1 GBP = 105.48
breaking news

കാർഡിഫിൽ വാഹനാപകടത്തിൽ മരണമടഞ്ഞ നേഴ്‌സിംഗ് വിദ്യാർത്ഥിനി ഹെൽന മരിയ സിബിക്ക് ഇന്ന് യുകെ മലയാളികൾ അന്ത്യാഞ്ജലിയേകും

കാർഡിഫിൽ വാഹനാപകടത്തിൽ മരണമടഞ്ഞ നേഴ്‌സിംഗ് വിദ്യാർത്ഥിനി ഹെൽന മരിയ സിബിക്ക് ഇന്ന് യുകെ മലയാളികൾ അന്ത്യാഞ്ജലിയേകും

നഴ്‌സിങ് പഠിക്കാനായി യുകെയിലെത്തിയ മലയാളി വിദ്യാര്‍ത്ഥി ഹെൽന മരിയ സിബിയ്ക്ക് ഇന്ന് കാര്‍ഡിഫില്‍ അന്ത്യാഞ്ജലി. ഇന്ന് നടക്കുന്ന പ്രാര്‍ത്ഥന ചടങ്ങില്‍ യൂണിവേഴ്‌സിറ്റി അധികൃതരും ഹെലേനയുടെ കൂട്ടുകാരും പങ്കെടുക്കും.
കഴിഞ്ഞ ഏപ്രിലില്‍ സൗത്ത് വെയ്ല്‍സ് യൂണിവേഴ്‌സിറ്റിയില്‍ ഡിഗ്രി നഴ്‌സിങ് കോഴ്‌സിന് സൗജന്യ പ്രവേശനം ലഭിച്ച നിലമ്പൂര്‍ സ്വദേശിനിയായ 20 കാരി ഹെലേനയ്ക്ക് യുകെയില്‍ എത്തി ഒരു മാസത്തിനകം കാര്‍ അപകടത്തില്‍ പരുക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് കാര്‍ഡിഫ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.ഒന്നര മാസത്തോളം വെന്റിലേറ്ററില്‍ കഴിഞ്ഞു, ഒടുവില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.അപകട വിവരമറിഞ്ഞു കേരള പോലീസില്‍ ഉദ്യോഗസ്ഥന്‍ ആയിരുന്ന പിതാവും മാതാവും ദിവസങ്ങള്‍ക്കകം മകളെ ശുശ്രൂഷിക്കാന്‍ യുകെയില്‍ എത്തിയിരുന്നു. എന്നാല്‍ ഏവരുടേയും പ്രാര്‍ത്ഥനയ്ക്ക് ഫലമുണ്ടായില്ല.

പുലര്‍ച്ചെ ആറുമണിയോടെ സുഹൃത്തുക്കള്‍ക്കുമൊപ്പം കാറില്‍ സഞ്ചരിക്കവേ കാര്‍ റോഡില്‍ നിന്നും തെന്നിമാറി ഇടിച്ചാണ് ഹെലേനയ്ക്കും സുഹൃത്തുക്കള്‍ക്കും പരുക്കേറ്റത്. അപകടത്തിന്റെ കൃത്യമായ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. അതേസമയം അപകടത്തില്‍ പരുക്കേറ്റ മറ്റു രണ്ടു വിദ്യാര്‍ത്ഥിനികള്‍ സാധാരണ നിലയിലേക്ക് മടങ്ങിയിട്ടുണ്ട് . അതിരാവിലെ ഉള്ള യാത്ര എവിടേക്കെന്ന് വ്യക്തമല്ല. മഴ പെയ്ത രാത്രിയില്‍ നനഞ്ഞു കിടന്ന റോഡില്‍ രാവിലെ ഉള്ള യാത്രയില്‍ യുവാവിന് നിയന്ത്രണം നഷ്ടമായെന്നാണ് സൂചന.

നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വരും ദിവസങ്ങളില്‍ തന്നെ നാട്ടിലേക്ക് കൊണ്ടുപോകും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more