ലണ്ടൻ: ലണ്ടനിലെ പെക്കാമിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച അതിദാരുണമായി കൊലചെയ്യപ്പെട്ട അരവിന്ദ് ശശികുമാറിന്റെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനും അരവിന്ദിന്റെ പ്രായമായ മാതാപിതാക്കൾക്ക് താങ്ങാകാനും സഹായം അഭ്യർത്ഥിച്ച് യുക്മ ചാരിറ്റി ഫൗണ്ടേഷൻ.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച പുലർച്ചെയാണ് വീട്ടിൽ ഒപ്പം താമസിക്കുന്ന മറ്റൊരു മലയാളിയുടെ കുത്തേറ്റ് അരവിന്ദ് കൊല്ലപ്പെട്ടത്. പത്ത് വർഷം മുൻപ് സ്റ്റുഡന്റ് വിസയിൽ യുകെയിലെത്തിയ അരവിന്ദ് പഠനത്തിന് ശേഷം ജോലിയിൽ പ്രവേശിക്കുകയായിരുന്നു. യുകെയിൽ സ്ഥിരതാമസത്തിനുള്ള അനുമതിക്കായി കാത്തിരിക്കവെയാണ് ദാരുണാന്ത്യം. അരവിന്ദിന്റെ തണലിലായിരുന്നു നാട്ടിലുള്ള പ്രായമായ മാതാപിതാക്കൾ കഴിഞ്ഞിരുന്നത്. മകന്റെ മുഖം അവസാനമായി ഒരു നോക്ക് കാണണമെന്ന ആഗ്രഹമാണ് മാതാപിതാക്കൾക്ക്. തുടർന്നാണ് കുടുംബം യുക്മ നേതൃത്വത്തെ ബന്ധപ്പെടുന്നതും സഹായം അഭ്യർത്ഥിച്ചതും.
ഒരുപാട് സ്വപനങ്ങളുമായി യുകെയിലെത്തിയ അരവിന്ദിന്റെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനും അരവിന്ദിന്റെ തണലിൽ കഴിഞ്ഞ പ്രായമായ മാതാപിതാക്കൾക്ക് ഒരു കൈത്താങ്ങാകാനും കുടുംബത്തിന്റ അഭ്യർത്ഥന പ്രകാരം യുക്മ ചാരിറ്റി ഫൗണ്ടേഷൻ യുകെ മലയാളികളോട് സഹായം അഭ്യർത്ഥിക്കുകയാണ്.
സഹായങ്ങൾ നൽകുന്നതിന് താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക…
https://www.gofundme.com/f/repatriate-aravind-back-home?utm_campaign=m_pd+share-sheet&utm_content=undefined&utm_location=undefined&utm_medium=social&utm_source=whatsApp&utm_term=undefined
പ്രിയ സുഹൃത്തുക്കളെ,
ജൂൺ 16, വെള്ളിയാഴ്ച്ച തികച്ചും ദാരുണമായി ലണ്ടനിലെ പെക്കാമിൽ മരണപ്പെട്ട അരവിന്ദ് ശശികുമാറിന്റെ (37) മൃതദേഹം നാട്ടിലെത്തിക്കുവാനും അരവിന്ദിന്റെ കുടുംബത്തെ സഹായിക്കുവാനും, കുടുംബത്തിന്റെ അഭ്യർത്ഥന പ്രകാരം യുക്മ ചാരിറ്റി ഫൌണ്ടേഷൻ ഒരു ഫണ്ട് ശേഖരണം ആരംഭിച്ചിരിക്കുകയാണ്. (ലിങ്ക് ഇതോടൊപ്പം കൊടുത്തിരിക്കുന്നു).
പത്ത് വർഷം മുൻപ് സ്റ്റുഡന്റ് വിസയിൽ യുകെയിൽ എത്തുകയും പഠനശേഷം ജോലിയിൽ പ്രവേശിക്കുകയും ചെയ്ത അരവിന്ദ്, യുകെയിൽ സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു.
അരവിന്ദിന്റെ മൃതദേഹം നാട്ടിലെത്തിക്കുവാനും പ്രായമായ മാതാപിതാക്കൻമാർ ഉൾപ്പെടുന്ന കുടുംബത്തെ സഹായിക്കുവാനുമായി യുകെയിലെ മുഴുവൻ മലയാളി സമൂഹത്തിന്റെയും ആത്മാർത്ഥമായ പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
സ്നേഹപൂർവ്വം,
കുര്യൻ ജോർജ്ജ്,
ജനറൽ സെക്രട്ടറി,
യുക്മ.
click on malayalam character to switch languages