1 GBP = 113.63
breaking news

ഗാസയിൽ വെടിനിറുത്തൽ ആവശ്യപ്പെട്ട് ലണ്ടനിൽ നടന്ന റാലിയിൽ പങ്കെടുത്തത് ഒരു ലക്ഷത്തോളം ജനങ്ങൾ

ഗാസയിൽ വെടിനിറുത്തൽ ആവശ്യപ്പെട്ട് ലണ്ടനിൽ നടന്ന റാലിയിൽ പങ്കെടുത്തത് ഒരു ലക്ഷത്തോളം ജനങ്ങൾ

ലണ്ടൻ: ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് ഒരു ലക്ഷത്തോളം ജനങ്ങൾ ഇന്നലെ സെൻട്രൽ ലണ്ടനിലെ ഫലസ്തീൻ അനുകൂല റാലിയിൽ പങ്കെടുത്തു. ഗാസയിലെ ജനങ്ങൾക്ക് യുകെ സർക്കാർ പിന്തുണ നിരസിച്ചതിൽ പലരും രോഷം പ്രകടിപ്പിച്ചു.

പ്രകടനത്തിൽ ഏകദേശം 100,000 ആളുകൾ പങ്കെടുത്തു. യുകെയിൽ ഫലസ്തീൻ അനുകൂല മാർച്ചിന് കഴിഞ്ഞ ശനിയാഴ്ച എത്തിയ അത്രത്തോളം ജനപങ്കാളിത്തം ഇക്കുറിയുമുണ്ടായി. ഗാസയിൽ നടന്ന സംഭവങ്ങളും മൂന്നാഴ്ചത്തെ സംഘർഷത്തോടുള്ള യുകെ സർക്കാരിന്റെ സമീപനത്തെക്കുറിച്ചുള്ള വ്യാപകമായ പ്രകോപനവും റാലിയിൽ നിഴലിച്ചു നിന്നിരുന്നു. കനത്ത പോലീസ് കാവലിലാണ് റാലി നടന്നത്.

പിന്നീട്, മുൻ ലേബർ നേതാവ് ജെറമി കോർബിൻ പാർലമെന്റ് സ്‌ക്വയറിൽ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more