1 GBP = 113.49
breaking news

ആറാമത് എയ്‌ൽസ്‌ഫോർഡ് തീർത്ഥാടനം മെയ് 27 ശനിയാഴ്ച  

ആറാമത് എയ്‌ൽസ്‌ഫോർഡ് തീർത്ഥാടനം മെയ് 27 ശനിയാഴ്ച  

ഫാ. ടോമി എടാട്ട്, പിആർഒ

എയ്‌ൽസ്‌ഫോർഡ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതനേതൃത്വം നൽകുന്ന ആറാമത്  എയ്‌ൽസ്‌ഫോർഡ്മരിയൻ തീർത്ഥാടനം 2023  മെയ് 27 ശനിയാഴ്ചനടക്കും. രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ്സ്രാമ്പിക്കൽ പിതാവിന്റെ ആത്മീയ നേതൃത്വത്തിൽനടക്കുന്ന വിശ്വാസതീർത്ഥാടനത്തിലും തിരുന്നാൾതിരുക്കർമങ്ങളിലും പങ്കെടുക്കുന്നതിനായി ബ്രിട്ടന്റെവിവിധഭാഗങ്ങളിൽ നിന്നുമായി ആയിരക്കണക്കിന്  വിശ്വാസികളാണ് ഇവിടെ എത്തിച്ചേരാറുള്ളത്. രൂപതയിലെ ലണ്ടൻ റീജിയന്റെ കീഴിലുള്ള മിഷനുകളുടെനേതൃത്വത്തിൽ തീർത്ഥാടനത്തിന്റെ ഒരുക്കങ്ങൾആരംഭിച്ചുകഴിഞ്ഞു.

ഇംഗ്ളണ്ടിന്റെ ആരാമമായ കെന്റിലെ പുണ്യപുരാതനമരിയൻ തീർഥാടനകേന്ദ്രമാണ്  എയ്‌ൽസ്‌ഫോർഡ്പ്രയറി. പരിശുദ്ധ ദൈവമാതാവ് വിശുദ്ധ സൈമൺസ്റ്റോക്ക് പിതാവിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം (വെന്തിങ്ങ)നൽകിയ വിശുദ്ധ ഭൂമിയും ലോകമെമ്പാടുമുള്ളമരിയഭക്തരുടെ ആത്മീയ സങ്കേതവുമാണ്എയ്‌ൽസ്‌ഫോർഡ്. കേരളത്തിലെ സുറിയാനിക്രിസ്ത്യാനികളുടെ  ആത്മീയ ജീവിതവുമായി അഭേദ്യംബന്ധപെട്ടു നിൽക്കുന്ന വെന്തിങ്ങയുടെ ഉത്ഭവസ്ഥാനംഎന്ന നിലയിൽ ബ്രിട്ടനിലെസുറിയാനിക്രിസ്ത്യാനികളുടെ അനുഗ്രഹാരാമംകൂടിയാണ് ഈ പുണ്യഭൂമി. 

മെയ് 27 ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് എയ്‌ൽസ്‌ഫോർഡിലെ പ്രശസ്തമായ  ജപമാലരാമത്തിലൂടെ കർമ്മലമാതാവിനെയുംസംവഹിച്ചുകൊണ്ടുള്ള  കൊന്തപ്രദിക്ഷണം, ഉച്ചക്ക് 1.30ന് ആഘോഷമായ വിശുദ്ധ കുർബാന, ലദീഞ്ഞ്, തുടർന്ന്  വിശ്വാസപ്രഘോഷണത്തിന്റെ പ്രതീകമായിവാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടിയുള്ള  ആഘോഷമായ തിരുന്നാൾ പ്രദിക്ഷണം എന്നിവ നടക്കും. എയ്‌ൽസ്‌ഫോഡിൽ തീർത്ഥാടകരായി എത്തിച്ചേരുന്നഎല്ലവർക്കും സ്നേഹക്കൂട്ടായ്മയുടെ ഭാഗമായിസ്‌നേഹവിരുന്നും നൽകിവരുന്നു. 

തീർത്ഥാടനത്തോടനുബന്ധിച്ചു തിരുനാൾ  പ്രസുദേന്തിയാകുന്നതിനും നേർച്ചകാഴ്ചകൾസമർപ്പിക്കുന്നതിനും, കഴുന്ന്, മുടി, എന്നിവഎഴുന്നള്ളിക്കുന്നതിനും അടിമ വയ്ക്കുന്നതിനുംസൗകര്യം ഉണ്ടായിരിക്കും. തീർത്ഥാടകർക്കായി കാറുകളുംകോച്ചുകളും പാർക്ക് ചെയ്യുന്നതിന്   വിശാലമായപാർക്കിങ് സൗകര്യം  ഉണ്ടായിരിക്കും.

കർമ്മലമാതാവിന്റെ പ്രത്യക്ഷീകരണത്താൽഅനുഗ്രഹീതമായ ഈ പുണ്യഭൂമിയിൽ വച്ച് നടക്കുന്നമരിയൻ തീർത്ഥാടനത്തിലേക്ക് എല്ലാവരെയുംക്ഷണിക്കുന്നതായി തീർത്ഥാടനത്തിന്റെ ചീഫ്കോ-ഓർഡിനേറ്റർ ഫാ.ടോമി എടാട്ട്  അറിയിച്ചു.

Addres of the Venue: The Friars, Aylesford, Kent, ME20 7B

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more