1 GBP = 105.54
breaking news

നുപുർ ശർമയ്ക്ക് ഭീഷണി; സുരക്ഷയൊരുക്കി പൊലീസ്

നുപുർ ശർമയ്ക്ക് ഭീഷണി; സുരക്ഷയൊരുക്കി പൊലീസ്

നുപുർ ശർമയ്ക്ക് ഭീഷണി. തീവ്രവാദ സംഘടനയായ മുജാഹിദീൻ ഘസ്‌വതുൽ ഹിന്ദ് ആണ് ഭീഷണി മുഴക്കിയത്. പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ നുപുർ ശർമ്മ നടത്തിയ അപവാദ പ്രചരണങ്ങളുടെ പശ്ചാത്തലത്തിലാണ് ഭീഷണി. ഇതേ തുടർന്ന് ബിജെപി നേതാവിനും കുടുംബത്തിനും പൊലീസ് സുരക്ഷയൊരുക്കി.

‘ആദ്യം പ്രവാചകനെ അധിക്ഷേപിച്ചിട്ട് ഇപ്പോൾ ക്ഷമ ചോദിക്കുന്നു. ഇരട്ട നിലപാട് സ്വീകരിക്കുന്ന ബിജെപി ചാണക്യ നീതി നടപ്പാക്കുകയാണ്. ബിജെപി നേതാക്കൾ പലപ്പോഴും മുസ്ലിം വിരുദ്ധ പരാമർശങ്ങൾ നടത്താറുണ്ട്. ആർ എസ് എസ്, രാമസേന, ബജ്റംഗ് ദൾ, ശിവസേന തുടങ്ങിയവർ നിരന്തരം ഇസ്ലാമിനും മുസ്ലിമിനുമെതിരെ നിരന്തരമായി വെറുപ്പ് പ്രചരിപ്പിക്കുന്നു. പരാമർശം പിൻവലിച്ച് ലോകത്തോട് മാപ്പപേക്ഷിച്ചില്ലെങ്കിൽ പ്രവാചകനെ അവഹേളിച്ചവർക്കെതിരെ ഞങ്ങൾ ചെയ്യാറുള്ളത് ചെയ്യും.’- സംഘടന അറിയിച്ചു.

ഗ്യാൻവാപി സംഭവത്തെ കുറിച്ചുള്ള ഒരു ടിവി ചർച്ചയിലാണ് നുപുർ വിവാദ പരാമർശം നടത്തിയത്. ഇസ്ലാമിക മതഗ്രന്ഥങ്ങളിൽ നിന്നുള്ള ചില കാര്യങ്ങൾ ആളുകൾ പരിഹാസ പാത്രമാണെന്ന് നുപുർ പറഞ്ഞു. മുസ്ലീങ്ങൾ ഹിന്ദു വിശ്വാസത്തെ പരിഹസിക്കുകയാണെന്നും മസ്ജിദ് സമുച്ചയത്തിനുള്ളിൽ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ‘ശിവലിംഗം’ ജലധാരയ്ക്കുപയോഗിച്ച സ്ഥൂപമാണെന്നാണ് അവർ പറയുന്നതെന്നും നുപുർ ആരോപിച്ചു. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഇവർക്കെതിരെ നേരത്തെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു.

പുനെ മുനിസിപ്പൽ കോർപ്പറേഷനിലെ മുൻ കൗൺസിലറും എൻസിപി പ്രാദേശിക നേതാവുമായ അബ്ദുൾ ഗഫൂർ പത്താൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്.153 എ, 153 ബി, 295 എ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഇവർക്കെതിരെ സമാനമായ ഒരു കേസ് മുംബൈ പൊലീസും രജിസ്റ്റർ ചെയ്തിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more