1 GBP = 109.38
breaking news

അസമിലെ പ്രളയക്കെടുതി; മരിച്ചവരുടെ എണ്ണം 121 ആയി

അസമിലെ പ്രളയക്കെടുതി; മരിച്ചവരുടെ എണ്ണം 121 ആയി

അസമിലെ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 121 ആയി. രണ്ടര ലക്ഷത്തോളം പേർ ക്യാമ്പുകളിൽ തുടരുന്നു. പ്രളയ ബാധിത മേഖലകളിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ സന്ദർശിച്ചു.

കഴിഞ്ഞ ദിവസവും നാല് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 121 ആയി. ബാർപ്പേട്ട, കാച്ചർ, ഗോലാ ഘട്ട്, ദാരംഗ്,ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്.28 ജില്ലകളിലായി 3000 ഗ്രാമങ്ങൾ സംസ്ഥാനത്ത് ഇപ്പോഴും വെള്ളത്തിനടിയിലാണ്. 33 ലക്ഷം ആളുകളെ പ്രളയം ബാധിച്ചു.

സിൽച്ചാർ മേഖലയിലാണ് വെള്ളക്കെട്ട് രൂക്ഷം.രണ്ടര ലക്ഷത്തോളം പേർ സംസ്ഥാനത്ത് വിവിധ ക്യാമ്പുകളിൽ തുടരുകയാണ്. അതേസമയം മഴയുടെ തീവ്രത കുറയുന്നു എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. മോറിഗോൺ ജില്ലയിലെ പ്രളയബാധിത മേഖലകൾ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ സന്ദർശിച്ചു.ദുരന്തനിവാരണ സേനയുടെയും സൈന്യത്തിൻറെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം തുടരുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more