ്റി ഫൗണ്ടേഷനും സംയുക്തമായി ആരംഭിച്ച ഫണ്ട് ശേഖരണത്തിൽ ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ ക്ലാക്ടൻ മലയാളി വെൽഫയർ അസോസിയേഷനും ഭാഗമായി. പ്രസിഡന്റ് സുരേഷ് ബാബു കെപി ,സെക്രട്ടറി അരവിന്ദ് നായർ ,ട്രെഷറർ ജിജോ ആന്റണി ,പി ആർ ഓ അനി ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ ക്ലാക്ടൻ മലയാളി വെൽഫെയർ അസോസിഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി ഒരുമിച്ച് യുക്‌മ ചാരിറ്റി അപ്പീൽ മുന്നോട്ടു കൊണ്ട് കൊണ്ടു പോകുന്ന വിവരം നേരത്തെ തന്നെ യുക്മ നേതൃത്വത്തെ അറിയിച്ചിരുന്നു. തുടർന്നായിരുന്നു സംഘടന സ്വരൂപിച്ച തുക യുക്മ ചാരിറ്റി ഫൗണ്ടേഷന് കൈമാറിയത്. അസോസിയേഷൻ്റെ പ്രവർത്തനത്തിന് യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ നന്ദി അറിയിച്ചു.

വയനാട് ദുരന്തത്തിൻ്റെ ഗൗരവം കണക്കിലെടുത്തു കൊണ്ട് നിരവധി അംഗ അസോസിയേഷനുകളും യുകെയിലെ മറ്റ് മലയാളി അസോസിയേഷനുകളും യുക്മയുമായി ചേർന്ന് വയനാടിന് വേണ്ടി ഫണ്ട് ശേഖരിക്കുന്നത് തുടരുകയാണ്.

യുക്മ ആരംഭിച്ചിരിക്കുന്ന ഫണ്ട് ശേഖരത്തിൽ സഹകരിക്കുവാൻ താല്പര്യമുള്ളവർ ഇവിടെ ക്ലിക്ക് ചെയ്ത് പണം അയക്കാവുന്നതാണ്.

ഭാരതത്തിൽ തന്നെ ഏറ്റവും വലിയ ദേശീയ ദുരന്തമായി മാറിയ വയനാടിന് വേണ്ടി ലോകമെമ്പാടു നിന്നും സഹായഹസ്തമൊഴുകുന്നുണ്ടെങ്കിലും അവിടുത്തെ പ്രത്യേക സാഹചര്യത്തിൽ കൂടുതൽ സഹായം ആവശ്യമാകുമെന്ന തിരിച്ചറിവിലാണ് യുകെ മലയാളികളുടെ ദേശീയ സംഘടനയും പ്രവാസ ലോകത്തെ ഏറ്റവും വലിയ സംഘടനയുമായ യുക്മ ഫണ്ട് ശേഖരണവുമായി മുന്നോട്ട് പോകുന്നത്. യുക്മയുടേയും യുക്മ ചാരിറ്റി ഫൗണ്ടേഷൻ്റെയും നേതൃത്വത്തിൽ ആരംഭിച്ചിരിക്കുന്ന ഫണ്ട് ശേഖരണത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

വയനാട് ദുരന്തത്തിൻ്റെ പ്രാധാന്യം കണക്കിലെടുത്തു കൊണ്ട് ഫണ്ട് ശേഖരണം ദേശീയ തലത്തിൽ ഏകോപിപ്പിക്കുവാൻ യുക്മ ദേശീയ സമിതി ചുമതലപ്പെടുത്തിയിരിക്കുന്നത് വയനാട് സ്വദേശിനിയും യുക്മ മുൻ ജോയിൻ്റ് സെക്രട്ടറിയുമായ സെലീന സജീവ്, വയനാടുമായി അടുത്ത ബന്ധമുള്ള യുക്മയുടെ മുതിർന്ന നേതാക്കളിലൊരാളും യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ പ്രസിഡൻറുമായ ജെയ്സൻ ചാക്കോച്ചൻ എന്നിവരാണ് ഫണ്ട് ശേഖരണത്തിൻ്റെ പ്രവർത്തനകൾ ഏകോപിപ്പിക്കുന്നത്.

കേരളം ഇന്നേവരെ ദർശിച്ചിട്ടില്ലാത്ത ഏറ്റവും വലിയ പ്രകൃതി ദുരന്തമായ വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ സാധ്യമായ എല്ലാ സഹായങ്ങളും നൽകുവാനുള്ള പ്രവർത്തനങ്ങളുമായിട്ടാണ് യുക്മയും യുക്മ ചാരിറ്റി ഫൗണ്ടേഷനും പ്രവർത്തിക്കുന്നത്.

