1 GBP = 105.83

യുക്മ നഴ്സസ് ഫോറം (UNF) അന്താരാഷ്ട്ര നഴ്സസ് ദിനാചരണം ശനിയാഴ്ച്ച നോട്ടിംഗ്ഹാമിൽ…. പഠനക്ളാസ്സുകളോടൊപ്പം വർണ്ണപ്പകിട്ടാർന്ന കലാപരിപാടികളും…. എൻ എം സി രെജിസ്റ്റ്രാർ ആൻഡ് ചീഫ് എക്സിക്യു്ട്ടീവ് ആൻഡ്രിയ സാറ്റ്ക്ലിഫ്, ആർസിഎൻ റീജിയണൽ ഡയറക്ടർ എസ്റ്റെഫാനി ഡൺ, ആർസിഎൻ റീജിയണൽ ഓർഗനൈസർ സാം ഹാരിസ് തുടങ്ങിയവർ വിശിഷ്ടാതിഥികളാകും

യുക്മ നഴ്സസ് ഫോറം (UNF) അന്താരാഷ്ട്ര നഴ്സസ് ദിനാചരണം ശനിയാഴ്ച്ച നോട്ടിംഗ്ഹാമിൽ…. പഠനക്ളാസ്സുകളോടൊപ്പം വർണ്ണപ്പകിട്ടാർന്ന കലാപരിപാടികളും…. എൻ എം സി രെജിസ്റ്റ്രാർ ആൻഡ് ചീഫ് എക്സിക്യു്ട്ടീവ് ആൻഡ്രിയ സാറ്റ്ക്ലിഫ്, ആർസിഎൻ റീജിയണൽ ഡയറക്ടർ എസ്റ്റെഫാനി ഡൺ, ആർസിഎൻ റീജിയണൽ ഓർഗനൈസർ സാം ഹാരിസ് തുടങ്ങിയവർ വിശിഷ്ടാതിഥികളാകും

അന്താരാഷ്ട്ര നഴ്‌സസ് ദിനാചരണത്തോട് അനുബന്ധിച്ച് യുക്മ നഴ്സസ് ഫോറം (UNF) സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികൾ മെയ് 11 ശനിയാഴ്ച നോട്ടിംഗ്ഹാമിലെ മാർക്കസ് ഗാർവെ ഹാളിൽ വെച്ച് നടത്തപ്പെടുന്നു. യുകെ നഴ്സിംഗ് മേഖലയിൽ മികവ് തെളിയിച്ച പ്രമുഖർ നേതൃത്വം നൽകുന്ന പഠന ക്ളാസ്സുകളും ആകർഷകമായ കലാപരിപാടികളും കോർത്തിണക്കിയ ഒരു മുഴുദിന പ്രോഗ്രാമിനാണ് സംഘാടകർ ഒരുങ്ങുന്നത്. എൻ എം സി രെജിസ്റ്റ്രാർ ആൻഡ് ചീഫ് എക്സിക്യു്ട്ടീവ് ആൻഡ്രിയ സാറ്റ്ക്ലിഫ്, ആർസിഎൻ റീജിയണൽ, ആർസിഎൻ റീജിയണൽ ഓർഗനൈസർ സാം ഹാരിസ് തുടങ്ങിയവർ വിശിഷ്ടാതിഥികളായെത്തുന്ന ആഘോഷത്തിൽ പ്രമുഖരുമായി സംവദിക്കാനുള്ള സൗകര്യവും സംഘാടകർ ഒരുക്കുന്നുണ്ട്.

പങ്കെടുക്കുന്നവർക്ക് ആറു മണിക്കൂർ സി പി ഡി പോയിന്റുകൾ ലഭ്യമാകുന്ന പരിപാടിയിൽ നഴ്സിംഗ് മേഖലയിൽ ജോലി ചെയ്യുന്നവർ പ്രധാനമായും അഭിമുഖീകരിക്കുന്ന വിഷയങ്ങളും അറിഞ്ഞിരിക്കേണ്ട വസ്തുതകളും അധിഷ്ഠിതമാക്കിയുള്ള ക്ളാസ്സുകളും ഗ്രൂപ്പ് ചർച്ചകളും അതാത് മേഖലകളിലെ പരിചയസമ്പന്നർ നയിക്കുന്നതാണ്. യുകെ നഴ്സിംഗ് മേഖലയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് അതാത് രംഗത്തെ വിദഗ്ദരിൽ നിന്നും മറുപടി ലഭിക്കുന്നതിനുള്ള അവസരവും സംഘാടകർ ഒരുക്കുന്നുണ്ട്. ഇതിനകം തന്നെ ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ ആഴ്ചകളിൽ വിവിധ വിഷയങ്ങളിൽ പ്രമുഖർ ഒരുക്കിയ ഓൺലൈൻ ക്‌ളാസ്സുകളും സംഘാടകർ ഒരുക്കിയിരുന്നു. ഏറെ വർഷങ്ങളായി നഴ്സിംഗ് രംഗത്ത് ജോലി ചെയ്യുന്നവരോടൊപ്പം പുതിയ തലമുറയിലെ നഴ്സ്മാരും ശനിയാഴ്ച്ച നോട്ടിംഗ്ഹാമിൽ ഒത്ത് ചേരുന്നത് ഒരു പുതിയ അനുഭവമായിരിക്കുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.

