1 GBP = 105.58
breaking news

ലെബനനിൽ വാക്കി ടോക്കി സ്ഫോടനങ്ങളിൽ മരണം 20; അടിയന്തര യോഗം വിളിച്ച് യുഎൻ

ലെബനനിൽ വാക്കി ടോക്കി സ്ഫോടനങ്ങളിൽ മരണം 20; അടിയന്തര യോഗം വിളിച്ച് യുഎൻ

ലെബനനിൽ വാക്കി ടോക്കി സ്ഫോടനങ്ങളിൽ മരണം 20 ആയി. 450 പേർക്ക് പരുക്കേറ്റു. പേജർ പൊട്ടിത്തെറിച്ച് 12 പേർ മരിച്ചതിന് പിന്നാലെയാണ് സ്ഫോടന പരമ്പര ഉണ്ടായത്. ഹിസ്ബുല്ലയുടെ ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായതായി റിപ്പോർട്ട്.

അതിനിടെ ലെബനനിലെ സ്ഫോടന പരമ്പരയുടെ പശ്ചാത്തലത്തിൽ ഐക്യരാഷ്ട്ര സഭ രക്ഷാസമിതി അടിയന്തിര യോഗം വിളിച്ചു. ഈ ആഴ്ച യോഗം ചേരാനാണ് യു എൻ തീരുമാനിച്ചിരിക്കുന്നത്. ലെബനനിലെ ഇലക്ട്രോണിക് ആക്രമണമടക്കം ചർച്ച ചെയ്യാൻ ആണ് യോഗം ചേരുന്നതെന്ന് യു എൻ വ്യക്തമാക്കി. സാധാരണക്കാർ ഉപയോഗിക്കുന്ന വസ്തുക്കൾ യുദ്ധോപകരണം ആക്കരുതെന്ന് യുഎ ൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് അഭിപ്രായപ്പെട്ടു.

രാജ്യമെങ്ങും സ്ഫോടന പരമ്പര ആവർത്തിച്ചതോടെ ജനങ്ങൾ ഭയചകിതരാണ്. പലയിടത്തും ആളുകൾ പേടി കാരണം മൊബൈൽ ഫോണുകൾ എറിഞ്ഞു കളയുന്നതായാണ് റിപ്പോർട്ടകൾ. മൊബൈൽ ഫോണുകൾക്കു മുൻപു പ്രചാരത്തിലുണ്ടായിരുന്ന ഇലക്ട്രോണിക് ആശയവിനിമയ ഉപകരണമാണ് പേജറുകൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more