1 GBP = 105.47

‘ഹാഥ്റസ് ദുരന്തം വിധി, ജനിച്ചാൽ ഒരുദിവസം മരിക്കണം’; സ്വയംപ്രഖ്യാപിത ആൾദൈവം ഭോലെ ബാബ

‘ഹാഥ്റസ് ദുരന്തം വിധി, ജനിച്ചാൽ ഒരുദിവസം മരിക്കണം’; സ്വയംപ്രഖ്യാപിത ആൾദൈവം ഭോലെ ബാബ


ഹാഥ്റസ് ദുരന്തം വിധിയെന്ന് വിവാദ ആൾദൈവം ഭോലെ ബാബ. ഉത്തർപ്രദേശിലെ ഹാഥ്റസിൽ ഭോലെ ബാബയുടെ പ്രാർഥനാസമ്മേളനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 121 പേർ മരിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിധിച്ചിരിക്കുന്നത് ഒഴിവാക്കാൻ ആർക്കും കഴിയില്ല. ജനിച്ചാൽ ഒരുദിവസം മരിക്കണം. ദുരന്തത്തിൽ ഏറെ അസ്വസ്ഥനെന്ന് ഭോലെ ബാബ വ്യക്തമാക്കി.

സദ്മാർഗത്തിൽ പ്രവർത്തിക്കുന്ന തന്റെ സംഘടനയെ നശിപ്പിക്കാനുള്ള ശ്രമങ്ങളുണ്ട്.പരിപാടിക്കിടെ വിഷദ്രാവകം തളിച്ചത് ദുരൂഹമാണ്. പ്രത്യേകസംഘത്തിന്റെ അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും മരണപ്പെട്ടവരുടെ കുടുംബത്തോടൊപ്പമാണ് തങ്ങളെന്നും ഭോലെ ബാബ പറഞ്ഞു.

കാസ്ഗജ്ജ് ജില്ലയിലെ ബഹദുർ നഗർ ആശ്രമത്തിൽ ഭോലെ ബാബ ബുധനാഴ്ച എത്തിയതായി അഭിഭാഷകൻ എ.പി. സിങ് അറിയിച്ചു.ദുരന്തത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘത്തെയും ജുഡീഷ്യൽ കമ്മിഷനെയും സംസ്ഥാനസർക്കാർ നിയോഗിച്ചിരുന്നു. പൊലീസിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്ടുകളിൽ ഭോലെ ബാബയുടെ പേര് ഉൾപ്പെട്ടിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more