1 GBP = 109.54
breaking news

വിജയത്തോടെ ബ്രോഡിന് യാത്രയയപ്പ് നല്‍കി ഇംഗ്ലണ്ട്; ആഷസ് പരമ്പര സമനിലയില്‍

വിജയത്തോടെ ബ്രോഡിന് യാത്രയയപ്പ് നല്‍കി ഇംഗ്ലണ്ട്; ആഷസ് പരമ്പര സമനിലയില്‍

ഒരു വിജയം ആഷസ് പരമ്പര സമനിലയിലാക്കാന്‍ ഉപകരിക്കുമെന്നതിനപ്പുറം, ഇംഗ്ലണ്ട് ക്രിക്കറ്റിലെ പോരാളി സ്റ്റുവര്‍ട്ട് ബ്രോഡിന് വിജയത്തോടെ വിരമിക്കാന്‍ അവസരം നല്‍കും എന്നത് തന്നെയായിരുന്നു ആഷസ് പരമ്പരയിലെ അഞ്ചാം മത്സരത്തിന്റെ പ്രത്യകത. ഹൃദയം നിറയുന്നൊരു യാത്രയയപ്പ് പ്രിയപ്പെട്ട ബ്രോഡിന് ഒരുക്കി കൊടുത്ത് തന്നെയാണ് ഇംഗ്‌ളണ്ട് ആഷസ് പരമ്പര അവസാനിപ്പിക്കുന്നത്. അവസാന ടെസ്റ്റില്‍ 49 വിജയം.

ഇംഗ്‌ളണ്ട് മുന്നോട്ട് വെച്ച 333 റണ്‍സ് വിജയലക്ഷ്യം ഒരു ഘട്ടത്തില്‍ ഓസ്‌ട്രേലിയ എളുപ്പത്തില്‍ മറികടക്കുമെന്ന് തോന്നിച്ചെങ്കിലും അവസാന ദിനത്തില്‍ കൃത്യമായി ഇടവേളയില്‍ വിക്കറ്റുകള്‍ സ്വന്തമാക്കി ഇംഗ്ലണ്ട് വിജയം പിടിച്ചെടുത്തു.

ഒരു ഘട്ടത്തില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സ് എന്ന നിലയിലായിരുന്നു ഓസ്‌ട്രേലിയ അവിടെ നിന്നാണ് പേരുകേട്ട ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാര്‍ തകര്‍ന്ന് വീണത്. കൈപ്പിടിയിലൊതുക്കിയെന്ന് തോന്നിച്ച വിക്കറ്റ് നഷ്ടപ്പെടുത്തി സ്മിത്തിന് ജീവന്‍ തിരിച്ച് നല്‍കുക കൂടി ചെയ്തതായിരുന്നു ഇംഗ്ലണ്ട് പക്ഷെ പിന്നീട് മികവുറ്റ ബൗളിംഗ് പ്രകടനത്തിലൂടെ കളി പിടിച്ചു. 7 വിക്കറ്റ് നഷ്ട്ടപെട്ടതിന് ശേഷം ആദ്യ ടെസ്റ്റിന് സമാനമായി ഒരു ചേര്‍ത്ത് നില്‍പ്പിന്റെ സൂചന ഓസ്‌ട്രേലിയന്‍ വാലറ്റം നല്‍കിയെങ്കിലും പിടിച്ച് നില്‍ക്കാനായില്ല. ഇംഗ്ലണ്ടിനായി ക്രിക് വോക്‌സ് 4 വിക്കറ്റ് നേടിയപ്പോള്‍, മോയിന്‍ അലി 3 വിക്കറ്റ് നേട്ടമുണ്ടാക്കി. തന്റെ കരിയറിലെ അവസാന പന്തില്‍ വിക്കറ്റ് നേട്ടമുണ്ടാക്കി ഇംഗ്ലണ്ടിന് വിജയ നിമിഷം സമ്മാനിച്ച ബ്രോഡ് 2 വിക്കറ്റ് നേടി. ഒരു വിക്കറ്റ് മാര്‍ക്ക് വുഡിനായിരുന്നു.

കഴിഞ്ഞ ആഷസ് പരമ്പര സ്വന്തമാക്കിയ ഓസ്‌ട്രേലിയയ്ക്ക് തോല്‍വിയിലും ആഷസ് പരമ്പര നിലനിര്‍ത്തനായി. ആദ്യ രണ്ട ടെസ്റ്റും ജയിച്ചത് ഓസിസ് ആയിരുന്നു മൂന്നാം ടെസ്റ്റ് ഇംഗ്ലണ്ട് നേടിയപ്പോള്‍ നാലാം ടെസ്റ്റ് മഴയെടുത്തു നിര്‍ണായകമായ അഞ്ചാം ടെസ്റ്റ് ഇംഗ്ലണ്ട് വിജയത്തില്‍ ആവേശത്തിലായി.22 ന് ആഷസ് പരമ്പര ഒന്നിച്ച് ഏറ്റുവാങ്ങി കമ്മിന്‍സും സ്റ്റോക്‌സും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more