1 GBP = 105.61
breaking news

‘എന്താണ് നടക്കുന്നത് എന്ന് നാട്ടുകാർ അറിയട്ടെ’; കേരള സ്റ്റോറി എതിർക്കപ്പെടേണ്ടതല്ലെന്ന് ടി എൻ സരസു

‘എന്താണ് നടക്കുന്നത് എന്ന് നാട്ടുകാർ അറിയട്ടെ’; കേരള സ്റ്റോറി എതിർക്കപ്പെടേണ്ടതല്ലെന്ന് ടി എൻ സരസു


സിനിമ എതിർക്കപ്പെടേണ്ടതില്ലെന്ന് ആലത്തൂർ എൻഡിഎ സ്ഥാനാർത്ഥി. കേരള സ്റ്റോറി എതിർക്കപ്പെടേണ്ടതല്ലെന്ന് ആലത്തൂർ എൻ ഡി എ സ്ഥാനാർത്ഥി ടി എൻ സരസു. യഥാർത്ഥത്തിൽ എന്താണ് നടക്കുന്നത് എന്ന് നാട്ടുകാർ അറിയട്ടെയെന്നും ടി എൻ സരസു പറഞ്ഞു.

അതേസമയം മാദ്ധ്യമങ്ങളിലൂടെയും കലയിലൂടെയും അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ രാജ്യത്ത് എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്ന് എൻഡിഎ സ്ഥാനാർത്ഥി വി മുരളീധരൻ പറഞ്ഞു. ചലച്ചിത്രം എന്നത് സമൂഹത്തിൽ നടക്കുന്ന വിവിധ സംഭവങ്ങളെ പറ്റിയുള്ള കലാകാരന്റെ വീക്ഷണമാണെന്നും വി മുരളീധരൻ പറഞ്ഞു.

ദൂരദർശനിൽ കേരള സ്റ്റോറി സംപ്രേഷണം ചെയ്യുന്നതിനെതിരെ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും രംഗത്തു വന്നതോടെയാണ് വി മുരളീധരന്റെ പ്രതികരണം. അഭിപ്രായസ്വാതന്ത്ര്യം രാജ്യത്തെ എല്ലാവർക്കും അനുവദിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. മാദ്ധ്യമങ്ങളിലൂടെയും കലയിലൂടെയും അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ രാജ്യത്ത് എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്.

ചലച്ചിത്രം എന്നത് സമൂഹത്തിൽ നടക്കുന്ന വിവിധ സംഭവങ്ങളെ പറ്റിയുള്ള കലാകാരന്റെ വീക്ഷണമാണ്. ആ വീക്ഷണം സമൂഹത്തിന് ഹാനികരമാണെങ്കിൽ നിയന്ത്രിക്കാനുള്ള സംവിധാനമുണ്ടെന്നും വി മുരളീധരൻ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more