രാവിലെ 8:45 ഓടെ തന്നെ രജിസ്‌ട്രേഷൻ നടപടികൾക്ക് തുടക്കം കുറിക്കും. പത്തുമണിയോടെ ആരംഭിക്കുന്ന സെഷനുകൾക്ക് വിശിഷ്ടാതിഥികളായ എൻ എം സി രെജിസ്റ്റ്രാർ ആൻഡ് ചീഫ് എക്സിക്യു്ട്ടീവ് ആൻഡ്രിയ സാറ്റ്ക്ലിഫ്, ആർസിഎൻ റീജിയണൽ ഡയറക്ടർ എസ്റ്റെഫാനി ഡൺ, ആർസിഎൻ റീജിയണൽ ഓർഗനൈസർ സാം ഹാരിസ് തുടങ്ങിയവരായിരിക്കും തുടക്കം കുറിക്കുക. തുടർന്ന് നടക്കുന്ന വിവിധ സെഷനുകളിൽ മിനിജാ ജോസഫ്, റാണി ജോസ്, സിന്ധു ഉണ്ണി, ലീന വിനോദ്, ഡോ ഡില്ല ഡേവിസ്, പാൻസി ജോസ്, എലൈൻ കോൾ, തമ്പി ജോസ് തുടങ്ങിയ പ്രമുഖർ ക്‌ളാസ്സുകൾ നയിക്കും. ഉച്ചയ്ക്ക് രണ്ടു മണിയോടെ ആയിരിക്കും യുഎൻഎഫ് നേഴ്‌സസ് ഡേ ആഘോഷത്തിനും സമ്മേളനത്തിനും തിരി തെളിയുക. യുകെയിലെ മലയാളി നേഴ്‌സുമാർ ഒരുക്കുന്ന വർണ്ണപ്പകിട്ടാർന്ന കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും.

അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം വിജ്ഞാനപ്രദമാകുന്നതോടൊപ്പം ആസ്വാദ്യകരമാക്കുവാനുള്ള ഒരുക്കങ്ങളാണ് അണിയറയിൽ നടന്നു കൊണ്ടിരിക്കുന്നത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നഴ്സുമാർ സംഘടിപ്പിക്കുന്ന കലാപരിപാടികളും അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. വിജ്ഞാനവും വിനോദവും നിറയുന്ന നഴ്സസ് ദിനാഘോഷത്തിൽ പങ്കെടുക്കുന്നവർക്ക് രുചികരമായ ഭക്ഷണവും സംഘാടകർ ഒരുക്കുന്നുണ്ട്. 

ലൈഫ്ലൈൻ പ്രൊട്ടക്റ്റ്, ജോയ് ആലുക്കാസ്, ലവ് ടു കെയർ, ഫസ്റ്റ് കോൾ, ഐഡിയൽ സോളിസിറ്റേഴ്സ്, സേവിയേഴ്സ് അക്കൌണ്ടൻറ്സ്, റോസ്റ്റർ കെയർ, ജോ ട്രാവൽസ്, ചാക്കോ കോട്ടേജസ്, ക്ളിഫ്ടൺ മലയാളി ഷോപ്പ് നോട്ടിംഗ്ഹാം, മറിയം ട്രാവൽ ആൻറ് ടൂർസ് തുടങ്ങിയവരാണ് പരിപാടിയുടെ സ്പോൺസർമാർ.

യുക്മ നഴ്സസ് ഫോറം സംഘടിപ്പിക്കുന്ന നഴ്സസ് ദിനാഘോഷത്തിലേക്ക് യുകെയിലെ നഴ്സിംഗ് മേഖലയിൽ ജോലി ചെയ്യുന്ന മുഴുവനാളുകളേയും സ്വാഗതം ചെയ്യുകയും ക്ഷണിക്കുകയും ചെയ്യുന്നതായി യുഎൻഎഫ് നാഷണൽ കോർഡിനേറ്റർ അബ്രാഹം പൊന്നുംപുരയിടം, യുഎൻ എഫ് നാഷണൽ അഡ്വൈസർ സാജൻ സത്യൻ, പ്രസിഡൻറ് സോണി കുര്യൻ, ജനറൽ സെക്രട്ടറി ഐസക്ക് കുരുവിള, ട്രഷറർ ഷൈനി കുര്യൻ ബിജോയ്, ട്രെയിനിംഗ് പ്രോഗ്രാം കോർഡിനേറ്റർ സോണിയ ലൂബി തുടങ്ങിയവർ അറിയിച്ചു.

പരിപാടി നടക്കുന്ന ഹാളിന്റെ വിലാസം:

MARCUS GARVEY HALL, NOTTINGHAM, NG7 2BY

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more