1 GBP = 109.41
breaking news

ഇന്ധനത്തിന്റെ മൊത്തവ്യാപാര വിപണിയിൽ വില കുറയുമ്പോഴും ഉപഭോക്താക്കളെ പിഴിഞ്ഞ് റീട്ടെയ്‌ലർമാർ; ഉപഭോക്താക്കളെ പിഴിയുന്നതിൽ മുമ്പന്മാർ മുൻനിര സൂപ്പർമാർക്കറ്റുകളും

ഇന്ധനത്തിന്റെ മൊത്തവ്യാപാര വിപണിയിൽ വില കുറയുമ്പോഴും ഉപഭോക്താക്കളെ പിഴിഞ്ഞ് റീട്ടെയ്‌ലർമാർ; ഉപഭോക്താക്കളെ പിഴിയുന്നതിൽ മുമ്പന്മാർ മുൻനിര സൂപ്പർമാർക്കറ്റുകളും

ലണ്ടൻ: യുകെയിലെ വലിയ നാല് സൂപ്പർമാർക്കറ്റുകളും മറ്റ് നിരവധി റീട്ടെയിലർമാരും കുറയുന്ന മൊത്തവ്യാപാര ചെലവുകൾക്ക് അനുസൃതമായി പെട്രോൾ വില കുറയ്ക്കുന്നതിൽ പരാജയപ്പെടുന്നുവെന്ന്, ആർ എ സി മുന്നറിയിപ്പ് നൽകി.

ജൂൺ ആദ്യം മുതൽ പെട്രോളിന്റെ മൊത്തവിലയിൽ 20 പൈസ കുറഞ്ഞതായി റോഡ്സൈഡ് റിക്കവറി സ്ഥാപനം അറിയിച്ചു. എന്നാൽ, യുകെ റീട്ടെയിലർമാർ ജൂണിൽ വില വർദ്ധിപ്പിച്ചത് തുടരുകയാണ് ചെയ്യുന്നത്. ജൂലൈയിൽ ഇവർ പമ്പ് വില ശരാശരി 9 പൈസ മാത്രമാണ് കുറച്ചതെന്നും കമ്പനി കൂട്ടിച്ചേർത്തു.

അൺലെഡഡിന്റെ മൊത്ത വില കുറഞ്ഞു പെട്രോൾ ഫോർകോർട്ടുകളിൽ 167പെൻസായി കുറഞ്ഞിരുന്നു. എന്നാൽ മൊത്തക്കച്ചവടച്ചെലവിൽ കുറവുണ്ടായിട്ടും യുകെയിലുടനീളമുള്ള പമ്പുകളിൽ ഡ്രൈവർമാർ നിലവിൽ ലിറ്ററിന് ശരാശരി 183 പൈസ നൽകുന്നുണ്ടെന്ന് ആർഎസി പറഞ്ഞു. ഇതിനർത്ഥം ഉപഭോക്താക്കൾ നൽകേണ്ടതിനേക്കാൾ ഏകദേശം £9 ഒരു ടാങ്കിന് കൂടുതൽ നൽകുമെന്നാണ്.

ഡ്രൈവർമാർ കഴിഞ്ഞ മാസം മുതൽ ഡീസലിന് ലിറ്ററിന് നൽകേണ്ടത് ശരാശരി182 പെൻസാണ്. എന്നാൽ ജൂലൈ അവസാനത്തെ കണക്കനുസരിച്ച് ശരാശരി ലിറ്ററിന് 192 പെൻസാണ് പമ്പുകളിൽ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നത്. ടെസ്‌കോ, അസ്‌ഡ, മോറിസൺസ്, സെയിൻസ്‌ബറി എന്നിവ മൊത്തവ്യാപാര ചെലവുകൾ കുറയുന്നതിന് അനുസൃതമായി വില കുറയ്ക്കുന്നതിൽ പരാജയപ്പെട്ടതായി ആർ എ സി വ്യക്തമാക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more