വയനാട് ദുരന്തത്തിന്റെ ആഘാതം വാക്കുകൾക്കതീതമാണ്. മനുഷ്യൻ്റെ ഉള്ളുലയ്ക്കുന്ന കാഴ്ചകളാണ് ദുരന്ത ഭൂമിയിലെമ്പാടും കഴിഞ്ഞ ദിവസങ്ങളിൽ കാണാൻ കഴിഞ്ഞത്. പ്രകൃതി സംഹാര താണ്ഡവമാടിയ വയനാട്ടിലെ ദുരന്ത ഭൂമിയിൽ മാതാപിതാക്കൻമാർ നഷ്ടപ്പെട്ട മക്കളും, മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കൻമാരും, കുടുംബാംഗങ്ങളെയും നാട്ടുകാരെയും നഷ്ടപ്പെട്ടവരും ഉൾപ്പെടുന്ന ദുരന്തഭൂമിയിൽ എല്ലാം നഷ്ടപ്പെട്ട മനുഷ്യരുടെ പുനരധിവാസത്തിന് വേണ്ടി ലോകമെങ്ങു നിന്നും സഹായ ഹസ്തങ്ങൾ വയനാട്ടിലേക്ക് നീളുകയാണ്. യുകെയിൽ ജീവിക്കുന്ന മലയാളികളായ നമുക്കോരുത്തർക്കും നമ്മുടെ കരുണാ ഹസ്തം എല്ലാം നഷ്ടപ്പെട്ടവർക്കായി ചൊരിയാം. ദുരന്തഭൂമിയിൽ അവശേഷിക്കുന്ന നമ്മുടെ സഹോദരങ്ങളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഒരു കൈത്താങ്ങാകുവാനുള്ള ധാർമ്മികമായ ബാദ്ധ്യതയിൽ കഴിയാവുന്ന തുക ഈ സംരംഭത്തിലേക്ക് സംഭാവന ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയാണ്.

2018ലെ പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി യുക്മ അംഗ അസോസിയേഷനുകളുടെ സഹകരണത്തോടെ നടത്തിയ ഫണ്ട് ശേഖരണത്തിൽ നിന്നും ലഭിച്ച തുക ഉപയോഗിച്ച് പത്തോളം അർഹരായ ആളുകൾക്ക് വീടുകൾ പണിയിപ്പിച്ചു നൽകാനായത് യുക്മയുടെ കഴിഞ്ഞ കാല ചാരിറ്റി പ്രവർത്തനങ്ങളിൽ ഏറ്റവും അഭിമാനാർഹമായ കാര്യമായി വിലയിരുത്തപ്പെടുന്നു.

കഴിഞ്ഞ പ്രാവശ്യം സഹായത്തിന് അർഹരായവരെ നിശ്ചയിച്ചത് സംസ്ഥാന സർക്കാർ തിരഞ്ഞെടുത്തവരുടെ ലിസ്റ്റിൽ നിന്നും ഏറ്റവും പാവപ്പെട്ടവരും അർഹരുമായവർക്കായിരുന്നു യുക്മ വീടുകൾ നിർമ്മിച്ചു നൽകിയത്. ഇത്തവണയും അതേ മാനദണ്ഡം പാലിച്ചായിരിക്കും ലഭിക്കുന്ന തുക ചിലവഴിക്കുന്നത്.
ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിനുള്ള പ്രവർത്തനങ്ങൾക്കാണ് മുൻപത്തെയെന്ന പോലെ യുക്മ മുൻഗണന നൽകിയിരിക്കുന്നത്.

യുക്മയും യുക്മ ചാരിറ്റി ഫൗണ്ടേഷനും സംയുക്തമായി നടത്തുന്ന ഫണ്ട് ശേഖരണം യുക്മ റീജിയണൽ കമ്മിറ്റികളുടെയും അംഗ അസോസിയേഷനുകളുടേയും യു കെ മലയാളികളുടേയും മറ്റെല്ലാ സുമനസുകളുടേയും സഹകരണത്തോടെയാണ് മുന്നോട്ട് പോകുന്നത്.

ചെറുതും വലുതുമായി ഒരോരുത്തർക്കും നൽകാൻ കഴിയുന്ന പരമാവധി തുക ഇതിനായി രൂപീകരിച്ചിരിക്കുന്ന ലിങ്കിലൂടെ നൽകി ഈ മഹത്തായ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളാകാൻ യുകെ മലയാളി സമൂഹത്തോട് യുക്മ ദേശീയ സമിതിക്കു വേണ്ടി യുക്മ ജനറൽ സെക്രട്ടറി കുര്യൻ ജോർജ് അഭ്യർത്ഥിച്ചു.

യുക്മ ആരംഭിച്ചിരിക്കുന്ന ഫണ്ട് ശേഖരത്തിൽ സഹകരിക്കുവാൻ താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ പണം അയക്കാവുന്നതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more