1 GBP = 109.73
breaking news

വന്യജീവി ശല്യത്തിൽ രാഷ്ട്രീയം കാണരുതെന്ന് വനംമന്ത്രി; മരിച്ചവരുടെ വീടുകൾ സന്ദർശിച്ച് ഗവർണർ, നാളെ യുഡിഎഫ് രാപകൽ പ്രക്ഷോഭം

വന്യജീവി ശല്യത്തിൽ രാഷ്ട്രീയം കാണരുതെന്ന് വനംമന്ത്രി; മരിച്ചവരുടെ വീടുകൾ സന്ദർശിച്ച് ഗവർണർ, നാളെ യുഡിഎഫ് രാപകൽ പ്രക്ഷോഭം


വയനാട് വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ വീടുകൾ ഗവർണർ സന്ദർശിച്ചു. പടമല സ്വദേശി അജീഷ്, പാക്കം സ്വദേശി പോൾ, മൂടക്കൊള്ളി സ്വദേശി പ്രജീഷ് എന്നിവരുടെ കുടുംബാംഗങ്ങളെ കണ്ടു. കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ശരത്തിൻ്റെ വീട്ടിലും ഗവർണർ എത്തി. മാനന്തവാടി ബിഷപ്പുമായും ഗവർണർ കൂടിക്കാഴ്ച നടത്തും.

വന്യജീവി ശല്യത്തിൽ രാഷ്ട്രീയം കാണരുതെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. പൊതുമുതൽ നശിപ്പിച്ചതിനാണ് സമരക്കാർക്കെതിരെ കേസെടുത്തത്. നാളെ രാവിലെ 10ന് സര്‍വ്വ കക്ഷിയോഗം ചേരും. യോഗത്തിൻ്റെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദര്‍ശിക്കാന്‍ കഴിയണമെന്ന് തന്നെയാണ് ആഗ്രഹമെന്നും മന്ത്രി പ്രതികരിച്ചു.

ആരംഭിച്ചത് മുതല്‍ മുഴുവന്‍ ശക്തി ഉപയോഗിച്ചുകൊണ്ടാണ് ബേലൂര്‍ മഖ്ന മിഷന്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി. കൂടുതല്‍ ടീമുകളെ നിയോഗിക്കാനുള്ള ആലോചനകളും നടന്നുവരുന്നുണ്ട്. പുൽപ്പള്ളിയിൽ നടന്ന ജനകീയ പ്രതിഷേധത്തിന്റെ പേരിൽ കേസെടുത്തത് പൊതുമുതല്‍ നശിപ്പിച്ചതിന്റെ പേരിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വന്യജീവി സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ വയനാട്ടിൽ നാളെ യുഡിഎഫ് രാപകൽ പ്രക്ഷോഭം സംഘടിപ്പിക്കും. കളക്ടറേറ്റ് പരിസരത്ത് 24 മണിക്കൂറാണ് പ്രതിഷേധം സംഘടിപ്പിക്കുക. ഭീഷണിപ്പെടുത്തി പ്രതിഷേധങ്ങളെ ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വയനാട്ടിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ സർക്കാർ പരാജയമാണ്. പ്രതിഷേധക്കാർക്കെതിരെ കേസെടുത്ത നടപടി അംഗീകരിക്കാനാവില്ലെന്നും ടി സിദ്ദിഖ് എംഎൽഎ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more