1 GBP = 104.66
breaking news

ബോൺമൗത്ത് ബീച്ചിൽ ആക്രമണം; രണ്ടു കുട്ടികൾ കൊല്ലപ്പെട്ടു; എട്ടുപേർക്ക് പരിക്കേറ്റു; സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

ബോൺമൗത്ത് ബീച്ചിൽ ആക്രമണം; രണ്ടു കുട്ടികൾ കൊല്ലപ്പെട്ടു; എട്ടുപേർക്ക് പരിക്കേറ്റു; സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

ബോൺമൗത്ത് ബീച്ചിൽ കടലിൽ കുളിക്കുകയായിരുന്നവർക്ക് നേരെ ആക്രമണം. 17 വയസ്സുള്ള ആൺകുട്ടിയും12 വയസ്സുള്ള പെൺകുട്ടിയും കൊല്ലപ്പെട്ടു. എട്ടുപേർക്ക് പരിക്കേറ്റു, സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. അന്വേഷണം ആരംഭിച്ചതായും ആ സമയത്ത് വെള്ളത്തിലുണ്ടായിരുന്ന 40 വയസ്സ് പ്രായമുള്ള ഒരാളെ നരഹത്യയ്ക്ക് സംശയിച്ച് അറസ്റ്റ് ചെയ്തതായും ഡോർസെറ്റ് പോലീസ് പറഞ്ഞു.

ഇന്നലെ നടന്ന ദാരുണമായ സംഭവത്തെത്തുടർന്ന് കോസ്റ്റ് ഗാർഡും അത്യാഹിത വിഭാഗങ്ങളും എത്തിയിരുന്നു. കോസ്റ്റ് ഗാർഡ് 10 പേരെ വെള്ളത്തിൽ നിന്ന് പുറത്തെടുത്തിരുന്നു. ഇതിൽ 17 വയസ്സുള്ള ആൺകുട്ടിക്കും 12 വയസ്സുള്ള പെൺകുട്ടിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവരെ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.

ബുധനാഴ്ച ഉച്ചതിരിഞ്ഞ് 4.30 ഓടെയാണ് സംഭവം. ബോൺമൗത്ത് പിയറിന് അടുത്തുള്ള ബീച്ചിൽ സഹായം അഭ്യർത്ഥിച്ച് റിപ്പോർട്ട് ലഭിച്ചതായി ഡോർസെറ്റ് പോലീസ് പറഞ്ഞു.
ജീവന് ഭീഷണിയില്ലാത്ത പരിക്കുകളാൽ മറ്റ് എട്ട് പേർ സംഭവസ്ഥലത്ത് തന്നെ ചികിത്സയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

തങ്ങളുടെ ചിന്തകൾ ദാരുണമായി മരണമടഞ്ഞവരുടെ പ്രിയപ്പെട്ടവരോടൊപ്പമാണെന്നും, അവരുടെ കുടുംബത്തിന് തങ്ങളാൽ കഴിയുന്നതെല്ലാം ഞങ്ങൾ ചെയ്യുന്നവെന്നും ഡോർസെറ്റ് പോലീസിലെ ഡിറ്റക്റ്റീവ് ചീഫ് സൂപ്രണ്ട് നീൽ കോറിഗൻ പറഞ്ഞു. സംഭവ സമയത്ത് ബീച്ചിൽ നിരവധിപേരുണ്ടായിരുന്നു. അന്വേഷണങ്ങളെ സഹായിക്കുന്ന വിവരങ്ങൾ ഉള്ള ആരോടും ദയവായി മുന്നോട്ട് വരണമെന്ന് പോലീസ് ആവശ്യപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more