1 GBP = 106.80
breaking news

സി പി എം  ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു

സി പി എം  ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു

ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്)ല്‍ തീവ്രപരിചരണവിഭാഗത്തില്‍ കഴിയുകയായിരുന്ന അദ്ദേഹം ഇന്ന് ഉച്ചതിരഞ്ഞ് മൂന്നരയോടെയാണ് വിട വാങ്ങിയത്.മുന്‍ രാജ്യസഭാംഗം കൂടിയായ യെച്ചൂരിയെ കടുത്ത പനിയും നെഞ്ചിലെ അണുബാധയെയും തുടര്‍ന്നു ഓഗസ്റ്റ് 19നാണ് എയിംസിലെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെങ്കിലും വീണ്ടും വഷളായി. തുടര്‍ന്ന് വെന്റിലേറ്റര്‍ സഹായത്തോടെ ഐസിയുവില്‍ തുടരുകയായിരുന്നു. ന്യുമോണിയ ബാധിച്ചതാണ്

അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാക്കിയത്. അദ്ദേഹം അടുത്തിടെ തിമിരശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു.ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെ എന്‍ യു) വിദ്യാര്‍ഥിനേതാവെന്ന നിലയില്‍ തിളങ്ങിയ യെച്ചൂരി എസ് ഐ ഐയിലൂടെയാണു പൊതുപ്രവര്‍ത്തനത്തിലേക്കു കടന്നുവന്നത്.

അടിയന്തരാവസ്ഥയ്ക്കു തൊട്ടുമുന്‍പ് 1974ലാണു ജെഎന്‍യുവില്‍ യെച്ചൂരി എസ്‌എഫ്‌ഐയുടെ ഭാഗമാകുന്നത്. 1975ല്‍ അെടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ടു. 1977-78 കാലയളവില്‍ മൂന്നു തവണ ജെഎന്‍യു സ്റ്റുഡന്റ്സ് യൂണിയന്റെ പ്രസിഡന്റായിരുന്നു.

1996ലെ ഐക്യമുന്നണി സര്‍ക്കാരിന്റെ പൊതു മിനിമം പരിപാടിയുടെ കരട് തയാറാക്കുന്നതിലും 2004ലെ യുപിഎ സര്‍ക്കാരിന്റെ രൂപീകരണത്ത് സഖ്യംകെട്ടിപ്പടുക്കുന്നതിലും നിര്‍ണാകയ പങ്ക് വഹിച്ചു.

ആന്ധ്രാപ്രദേശിലെ കാക്കിനഡ സ്വദേശികളായ സര്വേശ്വര സോമയാജുല യെച്ചൂരിയുടെയും കല്പകം യെച്ചൂരിയുടെയും മകനായി 1952 ഓഗസ്റ്റ് 12ന് ചെന്നൈയിലായിരുന്നു സീതാറാം യെച്ചൂരിയുടെ ജനനം. ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട് കോര്‍പറേഷനില്‍ എന്‍ജിനിയറായിരുന്നു അച്ഛന്‍. അമ്മ സര്‍ക്കാര്‍ ഉദ്യോഗസ്ഥയും.

ഹൈദരാബാദിലെ ഓള്‍ സെയ്ന്റ്‌സ് സ്‌കൂളിലായിരുന്നു യെച്ചൂരിയുടെ പ്രാഥമിക വിദ്യാഭ്യാസം. 1969 ലെ തെലങ്കാന സമരത്തിന്റെ ഭാഗമായി ഡല്‍ഹിയിലെത്തിയ അദ്ദേഹം ബിരുദവും ബിരുദാനന്തര ബിരുദവുമായി പൂര്‍ണമായി തലസ്ഥാനത്ത് കേന്ദ്രീകരിക്കപ്പെട്ടു. 1973ല്‍ സെൻ്റ്. സ്റ്റീഫന്‍സില്‍നിന്ന് എക്കണോമിക്‌സില്‍ ബിഎ ഓണേഴ്‌സും 1975ല്‍ ജെഎന്‍യുവില്‍നിന്ന് എംഎയും പാസായി. തുടര്‍ന്നു ജെഎന്‍യുയില്‍ തന്നെ പിഎച്ച്‌ഡിക്കു ചേര്‍ന്നു. എന്നാല്‍ അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റു ചെയ്യപ്പെട്ടത് കാരണം ഗവേഷണം പൂര്‍ത്തിയാക്കാനായില്ല.

 സീതാറാം യച്ചൂരിയുടെ നിര്യാണത്തിൽ യുക്മ ദേശീയ സമിതി അനുശോചനം രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more