1 GBP = 109.38
breaking news

പച്ചക്കറി വികസനം മുതൽ പരമ്പരാഗത കൃഷി വികാസ് യോജന വരെ; അട്ടപ്പാടിയിൽ സർക്കാർ പദ്ധതികൾ നിർജീവം

പച്ചക്കറി വികസനം മുതൽ പരമ്പരാഗത കൃഷി വികാസ് യോജന വരെ; അട്ടപ്പാടിയിൽ സർക്കാർ പദ്ധതികൾ നിർജീവം

അട്ടപ്പാടിയിൽ പരമ്പരാഗത കൃഷിരീതി പ്രോത്സാഹിക്കാൻ സർക്കാർ ആരംഭിച്ച പദ്ധതികൾ എങ്ങുമെത്തിയില്ല. കൃഷിവകുപ്പിന്റെ പച്ചക്കറി വികസനം മുതൽ പരമ്പരാഗത കൃഷി വികാസ് യോജന വരെയുള്ള പദ്ധതികൾക്ക് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ചെലവഴിച്ചത് 15.97 കോടി രൂപ. ഏറെ കൊട്ടിഘോഷിച്ച മില്ലറ്റ് പദ്ധതിയും നമുത് വെള്ളമെയും പല ഊരുകളിലും നിർജീവമാണ്.

പരമ്പരാഗത കൃഷി പുനഃസ്ഥാപിക്കുക, പോഷകാഹാര കുറവുമൂലമുള്ള പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാക്കുക, ജൈവ കൃഷി പ്രോൽസാഹിപ്പിക്കുക, കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സർക്കാർ മില്ലറ്റ് ഗ്രാമം പദ്ധതി തുടങ്ങിയത്.അഗളി പഞ്ചായത്തിൽ 28 ഊരുകളും ഷോളയൂർ പഞ്ചയത്തിൽ 17ഉം പുത്തൂർ പഞ്ചായത്തിൽ 26 ഊരുകളും പദ്ധതിയ്ക്കായി തെരഞ്ഞെടുത്തു. ശരാശരി 30 ലക്ഷം രൂപ ഒരു ഊരിനായി ചെലവഴിച്ചെന്ന് കണക്ക്. നമത് വെള്ളാമെ പദ്ധതിയിൽ 32 ഊരുകളിലായി 635 ഗുണഭോക്താക്കളുണ്ടെന്ന് കണക്ക്.

എന്താണ് ഈ പ്രശ്‌നത്തിനൊരു പരിഹാരം ? ഭൂമിയും കാടുമായുള്ള ഇവരുടെ ബന്ധം പൊക്കിൾകൊടി ബന്ധം പോലെയാണെന്ന് തമ്പ് വൈസ് പ്രസിഡന്റ് രാജേന്ദ്ര പ്രസാദ് പറയുന്നു. ‘അത് വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. ഇവരുടെ കൊത്തുകാട് വ്യക്തിഗത അവകാശമെന്ന നിലയിൽ ഇവർക്ക് കൊടുക്കുക. കമ്യൂണിറ്റി റൈറ്റ്‌സ് എന്ന നിലയിൽ വനത്തിന്റെ അധികാരികളായി ഇവരെ നിയമിക്കുക’- അദ്ദേഹം പറഞ്ഞു.

ആദിവാസികളുടെ ആവാസ വ്യവസ്ഥ തകർന്നതും, പരമ്പരാഗത കൃഷി രീതി ഇല്ലാതായതും ദൈനംദിന ജീവിതത്തിന്റെ താളം തെറ്റിച്ചെന്നും അതവരെ പട്ടിണിയിലേക്ക് തള്ളിവിട്ടുവെന്ന് ഇനിയെങ്കിലും സർക്കാർ തിരിച്ചറിയണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more