1 GBP = 113.37
breaking news

കൗൺസിൽ തിരഞ്ഞെടുപ്പ്; കുതിച്ചുയർന്ന് ലേബർ പാർട്ടി; ടോറികൾക്ക് കനത്ത തിരിച്ചടി; നഷ്ടപ്പെട്ടത് 1,000-ലധികം സീറ്റുകൾ

കൗൺസിൽ തിരഞ്ഞെടുപ്പ്; കുതിച്ചുയർന്ന് ലേബർ പാർട്ടി; ടോറികൾക്ക് കനത്ത തിരിച്ചടി; നഷ്ടപ്പെട്ടത് 1,000-ലധികം സീറ്റുകൾ

ലണ്ടൻ: ഇംഗ്ലണ്ടിലുടനീളമുള്ള പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ ലേബർ പാർട്ടിക്ക് തിളക്കമാർന്ന വിജയം. അടുത്ത പൊതുതെരഞ്ഞെടുപ്പിൽ തന്റെ പാർട്ടി വിജയിക്കാനുള്ള പാതയിലാണെന്ന് ലേബർ നേതാവ് സർ കെയർ സ്റ്റാർമർ പറയുന്നു. അതേസമയം തിരഞ്ഞെടുപ്പ് കൺസർവേറ്റിവ് പാർട്ടിക്ക് കനത്ത തിരിച്ചടിയായി. 48 കൗൺസിലുകളും 1,000-ലധികം കൗൺസിലർമാരും നഷ്ടപ്പെട്ടു.

അതേസമയം പാർട്ടിക്കേറ്റ പല നേതാക്കളും പ്രധാനമന്ത്രി ഋഷി സുനക്കിനെയാണ് കുറ്റപ്പെടുത്തുന്നത്. 2002 ന് ശേഷം ആദ്യമായി ടോറികളെ മറികടന്ന് പ്രാദേശിക ഭരണത്തിലെ ഏറ്റവും വലിയ പാർട്ടിയായി മാറുകയാണ് ലേബർ പാർട്ടി. കഴിഞ്ഞ ഒക്ടോബറിൽ ടോറി നേതൃത്വ മത്സരത്തിൽ വിജയിച്ച് പ്രധാനമന്ത്രിയായതിന് ശേഷം നടന്ന വലിയ പ്രാദേശിക തിരഞ്ഞെടുപ്പ് സുനക്കിന്റെ ജനപ്രീതി കൂടെ അളക്കുന്ന ഒന്നാകുമെന്ന് വിലയിരുത്തിയിരുന്നു. മറ്റു പാർട്ടികളും സീറ്റുകൾ വർദ്ധിപ്പിക്കുന്ന സാഹചര്യമുണ്ടായപ്പോൾ കൺസേർവേറ്റിവ് പാർട്ടി മാത്രമാണ് പിന്നോട്ട് പോയത്.

ഇവ ദശകത്തിലെ ഏറ്റവും മികച്ച ഫലമാണ് ലിബറൽ ഡെമോക്രെറ്റ് നേടിയതെന്ന് അവരുടെ നേതാവ് സർ എഡ് ഡേവി പറഞ്ഞു. 12 കൗൺസിലുകളുടെ നിയന്ത്രണമാണ് പാർട്ടി ഏറ്റെടുത്തത്, കൂടുതലും ടോറി ഹാർട്ട്‌ലാൻഡുകളിൽ നിന്ന്. ഗ്രീൻ പാർട്ടി 200-ലധികം സീറ്റുകൾ നേടി. പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ അവരുടെ എക്കാലത്തെയും മികച്ച ഫലം, മിഡ്-സഫോക്കിൽ ഒരു ഇംഗ്ലീഷ് കൗൺസിലിൽ ആദ്യ ഭൂരിപക്ഷം നേടി. ബ്രൈറ്റൺ ആൻഡ് ഹോവിൽ ലേബർ അവരെ മറികടന്നെങ്കിലും ഏറ്റവും വലിയ പാർട്ടിയായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more