1 GBP = 105.48
breaking news

ബസിന് തീവച്ചും പോലീസ് കാർ കീഴ്മേൽ മറിച്ചും ലീഡ്‌സിൽ കലാപം; ലീഡ്‌സിലെ ഹെർഹിൽസ് വൻ സുരക്ഷാ വലയത്തിൽ

ബസിന് തീവച്ചും പോലീസ് കാർ കീഴ്മേൽ മറിച്ചും ലീഡ്‌സിൽ കലാപം; ലീഡ്‌സിലെ ഹെർഹിൽസ് വൻ സുരക്ഷാ വലയത്തിൽ

ലീഡ്സ്: കുട്ടികളെ പരിപാലിക്കുന്ന കേന്ദ്രവുമായി ബന്ധപ്പെട്ട് കുട്ടികളും ഏജൻസി ജീവനക്കാരുമായുണ്ടായ സംഘർഷം വൻ കലാപത്തിലേക്ക് നയിച്ചു. ഇന്നലെ വൈകുന്നേരം ലീഡ്‌സിലെ ഹെർഹിൽസിലെ ലെക്സർ സ്ട്രീറ്റിലാണ് സംഭവം നടന്നത്. സംഘർഷം പിന്നീട് വൻ കലാപത്തിലേക്കാണ് നയിച്ചത്. സംഘർഷത്തെത്തുടർന്ന് കൂടുതൽപേരാണ് സ്ട്രീറ്റിലേക്ക് എത്തിയത്

ജനക്കൂട്ടം ഡബിള്‍ ഡെക്കര്‍ ബസിന് തീയിടുകയും, പോലീസ് കാര്‍ മറിച്ചിട്ടു തകര്‍ക്കുകയും ചെയ്തു. തെരുവില്‍ അങ്ങിങ്ങായി തീ പടര്‍ന്നു. അക്രമം തങ്ങള്‍ക്ക് നേരെ തിരിഞ്ഞതോടെ പോലീസ് ഇവിടെ നിന്നും രക്ഷപ്പെട്ടു. പ്രദേശവാസികളോട് പുറത്തിറങ്ങരുതെന്നാണ് ഹെയര്‍ഹില്‍സിലെ താമസക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

വ്യാഴാഴ്ച വൈകുന്നേരം 5 മണിയോടെ ഏജന്‍സി ജോലിക്കാരും, ചില കുട്ടികളും തമ്മിലുണ്ടായ സംഘര്‍ഷത്തെ കുറിച്ച് റിപ്പോര്‍ട്ട് ലഭിച്ച് പോലീസ് എത്തിയതോടെയാണ് കലാപത്തിന് തുടക്കമാകുന്നത്.

രാത്രിയോടെ പല ഭാഗത്തും തീയിടല്‍ വ്യാപകമായി. നൂറുകണക്കിന് പേര്‍ അക്രമം കാണാന്‍ തെരുവിലിറങ്ങി. കുട്ടികളുടെ സ്‌കൂട്ടര്‍ ഉപയോഗിച്ച് അക്രമികള്‍ പോലീസ് കാര്‍ അടിച്ച് തകര്‍ക്കുകയും ചിലര്‍ ഇത് മറിച്ചിടുകയും ചെയ്തു. ജനക്കൂട്ടം ഒഴുകിയെത്തിയതോടെ പോലീസുകാരെ ഇവിടെ നിന്നും രക്ഷപ്പെടുത്തി.

അതേസമയം അക്രമങ്ങളില്‍ ഇതുവരെ ആര്‍ക്കും കാര്യമായ പരുക്കേറ്റിട്ടില്ല. അക്രമത്തിന് മുതിരുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more