1 GBP = 105.49
breaking news

സർക്കാരിൻ്റെ ഭരണ നേട്ടം വിശദീകരിക്കുന്ന പരസ്യം മറ്റു സംസ്ഥാനങ്ങളിലേക്ക്; 5 സംസ്ഥാനങ്ങളിലെ 100 തീയറ്ററുകളിൽ പ്രദർശിപ്പിക്കും

സർക്കാരിൻ്റെ ഭരണ നേട്ടം വിശദീകരിക്കുന്ന പരസ്യം മറ്റു സംസ്ഥാനങ്ങളിലേക്ക്; 5 സംസ്ഥാനങ്ങളിലെ 100 തീയറ്ററുകളിൽ പ്രദർശിപ്പിക്കും

കേരള സർക്കാരിന്റെ മറ്റ് സംസ്ഥാനങ്ങളിൽ പ്രദർശിപ്പിക്കും. 5 സംസ്ഥാനങ്ങളിലെ തിയറുകളിലാണ് പിണറായി സർക്കാരിൻ്റെ പരസ്യം പ്രദർശിപ്പിക്കുക. 100 തീയറ്ററുകളിലാണ് പരസ്യം പ്രദർശിപ്പിക്കുന്നത്. ഇതിനായി 18,19, 843 രൂപ അനുവദിച്ച് ഉത്തരവിറക്കി. 90 സെക്കൻഡ് ദൈർഘ്യമുണ്ട് പരസ്യത്തിന്.

സർക്കാരിൻ്റെ ഭരണ നേട്ടം വിശദീകരിക്കുന്നതാണ് പരസ്യം. ഡൽഹി, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ് പരസ്യം പ്രദർശിപ്പിക്കുന്നത്. സർക്കാരിന്റെ ഭരണനേട്ടം, വികസന പപുരോഗതി എന്നിവ മറ്റ് സംസ്ഥാനങ്ങളിൽ പ്രദർശിപ്പിക്കുന്ന പരസ്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സർക്കാരിന്റെ വികസന നേട്ടങ്ങൾ പറഞ്ഞുകൊണ്ടുള്ള പരസ്യം നിലവിൽ സംസ്ഥാനത്തെ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയെ സംബന്ധിച്ച് പ്രതിപക്ഷം വലിയ രീതിയിൽ ഉയർത്തുന്നതിനിടെയാണ് സർക്കാർ ഭരണനേട്ടം വിശദീകരിക്കുന്ന പരസ്യം മറ്റ് സംസ്ഥാനങ്ങളിൽ പ്രദർശിപ്പിക്കുന്നതിന് തുക അനുവദിച്ച് ഉത്തരവിറക്കിയിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more