1 GBP = 105.47
breaking news

യുകെയിലെ ഓൺലൈൻ മലയാളം സ്‌കൂൾ അഡ്മിഷൻ അടുത്ത ആഴ്ച വരെ 

യുകെയിലെ ഓൺലൈൻ മലയാളം സ്‌കൂൾ അഡ്മിഷൻ അടുത്ത ആഴ്ച വരെ 

പ്രവാസ ജീവിതത്തിൽ പുതിയ തലമുറയിലേക്ക് മാതൃഭാഷ പകർന്നു കൊടുക്കുവാൻ കേരളം സർക്കാരിന്റെ മലയാളം മിഷൻ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത 2020 ൽ സ്ഥാപിതമായ മയിൽ‌പ്പീലി മലയാളം സ്‌കൂളിന്റെ 2024-25 ബാച്ചിലേക്കുള്ള അഡ്മിഷൻ അടുത്ത ആഴ്ച വരെ മാത്രം. സെപ്തംബർ 8 ഞായാറാഴ്ച പഠനോത്സാവത്തോട് കൂടെ പുതിയ വർഷത്തിന്റെ ക്ലാസ്സുകൾ ആരംഭിക്കും.

എല്ലാ മാസവും രണ്ടും നാലും ഞായറാഴ്ച രാവിലെ 9.30 മുതൽ ഒരു മണിക്കൂർ ദൈർഖ്യമുള്ള ക്ളാസുകളിൽ മലയാളത്തിനൊപ്പം നമ്മുടെ നാടിനെപറ്റിയുള്ള അവബോധവും കുട്ടികൾക്ക് ലഭിക്കുന്നു. ഭാഷാ പ്രാവീണ്യം അധിഷ്ഠിതമാക്കി മൂന്നു തലങ്ങളിലാണ് ക്ലാസ്സുകൾ നടക്കുന്നത്. അഞ്ച് വയസ്സ് മുതലുള്ള കുട്ടികൾക്കും മുതിർന്നവർക്കും രജിസ്റ്റർ ചെയ്യാവുന്നതാണ്. യുകെയിൽ നിന്നുള്ള സന്നദ്ധ പ്രവർത്തകർ നടത്തുന്ന ക്ളാസുകൾ വിദേശത്ത് വളരുന്ന കുട്ടികളുടെ അഭിരുചിക്കനുസരിച്ച് തയ്യാറാക്കിയ പാഠ്യപദ്ധതി പിന്തുടരുന്നു. മലയാളം മിഷന്റെ കണിക്കൊന്ന, സൂര്യകാന്തി തുടങ്ങിയ പാഠ്യപദ്ധതികളും വര്ഷാന്ത്യ പരീക്ഷയും നടത്തിവരുന്നു. ഒരു മാസം £1 മാത്രം എന്ന കണക്കിൽ വര്ഷം £12 മാത്രമാണ് വിദ്യാർത്ഥികളിൽ നിന്നും ഫീസ് ഈടാക്കുന്നത്.

താല്പര്യമുള്ളവർ മയിൽപ്പീലി സ്‌കൂൾ വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യുക –  https://www.mayilpeelimalayalamschool.co.uk/register-for-online-malayalam-class

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more