1 GBP = 108.77
breaking news

പതിനാലാമത് യുക്മ ദേശീയ കലാമേളയ്ക്ക് ഇനി നിമിഷങ്ങൾ മാത്രം…. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്നത് ആയിരക്കണക്കിന് ജനങ്ങൾ…. ചെൽറ്റൻഹാമിലെ ക്ളീവസ് സ്‌കൂൾ ഇന്ന് പൂരപ്പറമ്പാകും

പതിനാലാമത് യുക്മ ദേശീയ കലാമേളയ്ക്ക് ഇനി നിമിഷങ്ങൾ മാത്രം…. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്നത് ആയിരക്കണക്കിന് ജനങ്ങൾ…. ചെൽറ്റൻഹാമിലെ ക്ളീവസ് സ്‌കൂൾ ഇന്ന് പൂരപ്പറമ്പാകും

ചെൽട്ടൻഹാം: പതിനാലാമത് യുക്മ ദേശീയ കലാമേളയ്ക്ക് പൂരനഗരി ഒരുങ്ങി. രാവിലെ എട്ടു മണി മുതൽ തന്നെ കലാമേള വേദിയായ ഇന്നസെന്റ് നഗറിലേക്ക് ജനങ്ങൾ ഒഴുകിയെത്തിത്തുടങ്ങി. രജിസ്‌ട്രേഷൻ നടപടികൾ പുരോഗമിക്കുന്നു. കലാമേള വേദിയിലെത്തുന്ന ജനങ്ങളെ യുക്മ ദേശീയ റീജിയണൽ ഭാരവാഹികളാണ് സ്വീകരിക്കുന്നത്.

പ്രവേശന കവാടത്തിൽ തന്നെ കാണികൾക്കും മത്സരാർത്ഥികൾക്കുമുള്ള റിസ്റ്റ് ബാൻഡുകളും ചെസ്റ്റ് നമ്പറുകളും ഇതിനകം തന്നെ വിതരണം ആരംഭിച്ചു കഴിഞ്ഞു. യുക്മ നാഷണൽ ട്രഷറർ ഡിക്സ് ജോർജ്ജ് ജോയിന്റ് ട്രഷറർ അബ്രഹാം പൊന്നുംപുരയിടം, നാഷണൽ ജോയിന്റ് സെക്രട്ടറി പീറ്റർ താണോലിൽ, ദേശീയ സമിതിയംഗം സണ്ണിമോൻ മത്തായി, നോർത്ത് വെസ്റ്റ് റീജിയണൽ പ്രസിഡണ്ട് ബിജു പീറ്റർ, നേഴ്‌സസ് ഫോറം പ്രതിനിധി ഐസക് കുരുവിള തുടങ്ങിയവരാണ് രജിസ്‌ട്രേഷൻ നടപടികൾക്ക് നേതൃത്വം നൽകുന്നത്.

അഞ്ചു വേദികളിലായി നടക്കുന്ന മത്സരങ്ങൾ അൽപ സമയത്തിനകം ആരംഭിക്കും . അഞ്ച് സ്റ്റേജുകളിലായിട്ടാണ് ഇത്തവണ മത്സരങ്ങൾ നടക്കുക. മത്സരങ്ങളുടെ സമയക്രമം യുക്മ ദേശീയ സമിതി പുറത്ത് വിട്ടിട്ടുണ്ട്. എല്ലാവരും സമയക്രമം പാലിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more